Malayalam

ശ്രവണബെലഗോളയിലെ ബാഹുബലി

ശ്രവണബെലഗോള
ശ്രവണബെലഗോള
Spread the love

ഇന്ത്യയിലെ പ്രമുഖ ജൈനതീർത്ഥാടന കേന്ദ്രമായ ശ്രവണബെല ഗോളയിലേക്കാണ് യാത്ര. കര്‍ണ്ണാടക ഹസ്സന്‍ ജില്ലയില്‍ ഉള്ള ചെറിയ പട്ടണമാണ് ശ്രവണബെലഗോള. ഏഷ്യയിലെ ഏറ്റവും വലിയ ബാഹുബലി പ്രതിമയാണ് ശ്രവണബെലഗോളയില്‍ ഉള്ളത്. കൊച്ചിയില്‍ നിന്നും ശ്രവണബെലഗോളയിലേക്ക് 430 കി, മി, ആണ് ദൂരം.തൃശൂര്‍, പട്ടാമ്പി, നിലമ്പൂര്‍, ഗൂഡല്ലൂര്‍, ബന്ദിപ്പൂര്‍, ഗുസല്‍പ്പെട്ട്, മൈസൂര്‍, കൃഷ്ണരാജപ്പെട്ട്‌, ശ്രാവണബെലഗോള, ജൈനമതതീർത്ഥാടന കേന്ദ്രങ്ങളില്‍ പ്രമുഖസ്ഥാനമാണ് ശ്രവണബെലഗോളക്കുള്ളത്.

ശ്രവണബെല ഗോള

തെക്കന്‍ കര്‍ണാടകയിലെ ഒരു ചരിത്രക്ഷേത്രനഗരമാണ് ശ്രവണബെലഗോള. ഇവിടെയുള്ള പ്രധാനപ്പെട്ട കുന്നുകളാണ് ചന്ദ്രഗിരിക്കുന്നും, വിന്ധ്യഗിരിക്കുന്നും. ഇതില്‍ വിന്ധ്യഗിരിക്കുന്നിന്‍ മുകളിലാണ് പ്രസിദ്ധമായ ബാഹുബലി പ്രതിമയുള്ളത് ഇതിന് 58 അടി ഉയരമുണ്ട്. ഒറ്റക്കല്ലില്‍ മനോഹരമായി കൊത്തിയെടുത്ത പ്രതിമയാണിത്‌. ഈ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ മോണോലിത്തിക്ക് ശിലാ പ്രതിമയായി കണക്കാക്കപ്പെടുന്നു.

കുളം

തലേദിവസം ശ്രവണബെലഗോളയില്‍ എത്തി പിറ്റേന്ന് അതിരാവിലെ ബാഹുബലിയെ കാണുന്നതിനായി വിന്ധ്യാഗിരിക്കുന്നു കയറാന്‍ തുടങ്ങി. 600 പടികളാണ് കയറേണ്ടത് പാറയില്കൊത്തിയെടുത്ത പടികളാണ് ഉള്ളത്. കുറച്ചുകയറി ചുറ്റുംനോക്കിയപ്പോള്‍ നയനമനോഹരമായ കാഴ്ചയാണ് കണ്ടത്, പൊന്‍പുലരിയില്‍ ശ്രവണബെലഗോളയുടെ മനോഹര ദ്രിശ്യം വളരെയധികം ആസ്വാദകരമാണ്. ഇവിടെ പ്രസിദ്ധമായ ഒരു കുളമുണ്ട്, വെളുത്ത കുളമെന്നാണ് ഇതു അറിയപ്പെടുന്നത്. ബല-വെളുത്ത, ഗോള-കുളം, അങ്ങനെയാണ് ഈ സ്ഥലത്തിന് ശ്രവണബെലഗോള എന്ന് പേര് കിട്ടിയതെന്ന് പറയപ്പെടുന്നു.

ഒറ്റക്കല്ലില്‍ കൊത്തിയ ബാഹുബലി

കുന്നുകയറി മടുക്കുമ്പോള്‍ കുറച്ച് നിന്ന് പ്രക്രിതിഭംഗി ആസ്വദിക്കാം. അങ്ങനെ നിന്നും, നടന്നും കുന്നിനു മുകളിലെത്തി. വലിയ കരിങ്കല്‍ കട്ടകളാലാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഈ കട്ടകള്‍ വലിയ കരിങ്കല്‍ തൂണു കൊണ്ട് ഊന്നല്‍ കൊടുത്തു നിര്‍ത്തിയിരിക്കുന്നു. അകത്തുകയറി ബാഹുബലിയുടെ ആ മനോഹര പ്രതിമ കണ്‍ കുളിര്‍ക്കെ കണ്ടു. ജെയിൻ ഐതിഹ്യമനുസരിച്ച്, ആദ്യത്തെ തീർത്ഥങ്കരനും പോദൻപൂരിലെ രാജാവുമായ റിഷഭയുടെ നൂറു പുത്രന്മാരിൽ രണ്ടാമനാണ് ബാഹുബലി. ആത്മീയ ജീവിതത്തിനുവേണ്ടി ലൌകികസുഖങ്ങളൊക്കെ ഉപേക്ഷിച്ച രാജാവാണ് ബാഹുബലി ഗോമാതേശ്വരന്‍.

ബാഹുബലി

ഒരിളം പുഞ്ചിരിയോടെ ശാന്തനായി എന്നാല്‍ ഗാംഭീര്യവുമായ ഗോമാതേശ്വരനെ നോക്കിനില്ക്കുാമ്പോള്‍ എന്തോ മനസ്സൊരു ആത്മനിര്‍വൃതിയില്‍ ലയിക്കുന്നതുപോലെ തോന്നും. അത്ര ശാന്തമാര്‍ന്ന മുഖമാണ് ഗോമാതേശ്വരനുള്ളത്. ഇവിടെ എന്നും ജൈനമതാചാരപ്രകാരമുള്ള പൂജകളും ചടങ്ങുകളും നടന്നു വരുന്നുണ്ട്. ഇവിടുത്തെ പൂജാരിമാരും സന്യാസികളും പൂര്‍ണ്ണ നഗ്നരായിട്ടാണ് നടക്കുന്നത്. ഗോമതേശ്വരപ്രതിമ നില്ക്കുന്നതിന് ചുറ്റുമുള്ള ഇടന്നാഴിയില്‍ ഉള്ള ചെറിയ, ചെറിയ അറകളില്‍ ഏദേശം 30 തീര്‍ഥങ്കരന്‍മാരുടെ പ്രതിമകള്‍ ഉണ്ട്, ഇവയെല്ലാം ശില്പ്പഭംഗിയില്‍ ഒന്നൊന്നിന് മെച്ചപ്പെട്ടവയാണ്.

ബാഹുബലിയുടെ പാദം

എ,ഡി 981 ലാണ് ബാഹുബലിപ്രതിമ സ്ഥാപിതമായത്. ഇവിടെയുള്ള പാറയില്‍ ചില പ്രചീന എഴുത്തുകള്‍ മാഞ്ഞുപോകാതെ ചില്ലിട്ട്‌ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ ഓരോ 12 വര്‍ഷം കൂടുമ്പോള്‍ മഹാമസ്തകാഭിഷേകം നടക്കാറുണ്ട്. വളരെയധികം പ്രശസ്തിയുള്ള ഉത്സവമാണിത്. അവസാനം 2006 ലാണ് ഈ മേള നടന്നത്. ക്ഷേത്രചുമരുകളില്‍ അതിമനോഹരമായ കൊത്തുപണികള്‍ ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിനു പുറത്തായി ഒരു 16 കാല്‍ മണ്ഡപവും ഉണ്ട്. ഈ കുന്നിന്‍ മുകളില്‍ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. ഈ കാഴ്ചകളെല്ലാം കണ്ട് ബാഹുബലിയെ വണങ്ങി വിന്ധ്യഗിരിക്കുന്ന് തിരിച്ചിറങ്ങി. ……….

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam