Malayalam

കാറ്റിന്‍റെ നാട്ടില്‍ – രാമക്കല്‍മേട്

കുറവന്‍ കുറത്തി ശില്പ്പം
കുറവന്‍ കുറത്തി ശില്പ്പം
Spread the love

വണ്ടിപെരിയാര്‍, ഗവി കണ്ടു, തേക്കടി പോകുവാനായിരുന്നു പരിപാടി, റൂട്ട് മാറ്റി കുമളി, രാമക്കല്‍മേട്. കുമളി ഒരു ആവറേജ് സിറ്റി തേക്കടി, തമിഴ്നാട് ഇവയുടെ കവാടം എന്നു വേണമെങ്കില്‍ വിളിക്കാം. സുഗന്ധവ്യഞ്ജന ട്രേഡ് സെന്റര്‍ ഇതാണ് കുമളിയുടെ പ്രാധാന്യം. കുമളിയില്‍ നിന്ന് തേക്കടി വനത്തിലൂടെ 12 കി, മി, ഓഫ്‌ റോഡില്‍കൂടെ പോയാല്‍ പ്രസിദ്ധമായ മംഗളാദേവി അമ്പലം. വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്തിരമാസത്തെ പൗര്‍ണ്ണമിയിലാണ് ഉത്സവം. ഈ ദിവസം മാത്രമാണ് വനപാലകര്‍ ഈ കാട്ടുപാത തുറക്കുകയുള്ളൂ. ഇവിടെ ദ്രാവിഡ സംസ്കാരങ്ങളാണ് കൂടുതല്‍. മധുര നഗരം എരിച്ചു കളഞ്ഞ് കണ്ണകി മല കയറിവന്ന് സമാധിയായ സ്ഥലമാണ് മംഗളാദേവികുന്ന്. ഉത്സവത്തിന്‌ തമിഴ്നാട്ടില്‍നിന്നും വരുന്നവര്‍ മല കയറി വേണം കോവിലില്‍ എത്താന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അതിലും എളുപ്പമാണ് കുമളിയില്‍ നിന്നും ജീപ്പ് ട്രിപ്പ്‌ ഉണ്ട്.

രാമക്കല്‍മേട്‌

ഈ യാത്രയില്‍ കോവിലില്‍ പോകുവാന്‍ കഴിഞ്ഞില്ല, മംഗളാദേവിയെ ക്കുറിച്ചുള്ള ഇത്രയും കഥകള്‍ ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞതാണ്‌. പിറ്റേന്ന് രാവിലെ രാമക്കല്‍മേട്‌. കുമളിയില്‍ നിന്ന് മൂന്നാര്‍ക്കുള്ള റോഡിലൂടെ, ആറാംമൈല്‍, പുട്ടടി, വണ്ടന്‍മേട്, കുട്ട, കമ്പം മേട്ടില്‍ കൂടി ശാന്തിപുരം കവലയില്‍ നിന്നും തിരിഞ്ഞ് ഏദേശം 5 കി, മി പോയാല്‍ കാറ്റിന്‍റെ നാടായ രാമക്കല്‍മേട്. ഇടുക്കി ജില്ലയിലെ ഒരു ഹില്‍ സ്റ്റേഷന്‍,കുമളിയില്‍ നിന്ന് ഏദേശം 48 കി, മി ദൂരം, ഇവടെ കാറ്റിനെ കാണുവാനും കേഴ്ക്കുവാനും കഴിയും.

രാമക്കല്‍മേട്‌

കുന്നിന്‍ മുകളില്‍ കാറ്റുള്ളപ്പോള്‍ അതിന്‍റെ വേഗം ഏദേശം 30, 35 കി, മി, ആയിരിക്കും.12. 5 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കുവാന്‍ ശേഷിയുള്ള കാറ്റുകളുടെ നാടാണ്‌ രാമക്കല്‍മേട്‌. മലയുടെ മുകളില്‍ കുറവനും, കുറത്തിയുടെയും ഒരു മനോഹര ശില്‍പ്പമുണ്ട്. എവിടെനിന്ന് തമിഴ് ഗ്രാമങ്ങളും കമ്പം, തേനി എന്നീ സ്ഥലങ്ങളുടെ മനോഹരമായ കാഴ്ച് കാണാവുന്നതാണ്. താഴെയായി ഏക്കറുകണക്കിന് കൃഷിയിടങ്ങലാണ്. മുകളില്‍നിന്നു നോക്കിയാല്‍ ചിത്രകാരന്‍ ക്യാന്‍വാസില്‍ പല വര്‍ണ്ണങ്ങളില്‍ വരച്ച ചിത്രം പോലെ അതിമനോഹര കാഴ്ചയാണ്.

രാമക്കല്‍മേട്‌

ഈ മലയുടെ മറുവശത്ത് ഒരു മലയുണ്ട് അതിനുമുകളില്‍ വലിയൊരു പാറയുണ്ട് അതിനു മുകളില്‍ കയറുവാന്‍ ഇടുങ്ങിയ വഴിയുണ്ട്, മുകളില്‍ എത്തിയാല്‍ നമ്മള്‍ ആകാശത്തിനു മുകളിലാണെന്ന്തോന്നും. രാവിലെയും വൈകുന്നേരവും ഇവിടുന്നു നോക്കിയാല്‍ താഴെ വിവരിക്കാനാവാത്ത വര്‍ണ്ണങ്ങളുടെ വിസ്മയകാഴ്ച് നമുക്ക് കാണുവാന്‍ കഴിയും. ഈ മനോഹര കാഴ്ച്കള്‍ കണ്ടു സമയം പോയതറിഞ്ഞില്ല, വന്നവഴി കുമളിക്ക്…..

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam