Malayalam

ഇടുക്കിയിലെ സുന്ദരിമാര്‍

തേക്കടി
തേക്കടി
Spread the love

രാമക്കല്‍മേട് കണ്ട് കുമളിയില്‍ വന്നപ്പോഴാണ് ചെല്ലാര്‍കോവിലിനെ പറ്റി കേട്ടത്. അങ്ങോട്ടേയ്ക്കുള്ള വഴി ചോദിച്ചപ്പോഴാണ് മണ്ടത്തരം മനസ്സിലായത് രാമക്കല്‍ കണ്ടുവരുന്ന വഴി ചെല്ലാര്‍കോവില്‍കൂടി കാണാമായിരുന്നു. ഇനി പറഞ്ഞിട്ട്‌ കാര്യമില്ല, നേരെ ചെല്ലാര്‍കൊവില്‍ കുമളിയില്‍ നിന്നും മുന്നാര്‍ റോഡില്‍ കൂടി ആറാംമൈല്‍ ജങ്ഷനില്‍ നിന്ന് വലതുതിരിഞ്ഞു പോയാല്‍ ചെല്ലാര്‍കൊവില്‍. ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ചെല്ലാർകോവിൽ എല്ലായ്പ്പോഴും ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.

ചെല്ലാർകോവിൽ

കുമളിയില്‍ നിന്ന് ഏദേശം 14, കി, മി, വരും, ഇതു ശാന്തസുന്ദരമായൊരു സ്ഥലമാണ്‌ എക്കോ ടൂറിസം കൊണ്ട് പ്രസിദ്ധമായ സ്ഥലം. പർവതങ്ങൾ, വെള്ളച്ചാട്ടങ്ങൾ, മനോഹരമായ പ്രകൃതി സൗന്ദര്യം, എന്നിവയ്ക്ക് പേരുകേട്ടതാണ് ചെല്ലാർകോവിൽ. ഇവിടെ നിന്ന് തമിഴകത്തിലെ കൃഷിയിടങ്ങളുടെ മനോഹര ദ്രിശ്യങ്ങള്‍ കാണാവുന്നതാണ്. സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ ഉയരത്തിലാണ് ചെല്ലാര്‍കോവില്‍ സ്ഥിതിചെയ്യുന്നത്.

ചെല്ലാർകോവിൽ

ഇവിടെഒരു വാച്ച് ടവറും, അതിലൊരു ദൂരദർശിനിയും സ്ഥാപിച്ചിരിക്കുന്നു. ഇവിടെ നിന്നുള്ള ഏറ്റവും മനോഹരമായ കാഴ്ച സൂര്യോദയവും സൂര്യാസ്തമയവുമാണ്. ഇവിടെ നിന്നുള്ള സൂര്യോദയകാഴ്ച വളരെയധികം മനോഹരമാണ്. ഇവിടെ നിന്ന് കുറച്ചു നടന്നാല്‍ വളരെയധികം ഇല്ലിക്കാടുകള്‍ കാണാം, കുറേദൂരം പോയാല്‍ മനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട്, ഇതിലേ വെറുതെ ചുറ്റിയടിച്ചു നടക്കാന്‍ പറ്റിയസ്ഥലമാണ്‌.

ചെല്ലാർകോവിൽ

ഇവിടെ കാട്ടുകോഴി, കുരങ്ങുകള്‍, മലയണ്ണാന്‍, മയില്‍, എന്നിവയെ വളരെയധികം കാണാവുന്നതാണ്. ചെല്ലാര്‍കോവിലില്‍ പ്രധാനമായും ഒരു ആയുര്‍വേദ തോട്ടമുണ്ട് മിക്ക ആയുര്‍വേദ മരുന്നുകളും, മരുന്ന്ചെടികളും പരിചയപ്പെടുവാന്‍ അവസരമുണ്ട്. ഇതു കൂടാതെ സുഗന്ധവ്യഞ്ജന പര്യടനവും ഉണ്ട്. ചെല്ലാര്‍കോവിലിനോട് വിട പറഞ്ഞ് കുമളികൂടി തേക്കടിക്ക്.

തേക്കടി

വളരെക്കാലം മുന്‍പേ പേരുകേട്ട സ്ഥലമാണ്‌ തേക്കടി. പെരിയാര്‍ വന്യജീവിസങ്കേതനാഷണല്‍ പാര്‍ക്കിന്‍റെ ഭാഗമാണ് തേക്കടി. ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി സംരക്ഷണ കേന്ദ്രമാണ് തെക്കടിയിലെ പെരിയാർ വനങ്ങൾ. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണിത്. വെള്ള കടുവകൾ ഉൾപ്പെടെയുള്ള വംശനാശഭീഷണി നേരിടുന്ന ജീവികളാല്‍ സംബുഷ്ടമാണിവിടം. പെരിയാർ, പമ്പ എന്നീ കേരളത്തിലെ രണ്ട് പ്രധാന നദികള്‍ ആണ് വന്യജീവിസങ്കേതത്തിന്‍റെ ആത്മാവ്. പക്ഷി നിരീക്ഷകരുടെ പറുദീസയാണ് ഈ കടുവ സംരക്ഷണ കേന്ദ്രം. റാപ്റ്ററുകൾ, വാട്ടർ പക്ഷികൾ, ഗാലിഫോം പക്ഷികൾ, പ്രാവുകൾ, വുഡ്‌പെക്കറുകൾ, പാസറൈനുകൾ, എന്നിവയ്ക്ക്പുറമേ, നൂറ്റിഅമ്പതോളം വിചിത്ര ചിത്രശലഭങ്ങളേയും ഇവിടെ കാണാം.

തേക്കടി

ട്രെക്കിംഗിനും, മലകയറ്റത്തിനും പ്രത്യേകം പാക്കേജുകള്‍ ഇവിടുണ്ട്. ഇവിടുത്തെ ബോട്ടിംഗ് വളരെ വളരെ ഹരം പകരുന്നതാണ്. ജനുവരി, ഏപ്രില്‍, മാസങ്ങളിലാണ് ബോട്ടിംഗിന് പറ്റിയ സമയം, ഈ മാസങ്ങളില്‍ മഴ ഇല്ലാത്തതു കൊണ്ട് കാടിനുള്ളില്‍ നിന്നും വന്യജീവികള്‍ വെള്ളം കുടിക്കുവാന്‍ തടാകക്കരയില്‍ വരും. രാവിലെയുള്ള ബോട്ടില്‍ പോയാലാണ് വന്യജീവികളെ കൂടുതല്‍ കാണാനാവുക. ഇവിടെ പ്രധാനമായും ആന, കാടുപോത്ത്, ബംഗാള്‍കടുവ, മലയണ്ണാന്‍, വേഴാമ്പല്‍ തുടങ്ങിയവയും, നാനജാതി ശലഭങ്ങളെയും കാണാവുന്നതാണ്. പ്രകൃതി സ്നേഹികള്‍ക്ക് സ്വര്‍ഗ്ഗമാണ് തേക്കടി….

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...

Leave a reply

More in:Malayalam