Malayalam

സ്വപ്നനഗരിയിലേക്ക് ഒരു സഞ്ചാരം ഭാഗം 1

ക്വാലാലംപൂര്‍
ക്വാലാലംപൂര്‍
Spread the love

ഒരു സുഹൃത്തിന്‍റെ ആവശ്യത്തിനുവേണ്ടി വളരെ പെട്ടന്നുള്ള യാത്രയാണിത്‌. അതും ഒരു സ്വപ്നനഗരിയിലേക്ക്. ഏഷ്യയിലെ ഒരു സ്വപ്നനഗരം ന്യൂജനറേഷന്‍ ജീവിത രീതിയില്‍ ആഡംബരത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന സ്വര്‍ഗ്ഗം ക്വാലാലംപൂര്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ മലേഷ്യയിലെ തലസ്ഥാനനഗരം. ഈ നഗരത്തിന്‍റെ അഭിമാനമാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഇരട്ടഗോപുരമായ ട്വിന്‍ ടവര്‍. ദീപങ്ങളാല്‍ കുളിച്ചുനില്‍ക്കുന്ന ഒരു പുലര്‍കാലവേളയിലാണ് ഞാന്‍ ക്വാലാലംപൂരില്‍ കാലുകുത്തുന്നത്. വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന ആദ്യ നഗര കാഴ്ചയില്‍ തന്നെ യാത്രാക്ഷീണമെല്ലാം പറപറന്നു.

ക്വാലാലംപൂരിലെ പ്രഭാതം

ഹോട്ടല്‍ മുറിയിലെ രണ്ടു മണിക്കൂര്‍ വിശ്രമത്തിനു ശേഷം സുഹൃത്തിന്‍റെ ആവശ്യത്തിനു വേണ്ടി പകല്‍ മൂന്നുമണിവരെ തിരക്കായിരുന്നു. രണ്ടു പകലിന്‍റെയും ഒന്നര രാത്രിയുടെയും സമയപരിധിയിലുള്ള ഒരു ഓട്ടപ്രദിക്ഷണം. ആസൂത്രിതമായി ഒരു സുന്ദരനഗരം എങ്ങനെ രൂപകല്പ്പന ചെയ്യാം എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ്‌ ക്വാലാലംപൂര്. പഴമയുടെയും, പുതുമയുടെയും ഒരു സങ്കലന സൃഷ്ട്ടിയാണ് ക്വാലാലംപൂര് നഗരം. പ്രസിദ്ധ ഇരട്ട ഗോപുരമായ പട്രോണാസ് ട്വിന്‍ ടവറില്‍ നിന്ന് കാഴ്ചകളുടെ കലവറയിലേക്ക് ഇറങ്ങി. ആകാശത്തെ ഉമ്മവച്ചു നില്‍ക്കുന്ന ഈ ടവറിന്‍റെ ഉയരം 451, മീറ്ററാണ്.

പട്രോണാസ് ട്വിന്‍ ടവര്‍

സ്റ്റീലിന്‍റെയും, ഗ്ലാസിന്‍റെയും ചട്ടകൂട്ടില്‍ നില്‍ക്കുന്ന ഈ ടവറിന്‍റെ രാത്രി കാഴ്ച ലോകത്തിലെതന്നെ അപൂര്‍വ്വകാഴ്ചകളില്‍ ഒന്നാണ്. 88, നിലകളുള്ള ഈ ടവറില്‍ നിറയെ സുവിനിയര്‍ ഷോപ്പുകളും, ശാസ്ത്രകേന്ദ്രവും, ഫില്‍ഹാര്‍മോണിക്ക് തീയറ്ററുകളും, പ്രവര്‍ത്തിക്കുന്നു. ഈ ടവറിലെ ഒരുടവറിന്‍റെ നാല്‍പ്പത്തിഒന്നാം നിലയെയും, അടുത്ത ടവറിന്‍റെ നാല്‍പ്പത്തിരണ്ടാം നിലയെയും ബന്ധിപ്പിക്കുന്ന ഒരു ആകാശപ്പാലമുണ്ട്. പ്രത്യക്ഷത്തില്‍ ടവറുകളെ ബന്ധിപ്പിക്കുന്ന ഈ പാലം സ്വതന്ത്രമായി കോമ്പസ്സിന്‍റെ ആകൃതിയിലുള്ള തൂണുകളില്‍ നില്‍ക്കുന്ന ഒരു വാസ്തു നിര്‍മ്മിതിയാണിത്. ഉയരമുള്ള കെട്ടിടങ്ങള്‍ വന്‍കാറ്റില്‍ ചെറുതായി ഉലയുവാനുള്ള സാദ്ധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടാണ് പാലം കെട്ടിടത്തില്‍ തൊടാതെ നിര്‍മ്മിച്ചിരിക്കുന്നത്.

കെ ല്‍ ടവര്‍

രാവിലെ പത്തു മണിക്കാണ് ടവര്‍ കാഴ്ചക്കര്‍ക്കായി തുറക്കുക. നേരിട്ട് ടിക്കറ്റെടുക്കുവാന്‍ രാവിലെ 6, മണിക്ക് ക്യൂ നില്‍ക്കണം. നിശ്ച്ചിത ആളുകളെ മാത്രമേ ദിവസവും ടവറില്‍ കയറ്റി വിടുകയുള്ളൂ. ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കാന്‍ സൗകര്യമുണ്ട്.ഓണ്‍ലൈന്‍ ടിക്കറ്റുണ്ടെങ്കില്‍ രാവിലെ 10, മണിക്ക് ടവറില്‍ ചെന്നാല്‍ മതി. ടവറിന്‍റെ അടുത്ത് ചെന്ന് നോക്കിയാല്‍ നാമറിയാതെ വാപൊളിച്ചു നിന്നു പോകും, അത്രയ്ക്കുണ്ട് മനുഷ്യാധ്വാനത്തിന്‍റെയും, ഇച്ഛാശക്തിയുടെയും, കലാസൗന്ദര്യത്തിന്‍റെയും നേര്‍കാഴ്ച. ഇവിടുന്നു നേരെ അടുത്ത അത്ഭുതമായ കെ ല്‍ ടവറിലേക്കാണ് പോയത്. ലോകത്തിലെ ഏഴാമത്തെ ഉയരം [ 421, m ] കൂടിയ ടെലിക്കമ്മ്യൂണിക്കേഷന്‍ സ്തൂപമാണിത്.

കെ ല്‍ ടവറില്‍ നിന്നുള്ള ക്വാലാലംപൂരിന്‍റെ ആകാശ കാഴ്ച്ച

കെ, ല്‍ ടവറില്‍ നിന്നാല്‍ കാണുന്ന ക്വാലാലംപൂരിന്‍റെ ആകാശ കാഴ്ച്ച അതിമനോഹരമാണ്. അസ്തമനസൂര്യന്‍റെ കിരണങ്ങളെറ്റു തിളങ്ങുന്ന നഗരം അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗ്ഗംതന്നെയാണ്. ഈ ടവറില്‍ 360, ഡിഗ്രി കറങ്ങുന്ന ഭക്ഷണശാലയിലിരുന്നുള്ള ഭക്ഷണവും അവിസ്മരണീയമായ ഒരനുഭവമാണ്. കെ, ല്‍ ടവറില്‍ നിന്നിറങ്ങിയിയാല്‍ അടുത്തുതന്നെ സൈഡ് ഡൌണ്‍ എന്നൊരു കാഴ്ചയുണ്ട്, ഈ കാഴ്ച എന്താണെന്നാല്‍ ഒരു വീട് മുഴുവായും തലകുത്തിനില്‍ക്കുന്ന വാസ്തു നിര്‍മാണ കാഴ്ചയാണിത്‌. ഈ അപൂര്‍വ്വ കാഴ്ചകണ്ട്, കെ ല്‍ ടവറിനടുത്തുള്ള കണ്‍വെര്‍ഷന്‍ സെന്‍ററിനടിയിലുള്ള സീ അക്വെറിയം കാണുവാന്‍ പോയി.

കെ എല്‍ ടവറിലെ അക്വെറിയം കാഴ്ച്ച

ജലനിരപ്പില്‍നിന്നും 300 മീറ്റര്‍ താഴെ കണ്ണാടി തുരങ്കത്തിനുള്ളില്‍ രണ്ട് ഭാഗമായാണ് ഈ അക്വെറിയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് വിനോദവും, വിജ്ഞാനവും കൂട്ടിയിണക്കിയ ഒരു പരിവേഷണമാണിത്. കണ്ണാടി തുരങ്കത്തില്‍ കയറിയാല്‍ ജലജീവിതത്തിന്‍റെ അത്ഭുതലോകത്തിലേക്കാണ് നമ്മള്‍ കടന്നു ചെല്ലുന്നത്. കടലിനുള്ളില്‍ അകപ്പെട്ട അനുഭവം. തലയ്ക്കു മുകളില്‍കൂടി ഭീമാകാരന്‍മാരായ സ്രാവുകളും, ആമകളും പലതരം വര്‍ണ്ണപ്പകിട്ടേറിയ മത്സ്യങ്ങളും അതിശയിപ്പിക്കുന്ന ആകൃതിയിലുള്ള ജലജീവികളും, അവയുടെ ജീവിതലോകവും നമ്മെ വളരെ അധികം അതിശയിപ്പിക്കുകതന്നെ ചെയ്യും. കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത ഭാഗത്ത്. ;;;;;

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam