Malayalam

ഉത്സവപിറ്റേന്ന്. ;;;;;;;

ഉത്സവ കാഴ്ച
ഉത്സവ കാഴ്ച
Spread the love

കേരളത്തിലെ ഏറ്റവുംവലിയ ജില്ല. കേരളത്തിന്‍റെ നെല്ലറ. ചെമ്പൈ വൈദ്യനാഥ ഭാഗവതരും, പാലക്കാട് മണിയ്യരും പോലുള്ള അനവധി കലാകാരന്‍മ്മാരുടെ ജന്മഭൂമി. മലയാള കൃതികളിലെയും, ഒട്ടനവധി സിനിമകളിലെയും പ്രകൃതിരമണീയമായ നാട്. വിശേഷങ്ങളും, പ്രത്യേകതകളും അനവധിയുള്ള ഈ നാട്ടിലേക്ക് ദേവകള്‍ ഭൂമിയില്‍ ഇറങ്ങുന്ന അതിപ്രസ്തമായ ആഘോഷം. കല്‍പ്പാത്തി രഥോത്സവം. വളരെക്കാലത്തെ ആഗ്രഹമാണ് കല്‍പ്പാത്തി രഥോത്സവം കാണുക എന്നത്. എല്ലാ വര്‍ഷങ്ങളിലും എന്തെങ്കിലും തടസങ്ങള്‍ ഉണ്ടാകും. ഇത്തവണ ഭാഗ്യത്തിന് തടസങ്ങള്‍ ഒന്നും വന്നില്ല നേരെ കല്പ്പാത്തിക്ക്. നവംബര്‍ മാസത്തിലാണ് കല്‍പ്പാത്തി രഥോത്സവവും ഇതിനോട് അനുബന്ധിച്ചുള്ള സംഗീതോത്സവവും നടക്കുന്നത്.

കല്പ്പാത്തിതെരുവ്

ഇത്തവണ നവംബര്‍,7, മുതല്‍ 16 വരെയാണ് ഉത്സവം. കല്‍പ്പാത്തി പുഴയുടെ തീരത്ത്‌ സ്ഥിതിചെയ്യുന്ന 700, വര്‍ഷം പഴക്കമുള്ള ശ്രീ വിശാലാക്ഷി സമ്മേത വിശ്വനാഥസ്വാമി ക്ഷേത്രമാണ് രഥോത്സവത്തിന്‍റെ കേന്ദ്രസ്ഥാനം. കൈലാസനാഥന്‍റെ പഞ്ചമുഖ പ്രതിസ്തയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കല്‍പ്പാത്തി വിശ്വനാഥസ്വാമിക്ഷേത്രം. ശിവപാര്‍വതിമാരാണ് പ്രതിഷ്ഠ. വിജയനഗര സാമ്രാജ്യ തകര്‍ച്ചയോടെ ഒരു കൂട്ടം തമിഴ് ബ്രാഹ്മണ രുടെ പാലായനം അവസാനിച്ചത്‌ കല്‍പ്പാത്തി പുഴയുടെ തീരത്താണ്. ശേഖരീപുരമാണ് ആദ്യ അഗ്രഹാര സ്ഥാപിതസ്ഥലം. പിന്നീട് കല്പ്പാത്തിയിലും അഗ്രഹാരം സ്ഥാപിച്ചു. സംഗീതത്തിലും, വിദ്യാഭ്യാസത്തിലും ഏറെമുന്നിലാണ് കല്പ്പാത്തിക്കാര്‍. പാലക്കാട്ടെ 98, ഓളം വരുന്ന അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളില്‍ ആറു മാസത്തോളം വരുന്ന രഥോത്സവത്തിന്‍റെ തുടക്കമാണ് കല്‍പ്പാത്തി രഥോത്സവം.

കല്‍പ്പാത്തി

പാലക്കാടിനെ അപേക്ഷിച്ച് വേറിട്ടൊരു സംസ്ക്കാരമാണ് കല്‍പ്പാത്തി ആഗ്രഹാരത്തിനുള്ളത്. തമിഴും, മലയാളവും കൂടിയ സങ്കരഭാഷയാണ് ഇവിടെ സാധാരണ പറയുന്നത്. ആഗ്രഹാരങ്ങളുടെ മുഖമുദ്രയാണ് അരികോലങ്ങള്‍. അതിരാവിലെ അടിച്ചുതളിച്ച് അരിപൊടികൊണ്ട് മനോഹരങ്ങളായ കൊലങ്ങളിടുന്നു. മനോഹരമായ ഈ കോലങ്ങള്‍ തെരുവുകളുടെ ഇരുവശത്തുമായി നിറഞ്ഞ്‌നില്‍ക്കുന്ന അഗ്രഹാര പ്രഭാതങ്ങള്‍ ഐശ്യര്യപൂര്‍ണ്ണമായ കാഴ്ചയാണ്. ആധുനികതയുടെ കടന്നുകയറ്റം വേണ്ടുവോളമുണ്ടെങ്കിലും പഴയ സംസ്കാരത്തിന്‍റെ തനിമ കുറെയേറെ ഇന്നും നിലനില്‍ക്കുന്നു. പത്തുദിവസത്തെ ആഘോഷപൂരമാണ്‌ രഥോത്സവം. കൊടികേറിയാല്‍ വിവിധകലാപരിപാടികളും, സംഗീതോത്സവങ്ങളുമായി, സമാപനദിവസം ശ്രീ വിശ്യനാഥസ്വാമി ക്ഷേത്ര പരിസരത്തെ തേരുമുട്ടിയില്‍ ദേവരഥസംഗമത്തില്‍ ഉപചാരംചൊല്ലി പിരിയുന്നവരെയുള്ള പത്ത് ദിനരാത്രങ്ങള്‍ അഗ്രഹാരത്തിലെ ആഘോഷദിനങ്ങളാണ്.

കല്‍പ്പാത്തി ക്ഷേത്രം

അഗ്രഹാരത്തില്‍ നിന്നും ദൂരേക്ക് പോയവര്‍ എന്തുതന്നെ ആയാലും രഥോത്സവത്തിന് വന്നിരിക്കും. പത്തു ദിവസത്തെ അവസാന മൂന്ന് ദിവസമാണ് തേരുകള്‍ ഗ്രാമപ്രദിക്ഷണത്തിനു ഇറങ്ങുന്നത്. പ്രധാന രഥത്തില്‍ ശിവപാര്‍വതിമാരും, മറ്റു രഥങ്ങളില്‍ ദേവന്‍മാരായ ഗണപതിയും, സുബ്രഹ്മണ്യനും ആണുള്ളത്. ഈ ദേവന്‍മാര്‍ പ്രജകളുടെ സുഖദുഖങ്ങള്‍ കണ്ടറിയാനായി ഇറങ്ങുന്നു എന്നാണ് വിശ്വാസം. വിശ്യനാഥ ക്ഷേത്രത്തിലെ മൂന്ന് തേരുകളും, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെയും, പഴയകല്‍പ്പാത്തി ലക്ഷ്മി പെരുമാള്‍ ക്ഷേത്രത്തിലെയും, ചാത്തപ്പുരം പ്രസന്ന ഗണപതി ക്ഷേത്രത്തിലെയും ഓരോ തേരുകള്‍ വീതവും, ആകെ ആറു തേരുകളാണ് മൂന്ന് ദിവസങ്ങളായി അഗ്രഹാര പ്രയാണം നടത്തുന്നത്. അഗഹാര വീഥികള്‍ നിറയെ വര്‍ണ്ണശംബളമായി അലങ്കരിച്ചതേരുകള്‍ നൂറുകണക്കിനാളുകള്‍ വലിച്ചുകൊണ്ട് നടക്കുന്നത് നയനാനന്തകരമായ കാഴ്ചയാണ്.

രഥംവലി

നാല് ചക്രങ്ങളും, ആറുതട്ടുകളും, 15,കോല്‍ ഉയരവുമാണ്‌ രഥത്തിനുള്ളത്. പ്രധാനരഥം പുറകില്‍നിന്നും ആന തള്ളുകയും, മുമ്പില്‍ നിന്നും നൂറുകണക്കിനാളുകള്‍ വലിച്ചുമാണ് രഥപ്രയാണം നടത്തുന്നത്. ഒന്നാം തേരു ദിവസം വിശാലാക്ഷി സമ്മേത വിശ്യനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്നു രഥങ്ങളാണ് ഗ്രാമ പ്രദിക്ഷണത്തിന് ഇറങ്ങുന്നത്. വേദമന്ത്രത്തിന്‍റെയും, വാദ്യഘോഷത്തിന്‍റെയും അകമ്പടിയോടെ ആചാരാനുഷ്ഠാന പ്രകാരം രഥയാത്ര നടത്തുന്ന ദേവീദേവന്‍മാരേ വണങ്ങുന്നതിനും, രഥം വലിക്കുന്നതിനുമായി നാനാദിക്കുകളില്‍നിന്നും ഭക്തജനങ്ങള്‍ ഒഴുകിയെത്തുകയും, ഇവരെല്ലാം അഗ്രഹാര തെരുവുകളില്‍ നിറയുകയും ചെയ്യുന്ന കാഴ്ച വാക്കുകളില്‍ വിവരിക്കുക അസാധ്യമാണ്. രണ്ടാം തേരുദിവസം പുതിയ കല്‍പ്പാത്തി മന്നകര മഹാഗണപതി രഥവും, മൂന്നാം തേരുദിവസം പഴയകല്‍പ്പാത്തി ലക്ഷ്മിനാരായണപെരുമാള്‍ ക്ഷേത്രത്തിലെയും, ചാത്തപ്പുരം പ്രസന്നഗണപതി ക്ഷേത്രത്തിലെ തേരുകളും കൂടി പ്രദിക്ഷണത്തിനു ചേരുന്നു.

തിങ്ങിനിറഞ്ഞ വീഥി

നാല് അഗ്രഹാര ക്ഷേത്രങ്ങളിലെ തേരുകളും ഗ്രാമപ്രദിക്ഷണത്തിനിറങ്ങി മൂന്നാം ദിവസം ശ്രീവിശ്വനാഥസ്വാമി ക്ഷേത്രപരിസരത്തെ തേരുമുട്ടിയില്‍ ദേവരഥ സംഗമത്തില്‍ ഉപചാരം ചൊല്ലി [ രഥോത്സവത്തിന്‍റെ പ്രധാനപ്പെട്ട ചടങ്ങാണ് ദേവരഥസംഗമം ] പിരിഞ്ഞ് പിറ്റെദിവസം രാവിലെ അഗ്രഹാര ക്ഷേത്രങ്ങളിലെ കോടി ഇറക്കത്തോടെ പത്തു നാള്‍ നീണ്ട ആഘോഷ രാവുകള്‍ക്ക്‌ തിരശീല വീഴുകയായി. ;;; പത്തുനാള്‍ ആഘോഷത്തിന്‍റെ ഓര്‍മ്മകളും പേറി, അടുത്ത രഥോത്സവംവരെ ജനലക്ഷങ്ങള്‍ വീണ്ടും ജീവിത തിരക്കുകളിലേക്ക്. ആഘോഷങ്ങള്‍ എന്തു തന്നെ ആയാലും ഒരുമയുടെ ഐക്യവും, ഐശ്വര്യങ്ങളും ഒന്ന് വേറെ തന്നെയാണ് എന്ന് വിളിച്ചു പറയുന്നവയാണ് ആഘോഷങ്ങള്‍ എല്ലാംതന്നെ എന്നാണ് എനിക്ക് തോന്നിയത്. ;;’;’;”;’;;;;;;’

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam