Malayalam

പ്രകൃതിമനോഹരി – പരുന്തുംപാറ

പരുന്തുംപാറ
പരുന്തുംപാറ
Spread the love

ഇടുക്കി ജില്ലയിലെ പരുന്തുംപാറയിലേയ്ക്കാവാം ഇത്തവണത്തെ യാത്ര. പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട സ്ഥലമാണ് ഇരുക്കി ജില്ലയിലെ പീരിമേടിനടുത്തുള്ള, ഈഗിൾ റോക്ക് എന്നും കൂടി വിളി പേരുള്ള പരുന്തുംപാറ. കോട്ടയം, കുമളി റോഡിലൂടെയുള്ള യാത്ര ഒരു അനുഭവമാണ്. കയറ്റങ്ങളും ഹെയര്‍പിന്‍ വളവുകളും പച്ചപുതച്ച് നില്കുന്ന കുന്നുകളും അഗാദഗര്‍ത്തങ്ങളും ഇടക്കിടെ വന്ന് വഴി മുടക്കുന്ന കോടമഞ്ഞും എല്ലാം കൊണ്ടും ഒരു ഉന്‍മേഷം പകരുന്ന യാത്രയാണിത്‌.

പരുന്തുംപാറ

ഈ വഴിയിലെ പ്രധാന പട്ടണമായ മുണ്ടക്കയം കഴിഞ്ഞാല്‍ കയറ്റങ്ങളും പ്രക്രിതി മനോഹാരിതയും തുടങ്ങുകയായി. മുണ്ടക്കയം കഴിഞ്ഞാല്‍ കുട്ടിക്കാനം, പീരിമേട് എന്നീ സ്ഥലങ്ങള്‍ പ്രധാന സുഖവാസ സ്ഥലങ്ങളാണ്. പീരിമേട് കഴിഞ്ഞ് കല്ലാര്‍ ജങ്ഷനില്‍ നിന്നും വലത്തുവശത്തെയുക്കുള്ള വീതികുറഞ്ഞ വഴിയിലൂടെ ഏകദേശം 6 കി, മീ ദൂരം പോയാല്‍ പ്രകൃതി ഭംഗിയില്‍ കുളിച്ചു നില്‍ക്കുന്ന പരുന്തും പാറയില്‍ എത്തും.

പരുന്തുംപാറ

ഈ വഴി മഴക്കാലത്ത് വളരെ കരുതലോടെ വേണം ഡ്രൈവ്ചെയ്യാന്‍, വണ്ടി തെന്നുവാന്‍ സാധ്യത ഉണ്ട്. പരുന്തുംപാറയില്‍ അതിരാവിലെ വേണം പോകുവാന്‍, ആകാശത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങിവന്നു നമ്മേ പൊതിയുന്ന മേഘങ്ങളും, നിമിഷ നേരംകൊണ്ട് കാഴ്ചകള്‍ മറക്കുന്ന കോടമഞ്ഞും, ചുളു, ചുളെ വീശിയടിക്കുന്ന ശക്തമായ കാറ്റും നമ്മേ മറ്റൊരു ലോകത്തിലേക്ക് കൊണ്ടു പോകുന്നു. ഇവിടുത്തെ പുലര്‍കാല കാഴ്ചകള്‍ അതിമനോഹരങ്ങളാണ് നമ്മള്‍ ആകാശങ്ങള്‍ക്ക് മുകളിലാണ് എന്ന് തോന്നും.

പരുന്തുംപാറയിലെ ഉദയം

ഇവിടുന്ന് താഴേക്ക്‌ നോക്കിയാൽ‌, പർ‌വ്വത ചരിവുകളിൽ‌ നിന്നും വെളുത്ത നുരയെ ഒഴുകുന്ന ഒരു അരുവി കാണാം. മൂടല്‍മഞ്ഞില്‍ ഒളിച്ചുകളിക്കുന്ന ഈ അരുവി നല്ല തെളിച്ചമുള്ള ദിവസങ്ങളിലെ കാണുവാന്‍ കഴിയൂ. നല്ല തെളിഞ്ഞ ദിവസങ്ങളില്‍ ശബരിമല വനകാഴ്ചകളും ദൃശ്യമാകും. പരുന്തുമ്പാറ ഓഫ്, ബീറ്റ് യാത്രക്കാരുടെ പ്രിയങ്കരമായ സ്ഥലമാണ്. ആഗസ്റ്റ്‌ മുതല്‍ ഡിസംബര്‍ വരെ സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയമാണ്. പരുന്തുംപാറ മഴക്കാലമായാല്‍ വേറൊരു കാഴ്ച്ചാനുഭവമാണ്‌ നമുക്ക് നല്‍കുന്നത്. പരുന്തുംപാറയിലെ വെള്ളച്ചാട്ടം അതിന്‍റെ ശരിയായ രൂപത്തില്‍ കാണാന്‍ ജൂലൈ പകുതിയില്‍ വരണം. ട്രക്കിങ്ങ്നു പറ്റിയ സ്ഥലമാണ്. പരുന്തുംപാറയിലെ സൂര്യാസ്തമയ കാഴ്ചയും വളരെ മനോഹരമാണ്.

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam