Malayalam

കേരളത്തിന്‍റെ സ്വര്‍ണ്ണത്ത്മന. ;;;;;;

സ്വര്‍ണ്ണത്ത് മന
സ്വര്‍ണ്ണത്ത് മന
Spread the love

കേരള വാസ്തുശൈലിയുടെ ഉത്തമ ഉദാഹരണം സ്വര്‍ണ്ണത്തുമന. എറണാകുളത്തുനിന്നും പള്ളിക്കര കൂടി 16, k, m, പോയി പഴംന്തോട്ടം എന്ന ഗ്രാമത്തിലാണ് സ്വര്‍ണ്ണത്തുമന.16 ഏക്ര സ്ഥലത്ത് 600 വര്‍ഷത്തെ പാരമ്പര്യം പറയാനുള്ള, തച്ചുശാസ്ത്രത്തിന്‍റെ മനോഹരമായ ഒരു സ്ഷ്ടിയാണ് ഈ മന. ഹൃഗാതുരയുണര്‍ത്തുന്ന അന്തരീക്ഷമാണിവിടെ. രണ്ടുപേര്‍ ചുറ്റിപ്പിടിച്ചാല്‍ എത്താത്ത വണ്ണമുള്ള കൂറ്റന്‍ മരങ്ങളും, വള്ളിപ്പടര്‍പ്പുകളും പ്രകൃതി ഒരിക്കിയ എയര്‍കൂളിംഗ് സ്ഥലമാണിവിടെ. പൂമുഖം കടന്നാല്‍ നടുമുറ്റത്തെക്കാണ് ചെല്ലുന്നത്. അകത്തുള്ള നിലങ്ങളെല്ലാം റെഡ് ഓക്സൈഡ് ചെതിരിക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതുമമാറാത്ത തറകള്‍ കണ്ണാടി പോലെ മുഖം കാണാവുന്നത്ര പൂര്‍ണ്ണതയോടെ ഇന്നും നിലനില്‍ക്കുന്നു.

പഴമയിലെ സൗന്ദര്യം

മച്ചിലാകട്ടെ കൊത്തുകലകളുടെ വര്‍ണ്ണപൊലിമ. മച്ചില്‍ ഒരു വശത്തായി പണ്ട് ഉപയോഗിച്ചിരുന്ന പല്ലക്ക് വച്ചിരിക്കുന്നു. വാതിലുകളിലെ മനോഹാരിത പറഞ്ഞറിയിക്കുവാന്‍ കഴിയില്ല. ഇവിടെ ഒരു ക്ഷേത്രമുണ്ട്‌ ഭൂവനേശ്യരി ആണ് പ്രതിക്ഷ്ഠ. പണ്ട് ഒമ്പതാനകളുടെ പൂരം നടന്ന ക്ഷേത്രമാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ക്ഷേത്രത്തിന് രണ്ടു വഴികളുണ്ട്. അകത്തുനിന്നും പുറത്തുനിന്നും ക്ഷേത്രത്തില്‍ പ്രവേശിക്കാം. ഈ തൊടിയിലാകെ മൂന്ന് വലിയ കുളങ്ങള്‍ ഉണ്ട്. ഇതില്‍ ഒന്ന് ആനയെ കുളിപ്പിക്കുവാനുള്ളതാണ്. ഈ ആനക്കുളം ഒഴുകെ ബാക്കിയുള്ളവ കാടുപിടിച്ചുകിടക്കുന്നു. വ്യാളിമുഖം, മുഖപ്പ്, എന്നീ തച്ചുശാസ്ത്ര രീതികള്‍ മനോഹരമായി ഈ മനയില്‍ പണിതിരിക്കുന്നു.

നടുമുറ്റം

കേരളത്തില്‍ നാലുകെട്ട്, എട്ടുകെട്ട്, പതിനാറുകെട്ട്, എന്നീ കെട്ടുകളുള്ള കെട്ടിടങ്ങള്‍ക്ക് പുറമേ അപൂര്‍വ്വമായി പന്ത്രണ്ട് കെട്ടുകളും ഉണ്ട്. സ്വര്‍ണ്ണത്ത് മന പന്ത്രണ്ട് കെട്ടിന്‍റെ പ്രത്യേകതകളാലും പ്രസിദ്ധമാണ്. രണ്ടുനിലയുള്ള മനയില്‍ നിന്നും കുറച്ചുമാറി രണ്ടു നിലയിലുള്ള പത്തായ പുര എന്നുപറയുന്ന കെട്ടിടത്തിലേക്ക് ഒരു മനോഹരമായ പാലം നിര്‍മ്മിച്ചിരിക്കുന്നു. അതായത് ഇരുന്നൂറു വര്‍ഷം മുമ്പാണ് എന്നോര്‍ക്കണം. നീളമുള്ള പത്തായപുരയില്‍ പഴയകാല ബ്ലാക്ക്ആന്‍റെവൈറ്റ് ഫോട്ടോകളും, മംഗളപത്രങ്ങളും ഫ്രയിം ചെയ്തു വച്ചിരിക്കുന്നു. കുളത്തിലേക്ക് പോകുന്ന വഴിയില്‍ ഒരു ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു. ഈ മനയിലെ പറമ്പുകളില്‍ കൂടി എത്ര നടന്നാലും മതിവരില്ല. പക്ഷികളുടെ പാട്ടും, നട്ടുച്ചക്കുപോലും കുളിര്‍മ്മനല്‍കുന്ന അന്തരീക്ഷവും, എല്ലാം ഒരനുഭവം തന്നെയാണ്. പണ്ട് ഈ മന നെടുംതുരുത്തി ഇല്ലം എന്നാണ് അറിയപ്പെട്ടിരുന്നത്.

പഴമയിയുടെ ഭംഗി

ഇത് സ്വര്‍ണ്ണത്ത് മന എന്നായത്തിനു പിന്നില്‍ ഒരു ചരിത്ര കഥ പറയപ്പെടുന്നു. ബാലബ്രഹ്മചാരിയായ ശങ്കരന്‍ ഒരിക്കല്‍ കുന്നത്തുനാട്ടിലുള്ള പുന്നോര്‍ക്കോട് ഒരു ബ്രാഹ്മണഗൃഹത്തില്‍ ഭിക്ഷയാചിച്ചുചെന്നു. സാമ്പത്തികനില തികച്ചും പരിതാപകരമായ അവസ്ഥയിലായിരുന്നു ആ ഇല്ലം. ഒരു അന്തര്‍ജ്ജനം മാത്രമേ അവിടെ ആ സമയത്ത് ഉണ്ടായിരുന്നുള്ളൂ. ഭിക്ഷയാചിച്ച്‌ അതിതേജ്വസിയായ ഒരു ബാലന്‍ ഇല്ലത്ത് വന്നുചേര്‍ന്നതുകണ്ട് അന്തര്‍ജ്ജനം വിഷാദമഗ്നയായി. ഭിക്ഷയാചിച്ച്‌ വരുന്നവരെ പ്രത്യേകിച്ച്‌ ബ്രഹ്മചാരികളെ വെറുംകയ്യോടെ മടക്കി അയക്കുന്ന പതിവ് ഈ മനയില്‍ ഉണ്ടായിരുന്നില്ല. ഭിക്ഷ നല്‍കുവാന്‍ ഒരു മണി അരിയോ പണമോ അവിടെ ഉണ്ടായിരുന്നില്ല. അന്തര്‍ജ്ജനം ഇല്ലത്തിനകത്തേക്കു പോവുകയും എല്ലായിടവും പരതുകയും ചെയ്തു. ഒടുവില്‍ ഒരു ചെറിയനെല്ലിക്ക ലഭിച്ചു. മനസ്സില്ലാമനസ്സോടെ അത് ആ ബാലനു നല്കി.

മച്ചിലെ ഭഗവതി

അന്തര്‍ജ്ജനത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ശങ്കരാചാര്യര്‍ ആ നെല്ലിക്ക സ്വീകരിക്കുകയും മഹാലക്ഷ്മിയെ സ്തുതിച്ച്‌ കനകധാരാസ്തവം രചിച്ചു ചൊല്ലുകയും ചെയ്തു. ശങ്കരന്‍റെ സ്തുതിയില്‍ സംപ്രീതയായ മഹാലക്ഷ്മി ആകാശത്തു നിന്ന് സ്വര്‍ണ്ണനെല്ലിക്കകള്‍ വര്‍ഷിച്ചു. ദേവീ കടാക്ഷത്തില്‍ നിന്നും പൊഴിഞ്ഞ ആ സ്വര്‍ണ്ണ നെല്ലിക്കകള്‍ ശങ്കരന്‍ അന്തര്‍ജ്ജനത്തിനു സമര്‍പ്പിച്ചു. ഇല്ലത്തെ ദാരിദ്ര്യം മാറുകയും പില്‍ക്കാലത്ത് സമ്പല്‍സ മൃദ്ധിയോടെ “സ്വര്‍ണ്ണത്തുമന” എന്ന് അവിടം അറിയപ്പെടുകയും ചെയ്തു എന്നാണ് കഥ . അക്ഷയതൃതീയ നാളിലത്രേ ആ ബാലന്‍ ഭിക്ഷക്ക് ചെന്നത്. അക്ഷയ തൃതീയയില്‍ പൂര്‍ണ്ണ മനസ്സോടെ സമര്‍പ്പിക്കപ്പെടുന്ന ഉത്തമ ദാനത്തിനു അക്ഷയമായ ഫലം ലഭിക്കുക തന്നെ ചെയ്യും.

പഴമയിയുടെ ഭംഗി

കഥ എന്തായാലും, അക്ഷയ തൃതീയയുടെ മഹത്വത്തെ ആദരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാനെങ്കിലും നമുക്ക് ശ്രമിക്കാം. പുരാണ പരാമര്‍ശങ്ങളെല്ലാം അക്ഷയ തൃതീയയിലെ ദാനത്തിന്‍റെ മാഹാത്മ്യമാണു വര്‍ണ്ണിക്കുന്നത്. അന്നേ ദിവസം തങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട വസ്തുക്കള്‍ വാങ്ങിക്കൂട്ടുവാനല്ല, തങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടവ ദാനം ചെയ്യാനാണ് പുരാണങ്ങള്‍ ഉപദേശിക്കുന്നത്. അക്ഷയതൃതീയാ പുണ്യം നേടുവാന്‍ ആഗ്രഹിക്കുന്നവരേ, സ്വര്‍ണ്ണാഭരണങ്ങള്‍ക്കു പുറകേ പായാതെ ചുറ്റുമൊന്നു കണ്ണോടിക്കൂ. ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത നല്ല വസ്തങ്ങള്‍ ഇല്ലാത്ത നിങ്ങളുടെ സഹോദരങ്ങളെ കാണൂ. അവര്‍ക്കായി തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കൂ. മാനവസേവയാണു ഈശ്വരസേവ. ഈ തത്യം ഉറക്കെ വിളിച്ചോതുന്ന ഒരു പാരമ്പര്യവും ഈ മന്ക്കുണ്ട്. കേരളത്തിന്‍റെ , കേരളവാസ്ത്തു ശില്പ്പത്തിന്‍റെ അഭിമാനമായ ഈ മനയെ വണങ്ങി തിരികെ നാട്ടിലേക്ക്. ;;;;;;;;;

What is your reaction?

Excited
1
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam