Malayalam

ഗുഹാക്ഷേത്രകളരിയില്‍

ബദാമി ഗുഹാക്ഷേത്രം
ബദാമി ഗുഹാക്ഷേത്രം
Spread the love

കര്‍ണ്ണാടകയിലെ ബാഗല്‍കൊട്ട് ജില്ലയിലാണ് ബദാമി ഗുഹാക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഗുഹാക്ഷേത്രങ്ങളുടെ ഉത്ഭവമാണ് ബദാമി ഗുഹാക്ഷേത്രങ്ങള്‍ എന്നു കരുതപ്പെടുന്നു. അതിബ്രഹത്തായ ചെങ്കല്ല് കുന്ന് തുരന്നാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അജന്ത എല്ലോറ ഗുഹാ ശില്പ്പങ്ങളുടെ തുടക്കം ബദാമി ഗുഹാക്ഷേത്രങ്ങളാണെന്ന് കരുതുന്നു.

ബദാമി ഗുഹാക്ഷേത്രം

ബദാമി ഗുഹാക്ഷേത്രങ്ങള്‍ നമ്മേ വിസ്മയിപ്പിക്കും. ഈ ക്ഷേത്രങ്ങള്‍ ശൈവ, വൈഷണവ ബുദ്ധജൈന പാരമ്പര്യത്തിന്‍റെ സൗന്ദര്യമാണ്. ആദ്യം കാണുന്ന ഗുഹാക്ഷേത്രത്തില്‍ വളരെ ആകര്‍ഷണീയമായൊരു ശില്പ്പമുണ്ട് പതിനെട്ടുകരങ്ങളോടു കൂടിയ നടരാജശില്‍പ്പം. ഈ പതിനെട്ടുകരങ്ങള്‍ പതിനെട്ടു മുദ്രകളാണ്. ഇതിനടുത്ത് ഗണപതിയുടെയും നന്ദിയുടേയും മനോഹരമായ ശില്‍പ്പങ്ങളുമുണ്ട്. പിന്നെ ലക്ഷ്മി പാര്‍വതി ശില്പ്പങ്ങള്‍, നാഗരാജാവിന്‍റെ ഇഴയുന്ന രൂപത്തിലുള്ള ശില്പ്പം എന്നിവ വളരെ മനോഹരങ്ങളാണ്.

കുളക്കരയിലെ ഭൂതനാഥക്ഷേത്രം

രണ്ടാമത്തെ ഗുഹാക്ഷേത്രത്തില്‍ വിഷ്ണു, വരാഹം, കൃഷ്‌ണലീലകള്‍, എന്നീ മനോഹര ശില്‍പ്പങ്ങളാണ് ഉള്ളത്. ഈ ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്‍റെ ശില്‍പ്പം വളരെയധികം മനോഹരവും പ്രധാനപ്പെട്ടവയുമാണ്. മൂന്നാമത്തെ ഗുഹാക്ഷേത്രത്തില്‍ വിഷ്ണു, ഇന്ദ്രന്‍, ബ്രഹ്മാവ്‌ എന്നീ ശില്‍പ്പങ്ങളും, മേല്‍കൂരകളില്‍ മേഘങ്ങളില്‍ പറന്നുനടക്കുന്ന രൂപത്തിലുള്ള ആണ്‍ പെണ്‍ രൂപങ്ങളും മനോഹരമായി കൊത്തിവച്ചിരിക്കുന്നു.

ബദാമിയിലെ ശില്‍പ്പം

നാലാമത്തെ ഗുഹാക്ഷേത്രം ജൈനക്ഷേത്രമാണ്. സിംഹാസനത്തില്‍ ഇരിക്കുന്ന മഹാവീരന്‍റെ ശില്‍പ്പവും, ബാഹുബലി ശില്‍പ്പവും ഈ ക്ഷേത്രത്തില്‍ എടുത്തു പറയണ്ട ശില്‍പ്പങ്ങലാണ്. ജൈനമത വിശ്വാസങ്ങളുടെ, ആചാരങ്ങളുടെ രീതികള്‍ മിക്കവയും ഈ ക്ഷേത്രചുമരുകളില്‍ മനോഹരമായി കൊത്തിവച്ചിരിക്കുന്നു. എവിടെ നോക്കിയാലും വാസ്തുശില്‍പ്പ കലകളുടെ ഗംഭീര്യവും സൗന്ദര്യവും കൊണ്ട് ഈ ക്ഷേത്രം അതിമനോഹരമാണ്.

പതിനെട്ടുകരങ്ങളോടു കൂടിയ നടരാജശില്‍പ്പം

ശിവപാര്‍വതിമാരുടെ ശൃംഗാരരസം തുളുമ്പുന്ന ശില്‍പ്പവും, ശിവനടനവും, വൈഷ്ണവ ക്ഷേത്രത്തിലെ അനന്തശയനം ചെയ്യുന്ന വിഷ്ണു ശില്‍പ്പവും, അര്‍ദ്ധനാരീ ശില്‍പ്പവും, നരസിംഹാവതാരം, വരാഹാവതാരം, വര്‍ദ്ധമാനമഹാവീരന്‍, ബാഹുബലി, പാര്‍ശ്വനാഥ്, എന്നിങ്ങനെ എവിടെ നോക്കിയാലും ശില്‍പ്പകലാ ഭംഗിയുടെ ഗിരിശൃഗങ്ങളില്‍ നില്‍ക്കുന്നവയാണ് ബദാമി ഗുഹാക്ഷേത്രകലകള്‍. ബദാമിഗുഹാക്ഷേത്രങ്ങളുടെ അടുത്ത് ബീജാപൂരിലെ ആദിഷമാരുടെ കാലത്തുള്ള ഒരു പള്ളിയുണ്ട്, ഇതിന്‍റെ ചുമരുകളില്‍ അള്ളാസ്തുതികള്‍ അറബിയില്‍ ലേഖനം ചെയ്തിരിക്കുന്നു.

നാഗശില്‍പ്പം

ബദാമി ഗുഹകളുടെ മുന്നില്‍നിന്ന് നോക്കിയാല്‍ വലിയ ഒരുകുളവും, കുളക്കരയില്‍ വളരെ മനോഹരമായൊരു ഭൂതനാഥക്ഷേത്രവും കാണാം. ഈ സ്ഥലങ്ങള്‍ മുഴുവനും സംരക്ഷിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയാണ്. ക്ഷേത്രത്തില്‍ വളരെയധികം കുരങ്ങന്‍മാരുള്ളതിനാല്‍ ഒരു വടി കയ്യില്‍ കരുതുന്നത് നല്ലതാണ്. ശില്പ്പചാരുതകളും അവയുടെ കഥകളും കണ്ടുംകേട്ടും മിഴിയും മനവും നിറഞ്ഞ് ബദാമിയോട് വിടപറഞ്ഞു. …….,

What is your reaction?

Excited
0
Happy
1
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam