Malayalam

ഐതിഹ്യപ്പെരുമയുടെയും കോടമഞ്ഞിന്‍റെയും രാജപ്പാറമേട്

രാജപ്പാറമേട്
രാജപ്പാറമേട്
Spread the love

കോടമഞ്ഞിന്‍റെയും, ഐതിഹ്യപ്പെരുമയുടെയും നാടായ ഇടുക്കിയിലെ രാജപ്പാറമേട്ടിലേക്കൊരു യാത്ര. മൂന്നാര്‍, തേക്കടി പാതയില്‍ 2, കി, മി, ദൂരം ഏലക്കാട്ടില്‍ക്കൂടി സഞ്ചരിച്ചാല്‍ കേരള, തമിഴ് നാട് അതിര്‍ത്തിയിലെ മനോഹര വ്യൂ പോയന്റുള്ള രാജപ്പാറമേട്ടിലെത്തും. ഇവിടെനിന്നും തമിഴ് നാടിന്‍റെ വ്യതിസ്തമായ ദ്രിശ്യങ്ങള്‍ കാണുവാന്‍ സാധിക്കും. താഴെ കണ്ണെത്താത്ത ദൂരത്തോളം കാറ്റാടിപാടങ്ങളും, എവിടെ നോക്കിയാലും വര്‍ണ്ണങ്ങളുടെ ഒരു പ്രപഞ്ചം സൃഷ്ടിക്കുന്ന കാഴ്ചകളും, ഈ കാഴ്ചകളെ നിമിഷംകൊണ്ട് മറയ്ക്കുന്ന കോടമഞ്ഞും, തണുത്ത കാലാവസ്ഥയും, എല്ലാംകൂടി ഒരുകൊച്ചു സ്വര്‍ഗമാണ് രാജപ്പാറമേട്.

രാജപ്പാറമേട്

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇറങ്ങുവാനും കയറുവാനും പറ്റിയ ചരിഞ്ഞ പാറക്കൂട്ടങ്ങളും, പെട്ടന്ന് വന്ന് പെട്ടന്ന് പോകുന്ന കാട്ടാനകളും, കാട്ടുപോത്തുകളും കാഴ്ചകളുടെ ഒരു ഉത്സവം സൃഷ്ടിക്കുന്നു. ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നതിനു തെളിവായി ഇടിഞ്ഞുകിടക്കുന്ന കല്‍ച്ചുമരുകളും, ഉയര്‍ത്തി കെട്ടിയ തറയില്‍ രണ്ടു ശിലാവിഗ്രഹങ്ങളും കാണാവുന്നതാണ്. തമിഴ്നാട്ടിലെ താണ്ടാമാന്‍ രാജവംശത്തിലെ ഒരു രാജാവ് ഇവിടെവന്ന് ഒളിച്ചുതാമസിച്ചിരുന്നെന്നും, അദ്ദേഹത്തിന്‍റെ വളരെയധികം വിലപിടിപ്പുള്ള സ്വത്തുക്കള്‍ വലിയൊരു പാറതുരന്ന് അതില്‍വച്ച് അടച്ചു സൂക്ഷിച്ചിരുന്നു എന്നുമാണ് ഐഹിത്യം. ഇവിടുത്തെ ഒരു വലിയൊരു പാറയില്‍ വരകളും ചിത്രങ്ങളും പോലെ തോന്നിപ്പിക്കുന്ന ആലേപനങ്ങളും കാണാവുന്നതാണ്. ഈ നിധിയുടെ പുറകെ വളരെയധികം ആളുകള്‍ തിരഞ്ഞു നടന്നതായി പറഞ്ഞുകേട്ടു ഏതായാലും അതു ഇതുവരെയാര്‍ക്കും കിട്ടിയതായി അറിവില്ല. ഈ കഥകളും പ്രക്രിതിയുടെ നിറകാഴ്ചയും കണ്ട് മനസ്സ്നിറച്ച്കൊണ്ട് രാജപ്പാറമേടിനോട് വിടപറഞ്ഞു……

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...

Leave a reply

More in:Malayalam