Malayalam

ശ്രീലങ്കയിലെ സുവര്‍ണ്ണ ബുദ്ധന്‍

ഗോള്‍ഡന്‍ ടെമ്പിള്‍
ഗോള്‍ഡന്‍ ടെമ്പിള്‍
Spread the love

ശ്രീലങ്കയിലെ ഏകദേശം മദ്ധ്യഭാഗത്തായുള്ള ധാബൂളയിലാണ് പ്രസിദ്ധമായ ഗോള്‍ഡന്‍ ടെമ്പിള്‍ അഥവാ ഗുഹാ ക്ഷേത്രം സ്ഥിചെയ്യുന്നത്. കൊളംബോ, കാന്‍ഡി റൂട്ടിലാണ്‌ ഗോള്‍ഡന്‍ ടെമ്പിള്‍ സ്ഥിതിചെയ്യുന്നത്. ടെമ്പിള്‍ കവാടം തന്നെ മനോഹരമാണ്. 50, അടി പൊക്കത്തില്‍ മണി കമഴ്ത്തിവച്ചമാതിരി ഒരു ഗോള്‍ഡന്‍ നിര്‍മ്മിതി കടന്നു ചെന്നാല്‍ മൂന്നു നിലകെട്ടിടത്തിന്‍റെ മുകളില്‍ 10 അടി വീതിയിലും, 20 അടി ഉയരത്തിലുമായി മനോഹരമായൊരു ഗോള്‍ഡന്‍ ബുദ്ധ പ്രതിമ. ബുദ്ധ പ്രതിമയുടെ താഴെയുള്ള മുറികളിലായി ബുദ്ധന്‍റെ ജീവിതം ആസ്പദമാക്കിയുള്ള മ്യൂസിയമാണ്.

ഗോള്‍ഡന്‍ ടെമ്പിള്‍

കെട്ടിടത്തിന്‍റെ വലത്തു വശത്ത് ബുദ്ധപ്രതിമക്ക് പുഷ്പ്പമര്‍പ്പിക്കുന്ന രീതിയില്‍ വരിവരിയായി 100 ല്‍ അധികം ബുദ്ധ ശിഷ്യന്‍മ്മാര്‍ താലവുമായി നില്‍ക്കുന്ന പ്രതിമകളാണ്. ഇതൊരു മനോഹരമായ കാഴ്ചയാണ്. കെട്ടിടത്തിന്‍റെ ഇടതുവശത്തുകൂടി മുകളിലേക്ക് 100 ഓളം പടികള്‍ കയറി ചെന്നാല്‍ വിശാലമായ പാറയുടെ അടിയില്‍ അഞ്ചു ഗുഹകളിലായിട്ടു ബുദ്ധപ്രതിമകളും, ബുദ്ധ ശിഷ്യപ്രതിമകളും, ദേവപ്രതിമകളുമായി157 പ്രതിമകളുടെ ഒരു സമുച്ചയമാണ് ഗോള്‍ഡന്‍ ടെമ്പിള്‍. പാറ തുരന്ന് വിശാലമായ അഞ്ചു ഗുഹകള്‍ ഉണ്ടാക്കിയിരിക്കുന്നു. ഇതില്‍ ആദ്യ ഗുഹയുടെ മുന്‍ഭാഗത്ത് ബ്രാഹ്മിലിപിയില്‍ ബുദ്ധ ചരിത്രം എഴുതിയിരിക്കുന്നു.

ഗുഹാ ക്ഷേത്രം

അകത്തു കടന്നാല്‍ 14 മീറ്റര്‍ നീളമുള്ള കയ്യില്‍ തലവച്ചുകിടക്കുന്ന രീതിയിലുള്ള കല്ലില്‍ കൊത്തിയ ബുദ്ധപ്രതിമയും ഗുഹയുടെ ഉള്ളില്‍ മുഴുവന്‍ ബുദ്ധ ശിഷ്യന്‍മ്മരുടെയും, മഹാവിഷ്ണു ഭഗവാന്‍റെയും നിരവധി പ്രതിമകള്‍ ഇരുന്നും നിന്നുമുള്ള രീതിയില്‍ കൊത്തിയുണ്ടാക്കി വച്ചിരിക്കുന്നു. രണ്ടാമത്തെ ഗുഹയാണ് ഏറ്റവും വലുത് ഗുഹക്കുള്ളില്‍ 14 ബുദ്ധ പ്രതിമകള്‍ നില്‍ക്കുന്നതും, 40, പ്രതിമകള്‍ ഇരിക്കുന്നതുമായി 54, പ്രതിമകള്‍ ഉണ്ടിവിടെ. ഗുഹയ്ക്ക് മുകളില്‍ വ്യാളിമുഖം പെയിന്‍റ് ചെയ്തു വച്ചിരിക്കുന്നു. മൂന്നാമത്തെ ഗുഹയില്‍ 50, ഓളം പ്രതിമകളുണ്ട്. നാലാമത്തെ ഗുഹയിലും, അഞ്ചാമത്തെ ഗുഹയിലും ബുദ്ധന്‍റെ ഗോള്‍ഡന്‍ പ്രതിമകളും, ശിഷ്യ ഗണങ്ങളുടെയും പ്രതിമകളാണുള്ളത്.

ഗുഹയിലെ ബുദ്ധ പ്രതിമകള്‍

എല്ലാ ഗുഹകളുടേയും മുകളില്‍ ബുദ്ധ ഭഗവാന്‍റെയും, പല ദേവന്‍മാരുടെയും, വ്യാളികളുടെയും, പൂക്കളുടെയും അതിമനോഹരമായ പെയിന്‍റിങ്ങുകള്‍ കാണേണ്ടതാണ്. ഗുഹകളിലെ നിശബ്ദതയും, ഈര്‍പ്പം കലര്‍ന്ന അന്തരീക്ഷവും പ്രതിമകളുടെ കെട്ടുപിണഞ്ഞ നിഴലുകളും എല്ലാം നമ്മേ മറ്റൊരു ലോകത്തിലേക്ക് കൂട്ടികൊണ്ടുപോകും. ഗുഹയുടെ പുറം കാഴ്ച കള്‍ മനോഹരമാണ്. ഗോള്‍ഡന്‍ ടെമ്പിളില്‍ നിന്നും നേരെ മാധൂനദി കാണുവാനാണ് പോയത്. കാന്‍ഡി, ബെന്‍റെട്ട റൂട്ടിലാണ്‌ മാധൂറിവര്‍. ഈ വഴിയരികില്‍ മുഴുവന്‍ കടും മഞ്ഞകളറില്‍ മരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നതു മനോഹരമായൊരു കാഴ്ചയാണിത്‌. മേയ്ട്രീ എന്നാണ് ഈ മരത്തിന്‍റെ പേര്.

ദേശീയ റെയിവേ മ്യൂസിയം

ഈ വഴിയില്‍ കടുഗന്നവ എന്ന സ്ഥലത്ത് റോഡു സൈഡില്‍ തന്നെ ശ്രീലങ്കയുടെ ദേശീയ റെയിവേ മ്യൂസിയം സ്ഥിതിചെയ്യുന്നു. പഴയ എന്‍ജിനുകള്‍, റെയില്‍ കാറുകള്‍, ട്രോളികള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ബെന്‍ററട്ടയില്‍നിന്നും കുറച്ചു ചെന്നാലുള്ള ബാലപ്പിട്ടിയ എന്ന പ്രവിശ്യയിലാണ് മാദൂറിവര്‍ സ്ഥിചെയ്യുന്നത്. മാദൂറിവറിലുള്ള ബോട്ടുസവാരി ഒരു അനുഭവമാണ്. 64, ചെറുദ്വീപുകളുണ്ട് മാദൂറിവറില്‍. ചുറ്റുമുള്ള കണ്ടല്‍ കാടുകളും, കണ്ടല്‍ കാടുകളാല്‍ രൂപപ്പെട്ട ടണലുകളില്‍ കൂടിയുള്ള യാത്രയും നദിയുടെ ഭംഗിയും, എല്ലാം കൂടി വളരെയധികം ആവേശകരമായ യാത്രയാണിത്‌. പുഴയുടെ നടുക്ക് ഇളനീര്‍, ലഘുഭക്ഷണം എന്നിവ കിട്ടുന്ന നാടന്‍ കടകളുണ്ട്.

മാദൂറിവര്‍

മീന്‍പിടുത്തമാണ് ഇവിടുത്തെ മുഖ്യതൊഴില്‍. കഴുത്തറ്റം വെള്ളത്തില്‍ നിന്നാണ് ഇവിടുത്തെ മീന്‍പിടുത്തം. ഇവിടുത്തെ ഒരു ദ്വീപില്‍ വളരെ പഴക്കംചെന്ന പ്രസസ്ഥമായ ബുദ്ധക്ഷേത്രമുണ്ട്. വേറൊരു മുഖ്യകാര്യം പല ദ്വീപിലും കറുവാപ്പട്ട കൃഷിയുണ്ട്. ഇവിടെ കറുവാപ്പട്ട തൊലിചെത്തി ഉണക്കി വില്‍പ്പനക്ക് തയ്യാറാക്കുന്നത് കണ്ടു. വേറൊരു ദ്വീപില്‍ ഫിഷ്‌ തെറാപ്പിയുണ്ട്. 300 ശ്രീലങ്കന്‍ രൂപ കൊടുത്താല്‍ നമുക്ക് ഫിഷ്‌ തെറാപ്പി ചെയ്യാം. ഒരു ടാങ്കില്‍ നിറയെ മീനാണ് നമ്മുടെ കാലുകള്‍ ടാങ്കില്‍ താഴ്ത്തി ഇരിക്കുന്നു മീനുകള്‍ കാലുകളിലേയും നഖങ്ങളിലെയും അഴുക്കുകള്‍ നീക്കുന്നു ഇതാണ് ഫിഷ്‌ തെറാപ്പി. മാദൂറിവറിലെ ഒരുമണിക്കൂര്‍ ബോട്ടുസവാരിക്ക് 1000, രൂപയാണ് ഫീസ്‌. നമുക്ക് കൂടുതല്‍ കാണണങ്കില്‍ കൂടുതല്‍ ഫീസ്‌ കൊടുത്താല്‍ മതി. പ്രകൃതിരമണീയമായ മാദൂറിവറില്‍ നിന്നും മടങ്ങി ഹോട്ടല്‍ മുറിയിലേക്ക്. …….

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam