Malayalam

കാക്കൂരിലെ കാര്‍ഷിക മാമാങ്കം

കാക്കൂര്‍ മരമടിമത്സരം
കാക്കൂര്‍ മരമടിമത്സരം
Spread the love

ദക്ഷിണേന്ത്യയിലെ തന്നെ പുരതനവും വലുതുമായ കാര്‍ഷിക മാമാങ്കം അതാണ് കാക്കൂര്‍കാളവയല്‍. ഇത്തവണത്തെ കാഴ്ച അതാണ്, മനുഷ്യരും പ്രക്രിതിയും ഒന്നിക്കുന്ന ഒരു കൂട്ടായിമ അതാണ് കൃഷി. മനുഷ്യരുടെ വിയര്‍പ്പുമണികള്‍ മുത്തുമണികളായി തിരിച്ചു തരുന്ന പ്രക്രിതിയുടെ കനിവ്. അന്യം നിന്നുപോകുന്ന ഒരു കൂട്ടായിമയാണിത്‌. ഞാറ്റടികളുടെ താളവും ചെളിയുടെയും, ചേറിന്‍റ്റെയും കൂടിയുള്ള മണവും, അനന്തമായ പച്ചപ്പും,എല്ലാംതന്നെ ഒരു കാഴ്ച തന്നെയാണ്. പണ്ട് കര്‍ഷകര്‍ രണ്ടാം വിള സമയത്ത് കാളപൂട്ട്‌ മത്സരങ്ങള്‍ ഉണ്ടായിരുന്നു, ഇതിനുള്ള കാളകളെ വളരെ മാസങ്ങള്‍ പരിശീലിപിച്ചു പരിപാലിച്ചാണ് കൃഷികളങ്ങളില്‍ ഇറക്കുന്നത്‌.

കാക്കൂര്‍ മരമടിമത്സരം

മത്സരങ്ങള്‍ക്ക് ഒരു നിയമാവലിയും ഉണ്ടായിരിക്കും. അതായത് കാളകള്‍ മറുകണ്ടം ചാടാതെയും നേര്‍വഴിയിലൂടെയും ആയിരിക്കണം ലക്ഷ്യസ്ഥാനത്ത്എത്തേണ്ടത്. എറണാകുളം ജില്ലയിലലെ കാക്കൂര്‍ എന്ന ഗ്രാമം, ഇവിടുത്തെ ക്ഷേത്രങ്ങളായ ആമ്പശേരിക്കാവ് ദേവി ക്ഷേത്രത്തിലേയും, തിരുമാറാടി എടപ്രക്കാവ് ഭഗവതിക്ഷേത്ര ത്തിലേയും ഉത്സവനാളുകളായ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, നാളുകളിലാണ്‌ ഇവിടുത്തെ കാളവയല്‍. ഈ കാളവയല്‍ ആദ്യകാലങ്ങളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ചന്തയായിട്ടാണ് തുടങ്ങിയത്, പിന്നീട് അത് ഇന്നുകാണുന്ന രീതിയിലുള്ള കാര്‍ഷിക മാമാങ്കമായി വളര്‍ന്നത്‌.

മരമടിമത്സരത്തിനുള്ള നിലമൊരുക്കല്‍

ഇന്നിതിന് നേതൃത്വം നല്‍കുന്നത് ഗ്രാമപഞ്ചായത്തും, കാക്കൂര്‍ സാംസ്‌കാരികവേദിയും ചേര്‍ന്നാണ്. ഓരോ വര്‍ഷത്തെ സൗകര്യമനുസരിച്ച് കാളവയലിന്‍റെ ദിവസങ്ങള്‍ക്ക് മാറ്റംവരും. കാര്‍ഷിക മാമാങ്കത്തിന്‍റെ ആകര്‍ഷണങ്ങള്‍ കാളയോട്ടം, മരയടി, ജോഡികാള മത്സരം, മഡ്റേസ്, കുതിരഓട്ട മത്സരം, പുഷ്പമേള, കാര്‍ഷിക എക്സിബിഷന്‍, സാംസ്കാരികഘോഷയാത്ര എന്നിവയാണ്. ഇവയെല്ലാംകൂടി കാക്കൂര്‍ഗ്രാമത്തിന് അഞ്ചാറു ദിവസത്തെ ഉത്സവാഘോഷങ്ങളാണ്. കൃഷികണ്ടങ്ങളില്‍ വെള്ളംനിറച്ച് ചെളിയുടെയും, ചേറിന്റെയും ഒരു ചേരുവ ഉണ്ടാക്കുന്നു ഈ കളത്തിലാണ് പ്രസിദ്ധമായ മരമടിമത്സരം നടക്കുന്നത്. വെള്ളം നിറഞ്ഞ ചേറ്റിലൂടെ ശരവേഗത്തില്‍പായുന്ന കാളകൂറ്റന്മാരും, അവയെ നിയന്ത്രിക്കുന്നവരുടെ ആവേശങ്ങളും ഒന്നു കാണേണ്ട കാഴ്ചതന്നെയാണ്. നുകം കെട്ടിയ കാളകളും അവയെനിയന്ത്രിക്കുന്ന മൂന്നാളും ചേര്‍ന്നാണ് മത്സരത്തിന്‍റെ ഒരു ടീം. ഇങ്ങനെ വളരെയധികം ടീമുകള്‍ ഉണ്ടാകും മത്സരത്തിന്. കാളകളും മനുഷ്യരും ഒന്നാകുന്ന ഒരു മനോഹരമായ കാഴ്ചയാണ് മരമടി മത്സരം. ഗ്രാമത്തിന്‍റെ പച്ചപ്പും, ആളുകളുടെ ആരവങ്ങളും ,കാളകൂറ്റന്മാരുടെ തലയെടുപ്പും കണ്ട്‌ മനസ്സുനിറഞ്ഞ് അടുത്ത കാര്‍ഷികമാമാങ്കത്തിനായി കാത്തിരിപ്പായി. …

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam