Malayalam

സേലത്തെ ഊട്ടി

യേര്‍ക്കാട് വഴി
യേര്‍ക്കാട് വഴി
Spread the love

പാവങ്ങളുടെ ഊട്ടി, അതാണ്‌ യെര്‍ക്കാട്. തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും 5970 അടി ഉയരമുള്ള ഒരു ഹില്‍സ്റ്റേഷന്‍. ഉയരം കൂടിയ ഹില്‍സ്റ്റേഷനാണെങ്കിലും തണുപ്പ് അധികമില്ല. സേലത്തുനിന്നും 30 k,m, ദൂരമാണ് യെര്‍ക്കാടിന്. കാടിനുള്ളില്‍ കൂടിയുള്ള 20 ഹെയര്‍പിന്‍ ഉള്ള വഴിയാണിത്‌. പച്ചകുട നിവത്തിയതു പോലുള്ള മലനിരകള്‍ കണ്ണുകളെ കുളിര്‍പ്പിക്കുന്നു. പൂര്‍വ്വഘട്ട മലനിരകളില്‍ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനാണ് യെര്‍ക്കാട്.

യേര്‍ക്കാട് വഴി

നിബിഡവനമാണ് യെര്‍ക്കാടിന്‍റെ പ്രത്യേകത. ചന്ദനമരങ്ങളും, തേക്കു മരങ്ങളും, ഓക്കുമരങ്ങളുമാണ്‌ കൂടുതല്‍. ഓറഞ്ച്, കുരുമുളക്, ഏലം, പേരക്ക, ചക്ക എന്നിവയാണ് ഇവിടുത്തെ കൃഷികള്‍. ബിഗ്‌ലേക്ക്, അന്നാപാര്‍ക്ക്, ബോട്ടണിക്കല്‍ ഗാഡന്‍, ശ്രീ രാജാരാജേശ്വരി ക്ഷേതം, ശേര്‍വരയാന്‍ ടെമ്പിള്‍, ടിപ്പരാരി വ്യൂ പോയന്‍റെ, ബിയേര്‍സ് കെവ്, തുടങ്ങിയവയാണ് പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങള്‍. അതീവസുന്ദരമായ താഴ്വരകളാണ് യെര്‍ക്കാടിനുള്ളത്. ലേഡി സീറ്റ്, ജെന്‍സ് സീറ്റ്, ചില്‍ഡ്രെന്‍സ് സീറ്റ്‌, എന്നീ മൂന്നു പാറകളാണ് മറ്റൊരാകര്‍ഷണം.

യേര്‍ക്കാടു ഹേര്‍പിന്‍ വഴി

ഇവിടുന്നു മേട്ടൂര്‍ ഡാം, സേലം എന്നീ സ്ഥലങ്ങളുടെ മനോഹരമായ കാഴ്ച കാണാവുന്നതാണ്. കാഴ്ചകള്‍ കാണുവാന്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ഒരു ടവറും ഇതിനുള്ളില്‍ ടെലസ്കോപ്പും ഉണ്ട്. ബിഗ്‌ലേക്ക് വിശാലവും മനോഹരവുമായൊരു തടാകമാണ്. പെഡല്‍ബോട്ടിങ്ങ് പോലുള്ള നിരവധി വിനോദോപാധികളുണ്ട് ഇവിടെ. തടാകത്തിനടുത്താണ് അന്നപാര്‍ക്ക്. ഈ പാര്‍ക്കിന്‍റെ പ്രത്യേകത നാനാജാതി മരങ്ങളുടെ അപൂര്‍വ്വശേഖരമുണ്ട് ഇവിടെ. കൂടാതെ ജാപ്പനീസ് കൃഷിരീതികളും ഉണ്ടിവിടെ. പാടങ്ങളും, തോട്ടങ്ങളും ജാപ്പനീസ് രീതിയില്‍ ഉണ്ടാക്കിയിരിക്കുന്നു.

യേക്കാട് വ്യുപോയന്റെ

ഇവിടുത്തെ പ്രധാനപ്പെട്ട ഒരു ദേവാലയമാണ് ശ്രീ രാജരാജേശ്വരിടെമ്പിള്‍. നല്ലൊരു സായാഹ്ന സവാരി ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന കാലാവസ്ഥയും വീഥികളുമാണ് ഇവിടെയുള്ളത്. എമഗാഡ് ലേക്കിന്‍റെ കുറച്ചു ദൂരേ ഓര്‍ക്കിടുകളുടെ ഒരു പാര്‍ക്കുണ്ട്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വിവിധയിനം ഓര്‍ക്കിടുകള്‍ ഇവിടെ കാണുവാന്‍ കഴിയും. അന്ന പാര്‍ക്കില്‍നിന്ന് ഒരു മണിക്കൂര്‍ കാടിനുള്ളില്‍ കൂടി ട്രക്ക് ചെയ്‌താല്‍ മനോഹരമായൊരു വെള്ളച്ചാട്ടം കാണാം കിളിയൂര്‍ വെള്ളചാട്ടം.

യേര്‍ക്കാട്

കാടിനുള്ളില്‍ കൂടിയുള്ള ട്രക്കിംഗ് വളരെയധികം ഹരം പകരുന്നതാണ്. മെയ്‌ മാസത്തില്‍ നടക്കുന്ന സമ്മര്‍ ഫെസ്റ്റ്‌വെല്‍ യെര്‍ക്കാടിന്‍റെ പ്രധാനപ്പെട്ട ഉത്സവമാണ്. ഫ്ലവര്‍ഷോ, ഡോഗ്ഷോ, ബോട്ട്റൈസിംഗ്, എന്നിവയാണ് ഫെസ്റ്റ്വെല്ലിന്‍റെ മുഖ്യമായ ആകര്‍ഷണങ്ങള്‍. യെര്‍ക്കാടിന്‍റെ പ്രകൃതിയും വിശേഷങ്ങളും കാഴ്ചകളും കണ്ടും അനുഭവിച്ചും തല്‍ക്കാലം യെര്‍ക്കാടിനോട് വിടപറഞ്ഞു. ……

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam