Malayalam

സ്വപ്നനഗരിയിലേക്ക് ഒരു സഞ്ചാരം അവസാന ഭാഗം

ജെന്റിംഗ് ഹൈലാന്‍റെ
ജെന്റിംഗ് ഹൈലാന്‍റെ
Spread the love

സ്വപ്നനഗരിയിലേക്ക് ഒരു സഞ്ചാരം ഭാഗം രണ്ടില്‍ ക്വാലാലംപൂര് നഗര കാഴ്ച്ചകളുടെ വിശേഷങ്ങള്‍ പറഞ്ഞാണ് അവസാനിപ്പിച്ചത്. ക്വാലാലംപൂര് നഗരത്തിനടുത്ത് 60, ഹെക്ടര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന വിനോദത്തിന്‍റെയും, വിജ്ഞാനത്തിന്‍റെയും ഒരു മാസ്മരിക ലോകം അതാണ്‌ ക്വാലാലംപൂര് ബേഡ് പാര്‍ക്ക്. [കെ. എല്‍. ബേഡ് പാര്‍ക്ക് ] ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ത്രിമാന പാര്‍ക്കാണിത്. വലിയ മരങ്ങളും, കുറ്റികാടുകളും, തടാകങ്ങളും, വെള്ളച്ചാട്ടങ്ങളും ഉള്ള ഈ പാര്‍ക്കില്‍ പക്ഷികള്‍ സ്വതന്ത്രമായി പറന്നുല്ലസിച്ചു നടക്കുന്നു. വലിയ ഉയരത്തില്‍ നെറ്റുകെട്ടി പക്ഷികളെ സംരക്ഷിച്ചിരിക്കുന്നു. 3000, ത്തില്‍ അധികം പക്ഷികളും, 200, ല്‍ കൂടുതല്‍ സ്പീഷിസുകളും ഉണ്ടിവിടെ.

ക്വാലാലംപൂര് ബേഡ് പാര്‍ക്ക് കാഴ്ച്ച

പ്രകൃതി സ്നേഹികള്‍ക്ക് സ്വര്‍ഗ്ഗമാണിവിടം. വെള്ളച്ചാട്ടങ്ങളും, വര്‍ണ്ണാഭമായ ദ്യശ്യങ്ങളും, സ്വാഭാവിക ഉദ്യാനങ്ങളും ഉള്ള ചുറ്റുപാടില്‍ നാനാജാതി പക്ഷി കളുടെ ഹരം കൊള്ളിക്കുന്ന ശബ്ദങ്ങളും കാടിന്‍റെ ഊഷ്മതയും പ്രക്രിതിയുടെ ലോകത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. വേഴാമ്പല്‍, ഒട്ടകപക്ഷി, പലതരം പരുന്തുകള്‍, മൂങ്ങ, ഫ്ലമിംഗ് ബേട്, വാട്ടര്‍ ഹെന്‍സ്, വര്‍ണ്ണാഭമായ മയിലുകള്‍ ,പലതരം താറാവുകള്‍, മലേഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക, ചൈന, ഹോളണ്ട്‌, ഇന്തോനേഷ്യ, എന്നീ രാജങ്ങളിലെയും മനോഹരമായ പക്ഷികളുടെയും മായാജാല കാഴ്ചകളാണിവിടെ. പക്ഷികളുടെ ഫീഡിംഗ് സമയം സ്ഥലവും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

തത്തയുടെ ഫീഡിംഗ്

ഈ സമയങ്ങളില്‍ അതതു സ്ഥലത്ത് ചെന്നാല്‍ പക്ഷികളുടെ ഫീഡിംഗ് കാണുകയും, ഫോട്ടോകള്‍ എടുക്കുകയുമാകാം. ബേഡ് പാര്‍ക്കിനു എതിര്‍വശത്തായി ഒരു ഏക്ര സ്ഥലത്തായി 800, ല്‍ അധികം ഇനങ്ങളിലുള്ള മനോഹരമായ ഓര്‍ക്കിഡ് ഗാര്‍ഡന്‍ ഉണ്ട്. ഈ കാഴ്ചകള്‍ കണ്ട് ക്വാലാലംപൂരില്‍ നിന്നും 35, k, m, ദൂരെ മലേഷ്യയുടെ പുതിയ നഗരമായ പുത്രജയ കാണുവാന്‍ പോയി. അതിമനോഹരമായും, ആസൂത്രിതമായും രൂപകല്‍പ്പന ചെയ്യിത എല്ലാവിധ സര്‍ക്കാര്‍ ഓഫീസുകളും ഉള്ള നഗരമാണ് പുത്രജയ. മനോഹരമായ റോഡുകളും, ഓഫീസ് കെട്ടിടങ്ങളുടെ ഡിസൈനുകളാലും മനോഹരമാണ് പുത്രജയ. ഈ നഗരം 800, ഏക്രറിലായി പരന്നുകിടക്കുന്നു.

ജസ്റ്റിസ് കൊട്ടാരം

മലയഇസ്ലാമിക്ക് ശൈലിയില്‍ പണിതിരിക്കുന്ന കൂറ്റന്‍ കെട്ടിടത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. ഇന്ത്യന്‍ താജ്മഹല്‍ പോലെ മനോഹരമായ കെട്ടിടമാണ് ജെസ്റ്റിസ് കൊട്ടാരം. ഇതുപോലെ എല്ലാപ്രധാന ഓഫീസ് കെട്ടിടങ്ങളും ഭംഗിയായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പുത്രജയ തടാകം മനോഹരമാണ്. ഇവിടെ ഉല്ലാസബോട്ട് സര്‍വീസുണ്ട്. അമേരിക്കന്‍ മോസ്ക്ക്, ആയണ്‍ പള്ളി, ജെസ്റ്റ്സ് കൊട്ടാരം, സ്രീ ബ്രിഡ്‌ജ്, ധനകാര്യ കോപ്ലക്സ്, എന്നിങ്ങനെ മനോഹരമായ കെട്ടിടങ്ങളാല്‍ സബുഷ്ട്മാണ് പുത്രജയ. ക്വാലാലംപൂരില്‍ നിന്ന് 55, k, m, അകലെ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1760, മീറ്റര്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന മലേഷ്യയിലെ ഹൈറേഞ്ച് ഏര്യയാണ് ജെന്റിംഗ് ഹൈലാൻന്‍റെ.

13 സ്രീ ബ്രിഡ്ജ്

ഇവിടുത്തെ താപനില ശരാശരി 14,23, ആണ്. ഇവിടുത്തെ പ്രധാനമായ ആകര്‍ഷണം 24, മണിക്കൂറും തുറന്നിരിക്കുന്ന ചൂതുകളി കേന്ദ്രമാണ്. ഇതിനുള്ളില്‍ ഏകദേശം 3000 ചൂതുകളി മിഷ്യനുകള്‍ രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നു. ഇവിടെ നമുക്ക് പണത്തിന്‍റെ കുത്തൊഴുക്ക് കാണാനാകും. ചൂതുകളി കേന്ദ്രത്തില്‍ ഫോട്ടോഗ്രാഫി അനുവദിനീയമല്ല. നമ്മക്ക് പുതുമയുള്ള അനവധി ചൂതാട്ടങ്ങളാണ് ഇവിടെ നടക്കുന്നത്. നിയമപരമായി ചൂതുകളി അനുവദിച്ചിരിക്കുന്ന രാജ്യമാണ് മലേഷ്യ. ആയിരക്കണക്കിന് മുറികളുള്ള 5, സ്റ്റാര്‍ ഹോട്ടലുകളും, അതിനുള്ളിലെ കാസിനോവകളുമുള്ള ജെന്റിംഗ് ഹൈലാൻന്റിലേക്ക് ചൂതാട്ട ഭ്രാന്തന്‍മ്മാര്‍ [ മിക്കവരും വിദേശികളാണ് ] മലവെള്ളം പോലെയാണ് ഒഴുകിയെത്തുന്നത്.

പുത്രജയ തടാകം

ജെന്റിംഗ് ഹൈലാൻന്റില്‍ പ്രധാനപ്പെട്ട മൂന്നു അമ്യുസ്മെന്‍റെ പാര്‍ക്കുകള്‍ ഉണ്ട്. വാട്ടര്‍പാര്‍ക്ക് അതിവിശാലവും മനോഹരവുമാണ്. ജെന്റിംഗ് ഹൈലാൻന്‍റെ പോകുന്ന വഴി 30, k, m,ചെന്നാല്‍ കേബിള്‍ സ്റ്റേറ്റഷനുണ്ട്. ഇവിടുന്ന് കേബിള്‍ കാറില്‍ ജെന്റിംഗ് ഹൈലാൻന്റിലേക്ക് പോകുവാന്‍ കഴിയും. 20 മിനിട്ടാണ് കാര്‍ യാത്ര. ഇടതൂര്‍ന്ന കാടും, ദൂരെയുള്ള താഴ്വാരങ്ങളുടെ മനോഹര കാഴ്ചകളും, ഈ കാഴ്ചകളെ മറയ്ക്കുവാന്‍ വരുന്ന ശക്തമായ കോടമഞ്ഞും കൂടിയുള്ള ഈ യാത്ര ഒരു അനുഭവമായിരിക്കും. ക്വാലാലംപൂരില്‍ നിന്നും 13, k, m, അകലെ ആയിട്ടാണ്‌ 400, ദശലക്ഷം വര്‍ഷം പഴക്കമുള്ള ലൈസ്റ്റോണി [ ചുണ്ണാമ്പു പാറ ] ലുള്ള ബാട്ടൂകേവ് സ്ഥിതി ചെയ്യുന്നത്.

ബാട്ടൂകേവ്

ലോകത്തിലെ ഏറ്റവും ഉയരമുള്ള മുരുകന്‍റെ [140, അടി ] പ്രതിമ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. മലേഷ്യയിലെ ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ആരാധനാലായമാണ് ബാട്ടൂകേവ്. ചുണ്ണാമ്പു മലമുകളിലെ ക്ഷേത്രത്തില്‍ മുരുകനാണ് പ്രതിഷ്ഠ. ഹിന്ദുകലണ്ടര്‍ പ്രകാരം പത്താം മാസത്തില്‍ നടക്കുന്ന തെയ്യപ്പൂയ മഹോത്സവത്തില്‍ എട്ട്, ഒന്‍പത് ലക്ഷം പേരാണ് പങ്കെടുക്കുന്നത്. 272, പടികള്‍ കയറി വേണം ഗുഹക്കുള്ളില്‍ എത്തുവാന്‍. ഗുഹക്കുള്ളില്‍ ആയിരത്തില്‍പരം വര്‍ഷം കൊണ്ട് രൂപപ്പെട്ട ശില്‍പ്പചാരുതയോടെ തൂങ്ങിനില്‍ക്കുന്ന പാറരൂപങ്ങള്‍ ശില്‍പ്പികള്‍ കൊത്തുന്ന ശില്‍പ്പങ്ങളെക്കാള്‍ മനോഹരമായിട്ടാണ് നിലകൊള്ളുന്നത്. ഗുഹയുടെ മുകളിലെ വിടവുകളില്‍കൂടി സൂര്യരശ്മികള്‍ ഒഴുകിയിറങ്ങുന്ന കാഴ്ച അതി മനോഹരമാണ്.

മുരുകന്‍റെ പ്രതിമ

മൂന്നു പ്രധാനപ്പെട്ട ഗുഹകളും കുറെ ചെറിയ ഗുഹകളും ആണ് ഉള്ളത്. ഇതില്‍ ഒരു ഗുഹക്ക് രാമായണ ഗുഹ എന്നു പറയുന്നു. ഈ ഗുഹയിലെ ചുമരുകളില്‍ മുഴുവന്‍ രാമായണ കഥാഭാഗങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ മലകളില്‍ സാഹിസ്യമായ മലകയറ്റം പ്രധാനപ്പെട്ട വിനോദമാണ്. ബാത്തിക് കലകള്‍ക്കും, വെള്ളോടു കൊണ്ടുള്ള ആചാരപാത്രങ്ങള്‍ക്കും ലോകപ്രസിദ്ധമാണ് ബാട്ടൂ. സമയക്കുറവു കാരണം മലേഷ്യന്‍ ഓട്ടപ്രദിക്ഷണം തല്‍ക്കാലം അവസാനിപ്പിച്ചു. യൂനസ്കോ അംഗികരിച്ച ഒട്ടനവധി പൈതൃക സ്ഥാനങ്ങളുടെ കലവറയാണ് മലേഷ്യ. ജോര്‍ജ്ജ് ടൌണ്‍, മെക്കാല, കിനാംബുലു പാര്‍ക്ക്, ലങ്കാവി, ഗ്ലോബല്‍ ജിയോ പാര്‍ക്ക്, ഇവ അതില്‍ ചിലതു മാത്രം. ഈ കാഴ്ചകള്‍ കാണുവാന്‍ മറ്റൊരു അവസരം വരുമെന്ന പ്രതീക്ഷയോടെ മലേഷ്യയോട് വിടപറഞ്ഞു. ..

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam