Malayalam

ആയിരം കോവില്‍ ഇടം ഭാഗം 2

കൈലാസനാഥ ക്ഷേത്രം
കൈലാസനാഥ ക്ഷേത്രം
Spread the love

കൈലാസനാഥ ക്ഷേത്രം ഇതു ക്ഷേത്രമാണോ അതോ ലോകത്തുള്ള എല്ലാ കല്‍ശില്‍പ്പങ്ങളും കുന്നുകൂടിക്കിടക്കുന്നതോ. ആദ്യംഒന്നും മനസ്സിലായില്ല പിന്നെ സൂക്ഷിനോക്കിയപ്പോള്‍ കാണുന്നതോ ശില്പ്പങ്ങളാല്‍ നിറഞ്ഞിരിക്കുന്ന കല്‍മണ്ഡപങ്ങള്‍ കൊണ്ടൊരു മതില്‍ തീര്‍ത്തിരിക്കുന്നു അടുത്തുചെന്നു നോക്കിയാല്‍ അമ്പരന്നു പോകും ഓരോ ഇഞ്ചിലും വ്യത്യസ്ത്തമാര്‍ന്ന ശില്‍പ്പങ്ങളാല്‍ നിറഞ്ഞ തൂണുകള്‍ കൊണ്ട് തീര്‍ത്ത മണ്ഡപങ്ങളാണ് എങ്ങും. AD ഏഴാം നൂറ്റാണ്ടില്‍ നിമ്മിച്ചതാണീ ക്ഷേത്രം. വേറൊരു പ്രത്യേകത ഇവയെല്ലാം മണല്‍കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതു വേറെ എങ്ങും കാണുവാന്‍ കഴിയില്ല. കുതിര, സിംഹം, ആന, എന്നീ ശില്‍പ്പങ്ങള്‍ നിറഞ്ഞ മതില്‍കെട്ടു കടന്ന് ഉള്ളില്‍ ചെന്നാല്‍ പലഭാവങ്ങളിലുള്ള ശില്പ്പങ്ങളുടെ വര്‍ണ്ണശബളമായ കാഴ്ചയാണ് നമ്മേ വരവേല്‍ക്കുന്നത്. വ്യാളിരൂപങ്ങളൊക്കെ ഇപ്പോള്‍ ചാടിവീഴും എന്നനിലയിലാണ് നില്‍ക്കുന്നത്.

പരശുരാമന്‍ ഭിക്ഷടന രൂപത്തിലുള്ള അപൂര്‍വ്വ ശില്‍പ്പം

ക്ഷേത്രമതിലിനുള്ളില്‍ അനേകം ചെറുഅറകള്‍ഉണ്ട്. ഇവയെല്ലാം സന്യാസിമാര്‍ക്ക് തപസ്സുചെയ്യാനുള്ളതാണ്. ശില്‍പ്പങ്ങളിലധികവും പല ഭാവങ്ങലിലുള്ള ശിവപാര്‍വതി മാരുടെതാണ്. അപൂര്‍വ്വമായൊരു ശില്‍പ്പം കണ്ടു പരശുരാമന്‍ ഭിക്ഷയാചിക്കുന്ന തരത്തിലുള്ളത്. നൂറ്റാണ്ടുകള്‍ മുമ്പു വരച്ച ഒന്നുരണ്ടു പെയിന്റിങ്ങുകള്‍ ഉണ്ടിവിടെ. പഴച്ചാറും, പച്ചിലകളരച്ചെടുത്ത കളറും, കല്പൊടിചാലിച്ചുള്ള കളറുകളും ഉപയോഗിച്ചാണ് ഇതുവരച്ചിരിക്കുന്നത്. കാലങ്ങള്‍ക്ക് മായ്ക്കാന്‍ കഴിയാതെ അവ ഇപ്പോഴും നിലനില്‍ക്കുന്നു. ആര്‍ക്കിയോളജിക്കല്‍ സൊസയിറ്റി ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് ഈ ക്ഷേത്രം. ഉച്ചയോടടുത്ത സമയത്താണ് ഞാനവിടെ ചെന്നത് അതിനാലാണോ അതോ ഞാന്‍ മാത്രമേ ഇനി ഇതു കാണുവാനായിട്ടൂള്ളോ എന്താണ് എന്നറിയില്ല ഞാനും ഗൈഡും മാത്രമേയുള്ളൂ ഇവിടെ. ഏകാന്തതയില്‍ ഈ ശില്‍പ്പങ്ങള്‍ക്കൊപ്പം നില്‍ക്കുബോള്‍ മറെറാരു ലോകത്തില്‍ നില്‍ക്കുന്നതു പോലെതോന്നി.

ക്ഷേത്രശില്‍പ്പം

അങ്ങനെ നടക്കുബോള്‍ കാലാന്തരങ്ങളില്‍ നിന്നെന്നപോലെ സ്യാമീ എന്നൊരു ഒരു വിളി ഞെട്ടിപോയി ക്ഷേത്രപൂജരിയാണ് നട അടക്കാന്‍ പോകുകയാണ് തൊഴുന്നോ എന്നറിയാനാണ്. ഇതിനുള്ളില്‍ ഒരു ശ്രീകോവില്‍ ഉണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്‌. മതിലിനുള്ളില്‍ നടുക്ക് കല്ലില്‍ പണിത സ്തൂപം ഉണ്ട് അതാണ്‌ ശ്രീകോവില്‍. ക്ഷേത്രവശത്തായി പൂജാരി കാണിച്ചവഴിയെ ഒരു ചെറിയ വാതലില്‍ കൂടി തലകുനിച്ച് അകത്തുകയറി. അകത്ത് അതിഭീകരമായ ഇരുട്ടും, നിശബ്ദതയുമാണ്. ശിവപാര്‍വതി ആണ് പ്രതിഷ്ഠ. പൂജാരി ദീപമുഴിയുബോള്‍ പ്രതിഷ്ഠക്ക് രണ്ടു ഭാവങ്ങള്‍. ദ്രാവിട ശില്പനിര്‍മാണത്തിന്‍റെ മറ്റൊരു അതിശയ കാഴ്ച. ശ്രീകൊവിലിലെ വിഗ്രഹം ചുറ്റിവരുവാന്‍ ഒരു ചെറിയ ദ്വാരം വഴി ഇഴഞ്ഞ് അകത്തുകടന്ന് ഇഴഞ്ഞു തന്നെ വലംവച്ചു വരണം. അമ്മയുടെ വയറ്റില്‍നിന്നും കുഞ്ഞുവരുന്നതു പോലെയാണ് ഇറങ്ങിവരുന്നത്. ശരിക്കും ഒരു പുനര്‍ജനിപോലെ. തടിയുള്ളവര്‍ക്ക് ഇതു പറ്റുകയില്ല ജാമായി പോകും.

പട്ടുസാരി നെയ്ത്ത് കേന്ദ്രം

പൂജാരിക്ക് ദക്ഷിണകൊടുത്ത് പുറത്ത് വെയിലിലേക്ക് ഇറങ്ങിയപ്പോള്‍ കഴിഞ്ഞതും കണ്ടതും സ്വപ്നമല്ലാ എന്ന് തിരിച്ചറിയാന്‍ കുറച്ചു സമയമെടുത്തു. മായാ ലോകത്തില്‍നിന്നും പുറത്തേക്ക്. കാഞ്ചിപുരത്തെ ഈ കാഴ്ച മാത്രം മതി യാത്ര സഫലമാകാന്‍. പുറകില്‍ കാലത്തിനു മായ്ക്കാന്‍ കഴിയാത്ത കലാസംസ്ക്കാരം തലയുയര്‍ത്തി നില്‍ക്കുന്നു…, വരും തലമുറയ്ക്കും കാണുവാനും അറിയുവാനും വേണ്ടി… ഇനിയും കാഴ്ചകള്‍ ബാക്കി ഇനി ക്ഷേത്രനഗരത്തിലെ ലോകപ്രസിസ്തമായ പട്ടിന്‍റെ വിശേഷണത്തിലേക്ക്. പട്ടുസാരികള്‍ നെയ്യുന്ന തറികളെ കുറിച്ച് തിരക്കിയപ്പോള്‍ കിട്ടിയ വിവരംകേട്ട് ഞെട്ടി അനേകം കാഞ്ചി ഗ്രാമങ്ങളിലാണ് സാരികള്‍ നെയ്യുന്നത്. കൊവില്‍സ്ട്രീറ്റ്, ദേവികാപുരം, വന്തവാസി, എന്നീ ഗ്രാമങ്ങള്‍ ഇവയിചിലത് മാത്രം. ഇവകാണണമെങ്കില്‍ കുറഞ്ഞത് ഒരുദിവസം വേണം. മുത്തുസ്വാമി അടുത്തുള്ള ഒരു കടയില്‍ കയറി തിരിച്ചുവന്ന് പറഞ്ഞു ഇവിടെ അടുത്ത് രാമനാഥഅയ്യര്‍ എന്നയാള്‍ക്ക് ഒരു പട്ടുകടയും ഒരു തറിയുമുണ്ട് പോയി നോക്കാം.

കാഞ്ചികുടില്‍

സാരിനെയ്യുന്നത് കാണിക്കണമെങ്കില്‍ ചിലപ്പോള്‍ അവിടുന്ന് എന്തെങ്കിലും വാങ്ങണമായിരിക്കും എന്നാണ് കടക്കാരന്‍ പറഞ്ഞത്. എന്തായാലും പോകുവാന്‍ തീരുമാനിച്ചു. സ്വര്‍ണ്ണനൂലും, പട്ടുനൂലും ഉപയോഗിച്ച് നെയ്യുന്ന പട്ടുസാരികള്‍ ഈ ആധുനികഫാഷന്‍ വസ്ത്രങ്ങളില്‍ മുങ്ങിപോകാതെ ഇന്നും തലയെടുപോടെ നിലനില്‍കുന്നു. കര്‍ണ്ണാടകയില്‍ നിന്നുള്ള പട്ടുനൂലും സൂറത്തില്‍നിന്നുള്ള കസവും ഉപയോഗിച്ചാണ് സാരികള്‍ നെയ്യുന്നത്. ഒരു സാരി നെയ്യാന്‍ ഏകദേശം 10-മുതല്‍ 20-ദിവസം വരെ വേണം. രാമനാഥഅയ്യരുടെ തറിയില്‍ ചെന്നു സാരിനിര്‍മ്മാണം കാണുവാനാണ് വന്നത് എന്നുപറഞ്ഞു. കഷ്ട്ടകാലമെന്നല്ലാതെ എന്തു പറയാന്‍ അന്നവിടെ നെയ്യ്ത്തുകാരില്ല. എന്തോ വിശേഷം പ്രമാണിച്ച് അവധിയാണ്. എങ്കിലും തറിയില്‍ നെയ്യ്തുകൊണ്ടിരിക്കുന്ന ഒരു സാരി കാണിച്ചു തന്നു. തറിയുടെ പ്രവര്‍ത്തനങ്ങളും പറഞ്ഞു തന്നു. തറിയികിടക്കുന്ന സാരി ഒരുലക്ഷം രൂപ വിലവരുന്നതാണെന്നും പറഞ്ഞു.

കാഞ്ചികുടിലെ പൂജാമുറി

സമയമില്ലാത്തതു കാരണം പട്ടു വിശേഷണം ഇത്രയില്‍ നിര്‍ത്തി. ഇവിടുന്ന് കാഞ്ചിപുരത്തിന്‍റെ പുരാതനമായ സാമൂഹിക സാംസ്കാരിക പാരമ്പര്യം നമ്മെ കാണിച്ചു തരുന്ന കാഞ്ചികുടില്‍ മ്യൂസിയം കാണുവാന്‍ പോയി. ഏകദേശം 90 വര്‍ഷം പഴക്കമുള്ള പഴയ മാതൃകയിലുള്ള ഒരു കാര്‍ഷിക വീട്ടിലാണ് മ്യൂസിയം ഒരിക്കിയിരിക്കുന്നത്. ചെറിയൊരു ഫീസ്‌ കൊടുത്ത് അകത്തുകടന്നാല്‍ ആദ്യം കാണുക തമിഴ് ഐശ്യര്യമായ അരികോലമാണ്. ഉള്ളില്‍ കടന്നാല്‍ പഴയകാല ഫോട്ടോകള്‍, പഴയ കസേരകള്‍, പഴയകാല പാത്രങ്ങളുടെ ഒരു നിരതന്നെയുണ്ടിവിടെ. പുട്ടുപാത്രം, അടുക്കുപാത്രം, കൈകൊണ്ട് തിരിച്ച് അരിപൊടിക്കുന്ന മിഷ്യന്‍, അപ്പക്കാര എന്നിവ എല്ലാം നമ്മെ വിസ്മയിപ്പിക്കും. കിടപ്പുമുറി, വിശ്രമമുറി, ഓഫീസ്‌മുറി, അടുക്കള, തെക്കിനി എന്നിങ്ങനെ പഴയകാലരീതിയിലുള്ള ഭംഗിയുള്ള വീടാണീ മ്യൂസിയം. ഒരു നൂറു വര്‍ഷം മുമ്പത്തെ ജീവിതരീതിയുടെ പകര്‍പ്പാണീ മ്യൂസിയം. പലനാടുകളിലും പലതരം മ്യൂസിയങ്ങള്‍ കാണാമെങ്കിലും ഒരു നാടിന്‍റെ പഴയസംസ്കാര പാരമ്പര്യത്തെയും, പഴയ ജീവിത രീതികളെയും ഇത്രയും സൂഷ്മതയോടെ നിലനിര്‍ത്തിക്കൊണ്ട് പുതുതലമുറക്ക്‌ കാട്ടിത്തരുന്ന ഒരു മ്യൂസിയം ഇതുമാത്രമേ കാണുകയുള്ളൂ എന്നുതോന്നുന്നു. കാഞ്ചിപുരമെന്ന കലാസംസ്കാരിക പെരുമയെ നാലഞ്ചുമണിക്കൂറുകള്‍ കൊണ്ട് ഓടിച്ചു കണ്ട്, കണ്ടതിനേക്കാള്‍ കാണാത്തകാഴ്ചകളാണ് ഉള്ളതെന്ന അറിവോടെ വീണ്ടും വരാമെന്ന പ്രതീക്ഷയോടെ മനസ്സില്ലാമനസ്സോടെ വിടവാങ്ങി.;;;;;;

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam