Malayalam

പൂക്കളുടെ നാട്ടില്‍

തോവാള
തോവാള
Spread the love

പൂക്കളുടെ നാട്ടിലേക്ക്. പൂക്കളുടെ മാര്‍ക്കറ്റായ തോവാളയിലേക്കാണ് ഇത്തവണത്തെ യാത്ര. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കുന്നുകളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ ഗ്രാമമാണ്‌ തോവാള. കാറ്റുകൊണ്ടുള്ള വൈദുതി ഉത്‌പാദനത്തില്‍ ഏഷ്യയിലെ ഒന്നാമതാണ് തോവാളയിലെ പ്രധാന കൃഷിയും, വരുമാന മാര്‍ഗവും പൂവാണ്. തുളസ്സി, ജമന്തി, പിച്ചി, മുല്ല, പിന്നെ പേരറിയാത്ത അനവധി പൂക്കളാണ് ഇവിടെ കൃഷി ചെയ്യുന്നത്.

തോവാളയിലെ പ്രഭാതം

ഈ ഗ്രാമത്തിലെ ആബാലവൃദ്ധജനങ്ങളും പൂവ്യവസായത്തില്‍ പങ്കാളികളാണ്. പ്രക്രിതിദൃശ്യങ്ങളാല്‍ മനോഹരമാണ് തോവാള. ഗ്രാമത്തിലെ കുന്നിന്‍ മുകളിലുള്ള മുരുകന്‍ കോവില്‍ വളരെ പ്രസിദ്ധമാണ്. ഈ കുന്നിന്‍ മുകളില്‍ നിന്നാല്‍ തോവാളഗ്രാമം ഏകദേശം മുഴുവനായും കാണാവുന്നതാണ്. മലകളാല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തില്‍ നെല്ല് കൃഷിയും, പിന്നെ വീടുകളിലെ അതിരുകള്‍ വരെ പൂ കൃഷിയും, തമിഴ് ഗ്രാമീണ ജീവിത തുടിപ്പുകളും, ഇവരുടെ നിഷ്കളങ്കതയും കണ്ടറിയേണ്ടതു തന്നെയാണ്. കേരളത്തില്‍ മുഖ്യമായും പൂക്കള്‍ വരുന്നത് തോവാളയില്‍ നിന്നുമാണ്.

തോവാള മുരുകന്‍ ക്ഷേത്രം

അതിരാവിലെ തുടങ്ങുന്ന പൂ മാര്‍ക്കറ്റ് ഒന്ന്കാണേണ്ടതു തന്നെയാണ്. പിച്ചിയും, ജമന്തിയും, വാടാമല്ലിയും, മുല്ലപ്പൂക്കളും, എല്ലാംകൂടി പൂ മാര്‍ക്കറ്റില്‍ ഒരു വര്‍ണ്ണപ്രപഞ്ചം സൃഷ്ടിക്കുന്നു. മാര്‍ക്കറ്റില്‍നിന്നും പൂക്കള്‍ മൊത്തമായും ചില്ലറയായും കൊടുക്കുന്നു. ഇവിടെയിരുന്നു മാലകള്‍ കെട്ടുന്നത് കാണേണ്ടതുതന്നെയാണ്, യന്ത്രങ്ങളുടെ വേഗതയേക്കാള്‍ വേഗമാര്‍ന്ന ഇവരുടെകൈകളില്‍ പലവര്‍ണ്ണങ്ങളിലും പല വലിപ്പങ്ങളിലും ഉള്ള മാലകള്‍ ഉണ്ടാക്കുന്നത് ഒരു കാഴ്ച തന്നെയാണ്. പൂക്കളുടെ സുഗന്ധവും പൂ ലേലം വിളികളുടെ ഘോഷങ്ങളും എല്ലാംകൂടി മാര്‍ക്കറ്റിന്‍ന്‍റെ സമയത്ത് തോവാളയില്‍ ഒരു ഉത്സവപ്രതീതി ഉണ്ടാകുന്നു.

തോവാള പൂ മാര്‍ക്കറ്റ്

ഓരോ കുടുംബത്തിലെയും ആബാലവൃദ്ധജനങ്ങളുടെ വിയര്‍പ്പിന്‍റെ പ്രതിഫലമാണ് ഇവിടെ കാണുന്ന ഈ വര്‍ണ്ണഘോഷങ്ങള്‍. പലവിധ വര്‍ണ്ണക്കുന്നുകളുടെ കൂട്ടങ്ങളാല്‍ ശോഭിതമാണ് തോവാള പൂ മാര്‍ക്കറ്റ്. നാഗര്‍കോവില്‍, തിരുനെല്ലി ഹൈവേയുടെ എരുവശത്തും ഉള്‍ പ്രദേശങ്ങളിലും വലിയതും ചെറുതുമായ് പല വര്‍ണ്ണങ്ങളിലുള്ള പൂ പാടങ്ങളും അതിനുള്ളില്‍ നോക്കെത്താത്ത ദൂരങ്ങളില്‍ ഉയര്‍ന്നു നില്ക്കുന്ന കാറ്റാടികളും, തോവാളയിലെ പ്രഭാതകാഴ്ചകള്‍ മനോഹരമാക്കുന്നു. ജാസ്മിനും പിച്ചിപ്പൂക്കളുമാണ് തോവാളയിലെ പ്രധാന പൂക്കള്‍. മലയാളികളുടെ ആഘോഷങ്ങള്‍ മലയാളികളെക്കാള്‍ അറിവുള്ളത് തോവാളക്കാര്‍ക്കാണ്. മലയാളികളുടെ ആഘോഷങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് തോവാളയില്‍ പൂ കൃഷിനടത്തുന്നത്. പ്രധാനമായും കേരളത്തിലെ ഓണക്കാലമാണ് തോവാളയിലെ ചാകര. അത്തം മുതല്‍ പ്രത്യേകതരം പൂക്കള്‍ എത്തിക്കുവാന്‍ ഇവര്‍ ശ്രദ്ധിക്കുന്നു.

തോവാള

തോവാളയിലുള്ള ഒരാളെ പരിചയപ്പെട്ടു അയാള്‍ ഒരു കാര്യം കാണിച്ചു തരാമെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ അതിശയിച്ചുപോയി വലിയൊരു പുല്ല്മേട്‌, അടുത്ത് ചെന്നപ്പോളാണ്‌ മനസ്സിലായത് അതൊരു വലിയ തുളസിവനമാണെന്ന്. ഈ തുളസിവനം പത്ത്, ഇരുപത് ഏക്രോളം വരും, ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ദിവസേന 200, 250 കിലോ തുളസിപൂക്കള്‍ ഇവടെ നിന്നും കയറ്റി പോകുന്നു. തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലായി ആയിരത്തോളം ഏക്രാണ് തുളസി കൃഷിയുള്ളത്. തോവാള മാര്‍ക്കറ്റില്‍ ഇവിടെ ഉല്പ്പാദിപ്പിക്കുന്ന പൂക്കള്‍ മാത്രമല്ല വരുന്നത്, ഹോസൂര്‍, രാജപാളയം, ഡിണ്ഡിക്കല്‍, മധുര എന്നിവിടങ്ങളില്‍ നിന്നും, ബാംഗ്ലൂരില്‍ നിന്ന് റോസും, അലങ്കാര പൂക്കളും തോവാളയില്‍ വരുന്നു. വര്‍ണ്ണരാജികളുടെ കഥകള്‍ കണ്ടും, കേട്ടറിഞ്ഞും, പൂക്കളെനോക്കി ഒരു പുഞ്ചിരിസമ്മാനിച്ചു കൊണ്ട് തോവളയോട് വിട പറഞ്ഞു. ,,,,,,,,,,

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam