Malayalam

ഒരു തായിലന്‍റെ യാത്ര – ഭാഗം – 2

അല്‍കസാസര്‍ കാബറെ ഷോ
അല്‍കസാസര്‍ കാബറെ ഷോ
Spread the love

പട്ടായയിലെ ഹോട്ടല്‍ മുറിയിലെ ഒരുമണിക്കൂര്‍ വിശ്രമത്തിനു ശേഷം അല്‍കസാസര്‍ കാബറെ കാണുവാന്‍ പോയി. ഒരു തീയറ്ററിലാണ് ഷോ നടക്കുന്നത്. ആയിരത്തിലധികം സീറ്റുകളുള്ള ഒരു തീയറ്റര്‍. കുറച്ച്നേരത്തിനകം ഷോതുടങ്ങി. അല്‍കസാസര്‍ കാബറെ എന്നാണ് പേരെങ്കിലും കൌതുകകരവും, മനോഹരവുമായ വേഷവിധാനത്തിലുള്ള നര്‍ത്തകര്‍ അണിനിരക്കുന്ന ഈ പരിപാടി വളരെയധികം മനോഹരമായ ഷോ ആണ്. 200-ല്‍ അധികം കലാകാരന്‍മാരും, കലാകാരികളും അണിനിരക്കുന്ന ഈ പരിപാടി കണ്ടില്ലെങ്കില്‍ ഒരു തീരാനഷ്ടമായിരിക്കും. ഇവരുടെ സ്റ്റേജ് സെറ്റുകള്‍ അതിശയിപ്പിക്കുന്നതാണ്. മനോഹരമായ ഡാന്‍സിന്‍റെ സീനിനൊപ്പം മാറുന്ന സ്റ്റേജ് സെറ്റുകളും, ഇതിനിണങ്ങുന്ന ലൈറ്റിനിങ്ങും ചൈനീസ് മ്യൂസിക്കിന്‍റെ ഇമ്പവും കൂടികലര്‍ന്ന ഈ ഷോ വളരെയധികം ഹൃദയമാണ്.

പാട്ടായ കാഴ്ച

ഒന്നരമണിക്കൂറാണ് ഷോ സമയം. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഷോയിലെ കലാകാരികള്‍ക്കൊപ്പം ഫോട്ടോ എടുക്കുന്ന സഞ്ചാരികളുടെ തിരക്കാണ് കണ്ടത്. ഫോട്ടോ എടുക്കുന്നതിനു ചെറിയൊരു ഫീസുകൊടുക്കണം. ഈ നര്‍ത്തകികളില്‍ മിക്കവാറും മൂന്നാം ലിംഗക്കാരാണ് എന്നതാണ് രസകരമായ കാര്യം. ശരിയായ സ്ത്രീ സൌന്ദര്യത്തെ നാണിപ്പിക്കുന്ന തരത്തിലുള്ള ഉടലഴകോടെയുള്ളവരാണ് ഈ കലാകാരികള്‍ അതോ കലാകാരന്മാരോ. ഷോകഴിഞ്ഞ് കുറച്ച്സമയം ഹോട്ടലില്‍ വിശ്രമം. ഹോട്ടല്‍വിശ്രമത്തിനുശേഷം വളരെയധികം പ്രസിദ്ധികേട്ട പാട്ടായയിലെ നൈറ്റ്‌ലൈഫിലേക്കിറങ്ങി.

തട്ടുകടകളില്‍ ചൈനീസ് ഭക്ഷണം

പാട്ടായ തായിലാന്റിലെ ഒരു റിസോര്‍ട്ട് നഗരമാണ്. ടൂറിസ്ട്ടുകളെ ആഹര്‍ഷിക്കുന്ന വിവിധയിനം തീംപാര്‍ക്കുകള്‍, ശ്രീരാചാടൈഗര്‍ മൃഗശാല, നോങ്ങ്നൂച് ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാഡന്‍, ക്രോക്കോഡൈൽഫാം, അണ്ടര്‍വാട്ടര്‍വേള്‍ഡ്, പ്രക്രതി സുന്ദരമായ ബീച്ചുകള്‍, തുടങ്ങിയവയും സ്വന്തം നാടിന്‍റെ ആചാരാനുഷ്ഠാനങ്ങളും ഉള്‍പ്പടെ സഞ്ചാരികള്‍ക്ക് കാണുവാനും, ആനന്ദിക്കുവാനും, പഠിക്കുവാനും ഏറെയുള്ള പട്ടായയില്‍ ഇതുപോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഇവരുടെ നൈറ്റ്‌ലൈഫ് ജീവിതവും. ഈ വ്യത്യസ്ഥ ജീവിതരീതികള്‍ കണ്ട് പുഞ്ചിരിതൂകുന്ന ബുദ്ധസാനിധ്യവും പട്ടായയില്‍ ധാരാളം. തെരുവുകള്‍ നിറയെ തട്ടുകടകളും, ബാറുകളും, മസ്സാജ് പാര്‍ലറുകളും. തട്ടുകടകളില്‍ ചൈനീസ് ഭക്ഷണത്തിന്‍റെ വ്യത്യസ്ത മുഖങ്ങള്‍. തേളും, പാമ്പും, പാറ്റയുമൊക്കെയായി കളര്‍ഫുള്‍ തട്ടുകടകള്‍. പാറ്റ നമ്മള്‍ ചിപ്സ് വറത്തുകൂട്ടിയിരിക്കുന്നത് പോലെയാണ് ആവശ്യക്കാര്‍ക്ക് വാരിഇട്ട് കൊടുക്കുന്നു.

പട്ടായയിലെ ഇന്ത്യന്‍ ഹോട്ടല്‍

ചിലര്‍ ഇതും മേടിച്ച് കൊറിച്ചും കൊണ്ടാണ് നടപ്പ്. പാമ്പും, തേളും തനത് രൂപത്തില്‍ മസാലയില്‍ കുളിപ്പിച്ച് വളരെ മനോഹരമായി അലങ്കരിച്ചു വച്ചിരിക്കുന്നു. തേളുകള്‍ ഇപ്പോള്‍ ചാടിവീഴും എന്നമട്ടിലാണ് വച്ചിരിക്കുന്നത്. ഇതെല്ലാം കണ്ട് വിശപ്പ് ഉണ്ടായിരുന്നത് എങ്ങോപോയ്മറഞ്ഞു. ഈ തട്ടുകടകളും, ബാറുകളും കാതടപ്പിക്കുന്ന സംഗീതവും, മുഖമാകെ ചായം വാരിപൂശി, കയ്യും, കാലും കാണിക്കുന്ന തെരുവു സുന്ദരിമാരും കൂടിയായാല്‍ ഏകദേശം പട്ടായയിലെ രാത്രി ചിത്രമായി. നമ്മുടെ നാട്ടില്‍ നമ്മള്‍ പുശ്ചത്തോടെ നോക്കുന്ന വിലകുറഞ്ഞ തെരുവു പെണ്ണുങ്ങളല്ല, ഇവിടെ പട്ടായയില്‍ ഇവര്‍ ലൈംഗിക തോഴിലാളികളാണ്. ഇവരുടെ പ്രൊഫഷനാണ് ഈ തൊഴില്‍. ലൈംഗികവൃത്തി തൊഴിലായി അംഗീകരിച്ച പട്ടായയില്‍ പ്രായപൂര്‍ത്തിയായ ഏതൊരു പെണ്‍കുട്ടിയും അപേക്ഷിച്ചാല്‍ ഇതിനുള്ള പെര്‍മിറ്റുകിട്ടും.

അല്‍കസാസര്‍ കാബറെ തീയറ്റര്‍ കാഴ്ച്ച

തെരുവുകളില്‍ മിക്ക സഞ്ചാരികളുടെ കൂടെയും ഒരു സുന്ദരി ഉണ്ടാകും. ഇവര്‍ ബാറുകളിലേക്കോ, മസ്സാജ് പാര്‍ലറിലേക്കോ, ഹോട്ടല്‍ മുറികളിലേക്കോ ചേക്കേറുന്നു. റോഡില്‍ വളരെ അപൂര്‍വ്വമായി ഒറ്റയ്ക്ക് കാണുന്ന ആള്‍ ഒന്നുകില്‍ മസ്സാജ് പാര്‍ലറുകളുടെ അല്ലെങ്കില്‍ രതിയുടെ ദെല്ലാളുമാരായിരിക്കും. ഇവരുടെ കൈകളില്‍ ബഹുവര്‍ണ്ണങ്ങളിലുള്ള ബ്രോഷറുകള്‍ ഉണ്ടായിരിക്കും. ഇവിടെ സ്ത്രീകളെ പോലെതന്നെ സജ്ജീവമാണ് മൂന്നാംലിംഗക്കാര്‍. ഇത്രയൊക്കെ ആണെങ്കിലും ഇവിടുത്തെ ആളുകള്‍ ഇതൊന്നും സമ്മതിച്ചു തരില്ല. എല്ലാം നല്ലരീതിയിലാണ് നടക്കുന്നതെന്നാണ് ഇവരുടെ ഭാവം. രാവേറെയായതിനാല്‍ ഹോട്ടല്‍ മുറിയെ അഭയംപ്രാപിച്ചു. രാവിലെ അടുത്ത കാഴ്ചകളിലേക്ക് ഇറങ്ങേണ്ടതാണ്. രാവിലെ എഴുന്നേറ്റ് ഇന്നത്തെ ആദ്യകാഴ്ചയായ കോറല്‍ഐലന്‍ഡിലേക്ക് പോകുവാന്‍ ഒരുങ്ങി. പട്ടായയില്‍ നിന്നും 45 മിനിറ്റ് ബോട്ടുയാത്രയാണ് കോറല്‍ഐലന്‍ഡിലേക്ക്.

അല്‍കസാസര്‍ കാബറെ കലാകാരികള്‍

കടലില്‍കൂടി കുറെ ചെന്നാല്‍ പലസ്ഥലങ്ങളിലായി വലിയ ഫ്ലാറ്റ്ഫോമുകള്‍ കെട്ടിയിരിക്കുന്നു. ഇവടെയാണ് പാരാഗ്ലൈഡിംഗ് നടക്കുന്നത്. പാരാഗ്ലൈഡിംഗ് ചെയ്യുന്നില്ലെങ്കിലും അവിടെ ഇറങ്ങി ഇതു കാണുകയും കുറച്ചു ഫോട്ടോസ് എടുക്കുകയും ചെയ്യാമല്ലോ. പ്രായഭേദമന്യേ മിക്കവരും ഈ വിനോദം ആസ്യദിക്കുന്നു. ഒരു ബെല്‍റ്റിന്‍റെ പുറകില്‍ പാരചൂട്ടും, മുന്നറ്റത്ത് ബോട്ടില്‍ കൊളുത്തുന്നതുമായിട്ടുള്ള ഒരു ഉടുപ്പ് നമ്മേ ധരിപ്പിക്കുന്നു.ഉടുപ്പിട്ടമാത്രയില്‍ തന്നെ ബോട്ട് മുന്നോട്ട്‌ നീങ്ങുകയും പാരചൂട്ടില്‍ നമ്മള്‍ ആകാശനീലിമയിലേക്ക് ഉയരുന്ന കാഴ്ചയും, ഉയരുന്ന ആളുടെ മുഖഭാവങ്ങളും, തിരികെ ഇറങ്ങുബോള്‍ഉള്ള ദീര്‍ഘനിശ്യാസങ്ങളും കണ്ടാസ്വദിക്കുകതന്നെവേണം. ഇവിടെ കുറച്ചു ഫോട്ടോകള്‍ എടുത്ത് നേരെ കോറല്‍ഐലന്‍ഡിലേക്ക്.

കോറല്‍ഐലന്റെ

അതിശയിപ്പിക്കുന്ന വൃത്തിയും, മനോഹാരിതയും നിറഞ്ഞുതുളുമ്പുന്നൊരു ബീച്ചാണിത്. കടലിന്‍റെ അടിത്തട്ടുവരെ തെളിഞ്ഞു കാണാവുന്നത്ര വൃത്തിയുള്ള തെളിഞ്ഞ ജലം. പിന്നില്‍ പച്ചകുന്നും, താഴെ മനോഹരകടല്‍തീരവും ഇവിടെ ഉല്ലസിക്കുന്ന സഞ്ചാരികളും കൂടിയുള്ള കാഴ്ച നേരില്‍ക്കണ്ട് ആസ്വദിക്കുകതന്നെവേണം. സ്കീ വാട്ടര്‍ സ്ക്കൂട്ടര്‍, അണ്ടര്‍ സീ വാക്കിംഗ്, ബനാനബോട്ട്, എന്നിങ്ങനെയുള്ള വിവിധയിനം വിനോദോപാധികളും, മിക്കരാജ്യങ്ങളിലെ രുചികരമായ ഭക്ഷ്ണ ഓപ്പണ്‍ റസ്റ്റാറണ്ടുകളും, തായ്‌രുചികൂട്ടിന്‍റെ വ്യത്യസ്ത ഭാവങ്ങളുമായി തട്ടുകടകളും, എന്നിങ്ങനെ ഉല്ലാസജീവിതത്തിന്പറ്റിയ ഒരു പറുദീസ. ഇവിടെയുള്ള ഒരു ഇന്ത്യന്‍ റസ്റ്റാറണ്ടില്‍ കയറി കുറച്ചു ഭക്ഷണം കഴിച്ച് തിരികെ പട്ടായയിലേക്ക്.. ബാക്കികാഴ്ചകള്‍ അടുത്ത ഭാഗത്ത്. ……..

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam