Malayalam

അവശിഷ്ടങ്ങളുടെ നഗരം ഭാഗം 1

ഹംപി
ഹംപി
Spread the love

അങ്ങനെ ഒരു സ്വപ്ന യാത്ര സ്ഥലമായ ഹംപിയില്‍കാലു കുത്തി. തെക്കന്‍ ഭാരതത്തിലേയ്ക്കുള്ള അധിനിവേശങ്ങളെ ചെറുത്തുതോല്പ്പി ച്ച വിജയനഗരസാമ്രാജ്യത്തിന്‍റെ പ്രധാനകേന്ദ്രം എന്ന ചരിത്ര പ്രസക്തിയാണ് കര്‍ണ്ണാടകത്തിലെ ബെല്ലാരി ജില്ലയിലെ തുംഗഭദ്ര നദിക്കരയില്‍ ഏകദേശം 26, k, m, ചുറ്റളവില്‍ പരന്നുകിടക്കുന്ന ഹംപി എന്ന ചരിത്ര നഗരം. ബെല്ലാരി കന്നുകാലികളുടെ നാടാണ്‌. ഇവിടെയുള്ള കന്നുകാലി മാര്‍ക്കറ്റ് വളരെയധികം പ്രസിദ്ധമാണ്. യൂനെസ്കൊയുടെ ലോകപൈതൃകകേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട ഹംപി, അവശിഷ്ടങ്ങളുടെ നഗരം എന്നും അറിയപ്പെടുന്നു.

ഹംപിയിലെ ഉദയം

കൊച്ചിയില്‍ നിന്നും തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ കൂടി നേരേ ബാംഗ്ഗൂരിലേക്ക് അവിടുന്ന് കര്‍ണ്ണാടകയിലെ സത്യമംഗലം വഴി ചിത്രദുര്‍ഗ്ഗയില്‍. ചിത്രദുര്‍ഗ്ഗയില്‍ നിന്നും N H 13 കയറി [ ബാംഗ്ഗൂര്‍, പൂന ഹൈവേ ] ബല്ലാരിയില്‍ ചെന്ന് ധര്‍മ്മപുരം കൂടി ഹംപിയിലെ ഏറ്റവും അടുത്ത സിറ്റിയായ ഹോസ്പെട്ടില്‍ എത്തി. ഹോസ്പെട്ടില്‍ നിന്നും 14 K, M, ആണ് ഹംപിക്ക്, ഹോസ്പെട്ടിലാണ് താമസ സൗകര്യം ഉള്ളൂ. കൊച്ചിയില്‍ നിന്നും റോഡുമാര്ഗ്ഗം 900,K,M ആണ് ഹംപിക്ക്. ചിത്രദുര്‍ഗ്ഗയില്‍ നിന്നും തുടങ്ങി വഴിയുടെ ഇരുവശങ്ങളിലും കണ്ണെത്താദൂരത്തോളം കൃഷിയിടങ്ങളാണ്. പ്രധാനമായും ചോളം, കരിമ്പ്, സൂര്യകാന്തി, ഉരുളക്കിഴങ്ങ്, സവാള, എന്നിവയാണ് കൃഷികള്‍.

ഹംപികാഴ്ച

ഹോസ്പെട്ടില്‍ താമസിച്ച് പിറ്റേന്നു അതിരാവിലെ ഹംപിക്ക്. യാത്രാവിവരണം തുടങ്ങുന്നതിന് മുമ്പ് ഒരു കാര്യം പ്രതേകം പറയുന്നു, ഹംപിയായതു കാരണമാണ് ഈ മുഖവുര ഞാനൊരു ചരിത്രകാരനല്ല, വളരെ ചെറിയൊരു സഞ്ചാരിയാണ് ഹംപിയേക്കുറിച്ച് അറിവുള്ളവരും, സഞ്ചാരികളും അവരുടെ അനുഭവങ്ങള്‍ എഴുതി വിലപ്പെട്ട വിവരങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കും. ഞാന്‍ കണ്ടകാര്യങ്ങളും ടൂര്‍ ഗൈഡ് പറഞ്ഞുതന്ന കാര്യങ്ങളും കൂടി എഴുതി എടുത്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ഈ വിവരണം എഴുതുന്നത്. ഈ വിവരങ്ങള്‍ വളരെ ചെറുതാണ് ഇതി തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക. രണ്ടു ഭാഗങ്ങളിലായാണ് ഈ യാത്രാവിവരണം എഴുതുന്നത്.

മാതുംഗപര്‍വ്വതം

ഹംപിയില്‍ കാലുകുത്തിയ നിമിഷം വളരെനേരം തരിച്ചു നിന്നുപോയി,എന്താണ് കാണുന്നത് എന്ന് മനസ്സിലാക്കുവാന്‍ വളരെയധികം സമയമെടുത്തു. അത്ഭുതമാണോ, സന്തോഷമാണോ, അതിശയമാണോ, എന്നു നിര്‍വചിക്കാന്‍ പറ്റാത്ത വികാരങ്ങള്‍ അലയടിക്കുവാന്‍ തുടങ്ങി. കൊടുംകാറ്റിനാല്‍ ചിന്നിച്ചിതറിയത് പോലുള്ള നഗരാവശിഷ്ടങ്ങള്‍ നോക്കെത്താദൂരത്ത് ചിതറി തെറിച്ചു കിടക്കുന്നു. എവിടെ നിന്നു കാണണം എവിടുന്ന് തുടങ്ങണം എന്ന് സംശയിച്ചുനിന്നപ്പോള്‍, ഒരു ടൂര്‍ ഗൈഡ് വന്ന് പിടികൂടി ആലോചിച്ചപ്പോള്‍ എല്ലാം അറിഞ്ഞു കാണുവാന്‍ ഗൈഡ് വേണമെന്ന് തോന്നി. അങ്ങനെ തുക പറഞ്ഞ് ഉറപ്പിച്ച് ഗൈഡിനെയും കൂട്ടി കാഴ്ചകളുടെ കലവറയിലേക്ക് ഇറങ്ങി. ഹംപിയിലെ സൂര്യോദയത്തോടെയാണ് കാഴ്ചകളുടെ തുടക്കം.

ഭീമാകാരമായ ഗണപതി

സൂര്യോദയം കാണുവാനായി മാതുംഗപര്‍വ്വതത്തിലേക്ക് കയറി. കഷ്ടി അരമണിക്കൂര്‍ കയറ്റം. ഇതിന് ബാലികേറാമല എന്നുംകൂടി പറയപ്പെടുന്നു. അതായത് രാമായണകഥയിലെ ബാലിഎന്ന വാനര രാജാവ് തന്നെ പിടികൂടാതിരിക്കുവാന്‍ സുഗ്രീവന്‍ ഒളിച്ചിരുന്ന പര്‍വതമാണ് മാതുംഗപര്‍വ്വതം എന്ന് പറയപെടുന്നു. പര്‍വതത്തിനു മുകളില്‍ കയറി ചുറ്റും കണ്ണോടിച്ചപ്പോള്‍ എന്താണ് ഈ കാണുന്നത്, കിലോമീറ്ററോളം ചുറ്റളവില്‍ തകര്‍ന്നു അടിഞ്ഞു കിടക്കുന്നു, വാസ്തുശില്പ്പവിദ്യയാല്‍ വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെടുത്തിയെടുത്ത നഗരാവശിഷ്ടങ്ങള്‍. എനിക്കില്ലാത്തതെന്തും സ്വന്തമാക്കാനുള്ള മനുഷ്യന്‍റെ നീച പ്രവര്‍ത്തികളുടെ ഒരു ഉത്തമോദാഹരണമാണ്‌ ഈ കാണുന്ന നഗരാവശിഷ്ടങ്ങള്‍. മാര്‍ക്കറ്റുകള്‍ ,മണിമാളികകള്‍, ഗോപുരാവശിഷ്ടങ്ങള്‍, ക്ഷേത്രാവശിഷ്ടങ്ങള്‍ എന്നിങ്ങനെ ഒരു സാമ്രാജ്യത്തിന്‍റെ, എല്ലാം, എല്ലാം തകര്‍ന്നടിഞ്ഞു കിടക്കുന്നു.

മാര്‍ക്കറ്റ്

ഹംപിയിലെ സൂര്യോദയം മനോഹരമാണ് എങ്കിലും ഇവിടുന്നു നോക്കുബോള്‍ എന്തോ സൂര്യനുപോലും ഒരു വിഷാദഛായയില്ലേ എന്നുതോന്നുന്നു. നിശബ്ദരായി നിന്ന് കാതോര്‍ത്താല്‍ നമുക്ക് കേള്‍ക്കുവാന്‍ കഴിയും, ഏദേശം 400 വര്‍ഷങ്ങള്‍ക്കു അപ്പുറത്തുള്ള ഒരു സാമ്രാജ്യത്തിന്‍റെ, അവിടുത്തെ ജനജീവിതത്തിന്‍റെ ആരവങ്ങളുടെയും, സങ്കടങ്ങളുടെയും, സ്വപ്നങ്ങളുടെയും തേങ്ങലുകളും നെടുവീര്‍പ്പുകളും. ഇവിടെ നിന്നാല്‍ കാണാം എല്ലാത്തിനും മൂകസാക്ഷിയായി തല ഉയര്‍ത്തി നില്‍ക്കുന്ന ഹംപിയിലെ പ്രധാനക്ഷേത്രമായ വിരൂപാക്ഷ ക്ഷേത്രം. ഹംപിയില്‍ വളരെയധികം ക്ഷേത്രങ്ങള്‍ ഉണ്ട്. ഓരോ ക്ഷേത്രങ്ങളെയും ചുറ്റിപറ്റിയാണ് മാര്‍ക്കറ്റുകള്‍, മണിമാളികകള്‍ എന്നിവസ്ഥിതി ചെയ്യുന്നത്. ഇവയില്‍ പ്രധാനപെട്ട മാര്‍ക്കറ്റുകളാണ്, വിരൂപാക്ഷ ബസാര്‍, ജ്വല്ലറിമാര്‍ക്കറ്റ്, ഡാന്‍സ് ബസാര്‍, സ്പയിസസ് മാര്‍ക്കറ്റ്.

ഹംപി

സൂര്യോദയം കണ്ട് മാംതുംഗ ഹില്ലില്‍ നിന്നും ഇറങ്ങി ഹേമകുടിയില്‍ എത്തി, അവിടെ ഒറ്റക്കല്ലില്‍ തീര്ത്ത് ഭീമാകാരനായ ഒരു ഗണപതിയും, ശിവവാഹനമായ നന്ദിയും ഉണ്ട്, ഇവരെ വണങ്ങി നേരേ പോയത് അച്ചുതരായ ടെമ്പിള്‍ കാണുവാനാണ്. പോകുന്നവഴി തകര്‍ന്നു കിടക്കുന്ന ഓരോ കല്ലിലും തൂണുകളിലും ശില്പ്പവിദ്യയുടെ മനോഹാരിത നമുക്ക് ണുവാന്‍ കഴിയും. വലിയ പാറയില്‍ കൊത്തിവച്ച അനന്തശയനവും, ശിവലിംഗവും, കൃഷ്ണനുമെല്ലാം ശില്പ്പചാരുതയുടെ ഉത്തമ ദ്രിഷ്ടാന്തമാണ്. ബാക്കിയുള്ള വിവരണം അടുത്ത ഭാഗത്ത്. …

What is your reaction?

Excited
1
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam