Malayalam

ശിവഭാവങ്ങളുടെ പട്ടടക്കല്‍

പട്ടടക്കല്‍
പട്ടടക്കല്‍
Spread the love

കര്‍ണ്ണാടകയിലെ ബാഗല്‍കൊട്ട് ജില്ലയിലെ മലപ്രഭ നദീതീരത്തെ ഒരു കാര്‍ഷിക ഗ്രാമമാണ് പട്ടടക്കല്‍. ഐഹോളെയിലെ ശില്പകലയുടെ പോരായ്മകള്‍ നികത്തി, അതിമാനോഹരമാക്കി ശില്പ ചാരുതയുടെ പാര്യമ്യയില്‍ എത്തി ഓരോ ഇഞ്ചു സ്ഥലത്തും കരവിരുതിന്‍റെ മികവു തെളിയിക്കുന്ന കലാസൃഷ്ടികള്‍ ആണ് പട്ടടക്കല്‍ ഉള്ളത്. ഇവിടെ ഒമ്പത് ക്ഷേത്രങ്ങളാണുള്ളത്, ഒരു ക്ഷേത്രത്തിന്‍റെ കൊത്തുപണികള്‍ മുഴുവന്‍ പഠിച്ചു കാണണം എങ്കില്‍ ഒരുദിവസം വേണം. മുഴുവന്‍ കണ്ടു തീരണമെങ്കില്‍ ദിവസങ്ങളോളം വേണ്ടിവരും.

പട്ടടക്കല്‍

പട്ടടക്കലെ പ്രധാന ക്ഷേത്രങ്ങളാണ് വിരൂപാക്ഷക്ഷേത്രം, മല്ലികാര്‍ജ്ജുനക്ഷേത്രം, പാപനാഥക്ഷേത്രം, കടിസിദ്ദേശ്വരക്ഷേത്രം, ഗല്ഗനാഥക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം ജൈനനാരായണ ക്ഷേത്രം തുടങ്ങിയവയാണ്. എല്ലാക്ഷേത്രങ്ങളും അതിമനോഹരങ്ങളാണ്, എന്നാല്‍ വിരൂപാക്ഷേത്രമാണ് ശില്പകലയിലും ഗാംഭീര്യത്തിലും മുന്നില്‍ എന്നാണ് തോന്നുന്നത്.

പട്ടടക്കല്‍

കടിസിദ്ധെശ്വരക്ഷേത്രത്തിനെ ഇരട്ടക്ഷേത്രമെന്നും പറയപ്പെടുന്നു. അഞ്ചുഗോപുരങ്ങളാണ് ഇതിനുള്ളത്. ഈ ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം ത്രിശൂലമേന്തി നില്‍ക്കുന്ന ശിവനാണ്. ഇതിന്‍റെ ശില്പഗാംഭീര്യം പറഞ്ഞറിയിക്കുവാന്‍ കഴിയില്ല. ഈ ക്ഷേത്രത്തിന്‍റെ ശ്രീകോവിന്‍റെ വടക്ക് അര്‍ദ്ധനാരീശ്വരന്‍, തെക്ക് ശിവന്‍, പടിഞ്ഞാറ് ഹരിഹരന്‍ എന്നിവരുടെ ശില്പങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. വിരൂപാക്ഷക്ഷേത്രത്തിന്‍റെ വടക്കുവശത്താണ് ഗല്ഗ്നാഥക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിമനോഹരമായ ശില്പവേലകളാല്‍ അലംകൃതമാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകത അനന്താസുരനെ ത്രിശൂലത്തില്‍ കോര്‍ത്തു നിര്‍ത്തിയിരിക്കുന്ന തരത്തിലുള്ള ശിവരൂപമാണ്. ജൈനനാരായണ ക്ഷേത്രത്തില്‍ ഒറ്റക്കല്ലില് കൊത്തി ഉണ്ടാക്കിയിരിക്കുന്ന ഒരു ഗോവണിയുണ്ട്. ഇതിന്‍റെ പൊക്കം ഏകദേശം 9 ,10 അടിയോളം വരും.

ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദി

പട്ടടക്കല്‍ 90 രാജാക്കന്മ്മാരുടെ കിരീടധാരണത്തിനു വേദിയായിട്ടുണ്ട്. ഈ ക്ഷേത്ര സമുച്ചയങ്ങള്‍ക്ക് ഉള്ളില്‍ പലയിടത്തായി പല രാജക്കന്മാുരുടെ ശവകുടീരങ്ങള്‍ കാണുവാന്‍ കഴിയും. അക്കാലത്ത് രാജാക്കന്മാരെ ദൈവങ്ങളായി പ്രതിഷ്ടിക്കുവാനുള്ള ഒരഭിനിവേശം അന്നുണ്ടായിരുന്നു എന്നുവേണം കരുതുവാന്‍. ക്ഷേത്രസമുച്ചയങ്ങള്‍ക്ക് പുറത്ത് മാലപ്രഭാനദിക്ക് അഭിമുഖമായാണ് പാപനാഥക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദ്രാവിഡ ശൈലിയും, ഉത്തരേന്ത്യന്‍ ശൈലിയും ഒത്തുചേര്‍ന്നിരിക്കുന്ന ഒരു ക്ഷേത്രമാണിത്.

പട്ടടക്കലെ ശില്‍പ്പം

ശിവഭാവങ്ങളുടെ ധാരാളിത്തമാണ് പട്ടടക്കല്‍ ക്ഷേത്രങ്ങളുടെ പ്രത്യേകത. കൃഷ്ണശിലയില്‍ നിര്‍മ്മിച്ച കൂറ്റന്‍ നന്ദിയുടെ ശില്‍പം നമ്മേ വിസ്മയിപ്പിക്കും. ഇവിടെയുള്ള ഒന്‍പതു ക്ഷേത്രങ്ങളുടെയും ശില്പ രചനകള്‍ വ്യതിസ്തമാണ്. ഇവിടുത്തെ പ്രധാനപ്പെട്ട ശില്പികളുടെ പേരുകള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. വാസ്തുശില്പ പിതാമഹനായിരുന്ന സര്‍വ്വസിദ്ധി ആചാര്യ ദേവപുത്രബലദേവന്‍ ചങ്കമ്മ എന്നിങ്ങനെ പല പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ശില്പികളെയും, ഇവരുടെ കരവിരുതുകളെയും സാഷ്ടാഗം പ്രണമിച്ചുകൊണ്ട് ഈ ശില്പ നാടിനോട് വിടപറഞ്ഞു. ……

What is your reaction?

Excited
1
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam