Malayalam

ശില്പ്പകലയുടെ കളിതൊട്ടില്‍

ഐഹോളെ
ഐഹോളെ
Spread the love

ക്ഷേത്രകൊത്തു ശില്പ്പകലകളുടെ കളിത്തൊട്ടില്‍ ഐഹോളെ. ക്ഷേത്രശില്പ്പകലകളുടെ ഉത്ഭവവും, അവയുടെ ചാരുതയും തേടിയുള്ള യാത്ര, ഹംപിയില്‍ നിന്നാണ് ഐഹോളെയെക്കുറിച്ച് അറിഞ്ഞത്. കര്‍ണാടകയിലെ ബാഗല്‍ കോട്ട ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ഐഹോളെ. ഹംപിയാത്രയുടെ തുടര്‍ച്ചയായ യാത്രയാണിത്‌, ഹോസ്പെട്ടില്‍ നിന്നും തുംഗഭദ്ര ഡാം റോഡിലൂടെ സോളാപൂര്‍, മംഗലാപുരം ഹൈവേയില്‍ കൂടി ഗുനഗുണ്ടേ ജംഷനില്‍ നിന്ന് തിരിഞ്ഞ് അമിപാഗഡ് കൂടി ഐഹോളെക്ക്.

ഐഹോളെ

ഭാരതീയ വാസ്തുശില്പ്പ വിദ്യയുടെ ജന്മസ്ഥലമായാണ് ഐഹോളെ അറിയപ്പെടുന്നത്. ചാലൂക്യരാജവംശത്തിന്‍റെ തലസ്ഥാനമായിരുന്നു ഐഹോളെ. പുലികേശന്‍ ഒന്നാമന്‍റെ കാലത്താണ് ഐഹോളയില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. ഏകദേശം ആറാം നൂറ്റാണ്ടിലാണ് ക്ഷേത്ര നിര്‍മ്മിതികള്‍ നടന്നതെന്ന് കരുതുന്നു. ഇവിടെ ഏകദേശം 125 ക്ഷേത്രങ്ങള്‍ ഉണ്ട്. ഐഹോളെ കാണേണ്ടതുതന്നെയാണ് വളരെയധികം വലിപ്പമുള്ള കല്ലുകള്‍ പലകകള്‍ പോലെ കീറിയെടുത്താണ് മേല്കൂരകള്‍ പണിതിരിക്കുന്നത്. ഉത്തരങ്ങള്‍, ചുമരുകള്‍ എന്നുവേണ്ട എല്ലാം കല്ലുകള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഐഹോളെ കൊത്തു ശില്‍പ്പങ്ങള്‍

ജീവന്‍തുടിക്കുന്ന പ്രതിമകളും, കൊത്തുപണികളും നമ്മേ അത്ഭുതപ്പെടുത്തുകതന്നെ ചെയ്യും. ക്ഷേത്ര നിര്‍മ്മിതിയെന്നു പറഞ്ഞാല്‍ ഇന്നത്തെപ്പോലെ ഒരു സൗകര്യവും ഇല്ലാതിരുന്ന കാലത്താണ് അതിഭീമമായ ഒറ്റകല്ലുകള്‍ ക്ഷേത്രമേല്കൂരകളില്‍ എടുത്തുവച്ച് ആ കല്ലുകളുടെ കൂട്ടി ചേര്‍ക്കലുകള്‍ കണ്ടു പിടിക്കുവാന്‍ പറ്റാത്തവിധത്തില്‍ ഉറപ്പിച്ച് വച്ചിരിക്കുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. ഈ ബുദ്ധിമുട്ടുകള്‍ സഹിച്ച് ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങള്‍ കൊത്തി മനോഹരമാക്കിയിരിക്കുന്ന ആ കരവിരുതുകളെ, ആ മനസ്സുറപ്പിനെ എത്ര നമിച്ചാലും മതിയാകുകയില്ല.

ഐഹോളെ കൊത്തു ശില്‍പ്പം

ചലിക്കാത്ത ഈ സുന്ദര ശില്പ്പങ്ങളെ തച്ചുടച്ച് കളയുന്ന മനുഷ്യരൂപമുള്ള മൃഗങ്ങളെക്കുറിച്ച് ചിന്തിക്കാതെയും വയ്യ. ഈ സുന്ദരമായ കലാസൃഷ്ടികളെ അതിന്‍റെ മൂല്യത്തിന് അനുസരിച്ച് ഇപ്പോഴും സംരക്ഷിക്കപ്പെടുന്നില്ല, എന്നോര്‍ക്കുമ്പോള്‍ ദുഖം തോന്നുന്നു. ഓരോ ശില്പ്പങ്ങളില്‍ നിന്നും നമുക്കുകേള്‍ക്കാം ആയിരമായിരം മനുഷ്യപ്രയഗ്നത്തിന്‍റെ തേങ്ങലുകളും നെടുവീര്‍പ്പുകളും. ഐഹോളെയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ ദുര്‍ഗ്ഗാ ക്ഷേത്രവും, ലാദ്ഖാന്‍ ക്ഷേത്രവുമാണ്. ഈ പേരുകള്‍ യഥാര്ത്ഥമല്ല എന്നാണറിയാന്‍ കഴിഞ്ഞത്.

ഐഹോളെ കൊത്തു ശില്‍പ്പം

ഐഹോളെ ശില്പ്പകലയുടെ ഒരു പരീക്ഷണശാലയാണ്, ശില്പ്പകലയുടെ തുടക്കം ഇവിടുന്നാണ്. ഇവിടുത്തെ ശില്പ്പകലകളുടെ കുറവുകളും പോരായ്മകളും പരിഹരിച്ചാണ് പട്ടടക്കലും മറ്റു പലസ്ഥലങ്ങളിലും ശില്പ്പങ്ങള്‍ രൂപംകൊണ്ടത്. ഐഹോളെയുടെ പ്രത്യേകത ഇവിടെ ക്ഷേത്രമല്ല, ക്ഷേത്രസമുച്ചയങ്ങളാണ് ഉള്ളത്. ഒരു ക്ഷേത്ര സമുച്ചയത്തില്‍ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങള്‍ ഉണ്ട്. ഇവയെല്ലാം ഒന്നിനൊന്ന് മനോഹരവുമാണ്. ഈ ബ്രഹത്തായ കലാസ്രിഷ്ട്ടികള്‍ കണ്ട് മനസ്സുനിറഞ്ഞ്, ശില്പ്പികളെ നമിച്ചുകൊണ്ട് ഐഹോളയോട് വിടപറഞ്ഞു……

What is your reaction?

Excited
0
Happy
1
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam