Malayalam

ലങ്കയിലെ മയൂര നാട്ടുമ

ടെമ്പിള്‍ ഓഫ് ടൂത്ത്
ടെമ്പിള്‍ ഓഫ് ടൂത്ത്
Spread the love

ശ്രീലങ്കയിലെ ഹില്‍സ്റ്റേഷനായ കാന്‍ഡിസിറ്റിയില്‍ കുറച്ച് കറങ്ങിത്തിരിഞ്ഞ് കാന്‍ഡിലേക്കി നടുത്തുള്ള കള്‍ച്ചറല്‍ സെന്‍റെറില്‍ ശ്രീലങ്കയുടെ പരമ്പരാഗതമായ കലാപ്രകടനം കാണുവാന്‍ കയറി. വൈകുന്നേരം 5 മുതലാണ് പ്രകടനം.1000 ശ്രീലങ്കന്‍ രൂപയാണ് ഫീസ്‌. ഒന്നര മണികൂറാണ് പരിപാടിയാണ്. ടിക്കറ്റ് എടുത്ത് അകത്തുകയറി ബാല്‍ക്കണിയുള്ള ഒരു വലിയ ഹാളിലാണ് പരിപാടി. പരിപാടിക്ക് മുന്‍പ് പരിപാടികളുടെ ലിസ്റ്റുതരും അതില്‍ കലാപ്രകടനത്തിന്‍റെ പേരും അതിന്‍റെ ലഘുവിവരണവും ഉണ്ട്.

ശ്രീലങ്കന്‍ കള്‍ച്ചര്‍ ഡാന്‍സ്

കൃത്യസമയത്ത് കലാപരിപാടികള്‍ തുടങ്ങി. പൂജനാട്ടുമ എന്ന പേരുള്ള വിളക്കുകള്‍ കൈയില്‍ പിടിച്ചുള്ള ഒരു ഡാന്‍സായിരുന്നു ആദ്യപരിപാടി. വര്‍ണ്ണശമ്പളമായതും ചെണ്ട, മദ്ദളം പോലുള്ള ഉപരണങ്ങളുടെ ശബ്ദഘോഷവും കൊണ്ടൊരു കലാപ്രകടനം. നാഗഗുരുലു, റബണ്‍ഡാന്‍സ്, മയൂര നാട്ടുമ, നമ്മുടെ മയിലാട്ടത്തിന്‍റെ വേറൊരു പതിപ്പാണ്‌ മയൂര നാട്ടുമ അഥവാ പീക്കോക്ക്ഡാന്‍സ്. അടുത്തത് കുലുംനാട്ടുമ എന്ന ഒരു നാട്ടു നിര്‍ത്തമായിരുന്നു. രണ്ടു നര്‍ത്തകര്‍ മേളക്കാരോടു കൂടിയ അഭ്യാസ നിര്‍ത്തമാണ്‌ ഗിനിസില്ല [ ഫയര്‍ഡാന്‍സ് ].

ശ്രീലങ്കന്‍ കള്‍ച്ചര്‍ ഡാന്‍സ്

സൂര്യദേവന്‍റെ ആരാധനാരീതികള്‍ അവലംബിച്ചുള്ള ഒരു പ്രധാനപ്പെട്ട കനേഡിയന്‍ ഡാന്‍സാണ് വിസ്നാട്ടുമ. ബുദ്ധഭഗവാന്‍റെ പ്രാര്‍ത്ഥനാരീതി അവലംബിച്ചുള്ള പ്രത്യേകതരം ഡ്രം ഉപയോഗിച്ചുള്ള വാദ്യ ഡാന്‍സ്സായിരുന്നു അടുത്തത്. പിന്നീട് ഒന്നുരണ്ട് ശ്രീലങ്കന്‍ ഗ്രാമീണനിര്‍ത്തമായിരുന്നു. കലാപ്രകടനത്തിന്‍റെ അവസ്സാനത്തില്‍ സ്റ്റേജിനുതാഴെ ഒരു കളത്തില്‍ നിറയെ തീക്കനലിട്ട് അതിനു മുകളില്‍ രണ്ടു കലാകാരന്മമാര്‍ നടക്കുന്ന പരിപാടിയ ഫയര്‍വാക്കിങ്ങോടുകൂടി കലാപ്രകടനം അവസാനിച്ചു. ശ്രീലങ്കയുടെ കള്‍ച്ചര്‍ ചുരിങ്ങിയ സമയം കൊണ്ട് കാണികളെ മനസ്സിലാക്കിക്കാനുള്ള ഒരു ശ്രമമാണ് ഈ കള്‍ച്ചര്‍ പ്രോഗ്രാം.

ശ്രീലങ്കന്‍ കള്‍ച്ചര്‍ ഡാന്‍സ്

കള്‍ച്ചര്‍ സെന്‍റെറില്‍ നിന്നും ഇറങ്ങി പ്രസിദ്ധമായ ടെമ്പിള്‍ ഓഫ് ടൂത്ത് കാണുവാന്‍ പോയി. വിശാലമായ മൈതാനത്തിനു നടുക്കു കൂടിയുള്ള പാതയില്‍ കയറിയാല്‍ ക്ഷേത്രത്തിന്‍റെ മനോഹരമായ മകുടം കാണാം വെളുത്ത ചുമരോടുകൂടിയ ക്ഷേത്രമായതിനാല്‍ കണ്ണിനുകുളിരു പകരുന്ന കാഴ്ചയാണ്. വളരെയധികം ആളുകള്‍ ഉണ്ടെങ്കിലും വളരെയധികം നിശബ്ദവും, ശാന്തവു മാണിവിടം. ക്ഷേത്രത്തിനു ചുറ്റും കിടങ്ങാണ്. പാസ് എടുത്ത് അകത്തുകയറി ക്ഷേത്രകവാട തറയില്‍ വലിയ ചന്ദ്രക്കല്ല് പാകിയിരിക്കുന്നു. ശ്രീലങ്കന്‍ വാസ്തുവിദ്യകലയുടെ സൃഷ്ട്ടിയാണ് സാന്ദകദപഹാന എന്നറിയപ്പെടുന്ന ചന്ദ്രക്കല്ലുകള്‍. അര്‍ദ്ധവൃത്താകൃതിയില്‍ കൊത്തുപണികള്‍ ചെയിതെടുക്കുന്ന വലിയ ഒറ്റക്കല്‍ സൃഷ്ട്ടിയാണ് ഈ ചന്ദ്രക്കല്ലുകള്‍.

ടെമ്പിള്‍ ഓഫ് ടൂത്ത്

ബുദ്ധ ക്ഷേത്രങ്ങളില്‍ ചില നിയമങ്ങള്‍ ഉണ്ട്‌. കാല്‍മുട്ടിന് മുകളി മറച്ചിരിക്കണം, കൈയില്ലാത്ത കുപ്പായങ്ങള്‍ പാടില്ല, ചെരുപ്പ് പാടില്ല, ബുദ്ധ പ്രതിമയ്ക്ക് പുറംതിരിഞ്ഞ് നില്‍ക്കരുത്. ഇവയാണ് നിയമങ്ങള്‍. നട കടന്ന് അകത്ത് ചെന്ന് ശ്രീബുദ്ധന്‍റെ പല്ല് വച്ചിരിക്കുന്ന നടക്കല്‍ ചെന്ന്. ആറു ആന കൊമ്പ് നടക്ക് ഇരുവശവും വച്ചിരിക്കുന്നു. ക്ഷേത്രത്തിനുള്ളില്‍ രക്നകല്ലുകളാല്‍ അലങ്കരിച്ച ഒരു പേടകത്തിലാണ് പല്ല് സൂക്ഷിച്ചിരിക്കുന്നത്. പേടകത്തിന്‍റെ അടുത്ത്ചെന്ന് സൂക്ഷിച്ചു നോക്കിയാലെ പല്ല് കാണുകയുള്ളൂ. അവിടുന്ന് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഒരു സ്തൂപത്തിന്‍റെ അടുത്തേക്കുപോയി.

ബുദ്ധന്‍റെ പല്ല് വച്ചിരിക്കുന്ന ക്ഷേതം

ഇവിടെ ഒരു ബുദ്ധപ്രതിമയും വശങ്ങളിലായി ആന കൊമ്പുകളും ഉണ്ട്. ഈ മുറിയിലെ പ്രധാന കാഴ്ചയാണ് അതിപുരാതനമായ താളിയോല ഗ്രന്ഥങ്ങളാണ്. അവിടുന്നു താഴെ നിലയില്‍ വന്നു അതിവിശാലമായ ഒരു ഹാളാണിത്. ഹാളിനു നടുവില്‍ ഒരു സുവര്‍ണ്ണ ബുദ്ധനും വശങ്ങളില്‍ മുഴുവന്‍ മാര്‍ബിള്‍ ബുദ്ധന്‍മാരും നിരന്നിരിക്കുന്നു. ബുദ്ധജനനവും ബോധി വൃക്ഷവും, ബുദ്ധ സമാധിയും, മറ്റും ലോഹത്തകിടുകളില്‍ ലേഖനം ചെയ്തു തൂക്കിയിരിക്കുന്നു. ഇവിടുത്തെ എസലപെരഹേര എന്ന ഉത്സവം ശ്രീലങ്കയിലെ തന്നെ ഏറ്റവുംവലിയ ആഘോഷമാണ്. ഇതിനടുത്താണ് കാന്‍ഡി കൊട്ടാരം നിലകൊള്ളുന്നത് അതിനകത്ത് പ്രവേശനമില്ല. ക്ഷേത്രത്തിനു പുറത്ത് ശ്രീലങ്കയിലെ തലപൊക്കത്തിനു പേരുകേട്ട രാജ എന്ന ആനയെ മരണാനന്തരം മണ്ണോടുചേര്‍ക്കാതെ സ്റ്റഫ് ചെയിതു സൂക്ഷിച്ചിരിക്കുന്ന ഒരു മ്യൂസിയവും ഉണ്ട്.

ബുദ്ധപ്രതിമ

സമയം വൈകിയതു കൊണ്ട് ശ്രീബുദ്ധനെ വണങ്ങി അവിടുന്നു വീണ്ടും കാന്‍ഡിയുടെ ഉള്ളിലേക്ക്. കാന്‍ഡിയില്‍ കാണുവാന്‍ ഇനിയുമുണ്ട് , ശ്രീലങ്കയിലെ ഏറ്റവും വലിയ ബോട്ടാണിക്കല്‍ ഗാഡന്‍ കാന്‍ഡിയിലാണ് ഏകദേശം 30 ഏക്ര വിസ്ത്തീര്‍ണ്ണത്തിലുള്ള ഒരു കാഴ്ച വിസ്മയം, സമയം വൈകിയതിനാല്‍ ഇതു പുറത്തുനിന്നു കണ്ട് തൃപ്തിപ്പെടേണ്ടി വന്നു. രാവിലെ തുടങ്ങിയ ഓട്ടമായതിനാല്‍ നേരെ ഹോട്ടലിലെ കിടക്കയിലേക്ക്. ബാക്കി വിശേഷങ്ങള്‍ ഉറക്കം കഴിഞ്ഞ്. അടുത്ത ഭാഗത്ത് കാണാം.

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam