Malayalam

ഇന്ത്യയുടെ അഭിമാനം – റാമോജി ഫിലിം സിറ്റി

മഹാഭാരതം സീരിയല്‍ സെറ്റ്
മഹാഭാരതം സീരിയല്‍ സെറ്റ്
Spread the love

ലോകത്തിലെ ഏറ്റവും വലിയ ഫിലിംസിറ്റി. റാമോജി ഫിലിംസിറ്റി. ഹൈദരാബാദിലെ അന്സപുര്‍ വില്ലേജില്‍ 1996 ല്‍ ശ്രീ റാമോജി റാവു സ്ഥാപിച്ച റാമോജി ഫിലിംസിറ്റി ഏറ്റവുംവലിയ ഫിലിം സിറ്റിയായി ഗിന്നസില്‍ ഇടംനേടിയതാണ്. ഹൈദരാബാദില്‍നിന്ന് വിജയവാഡ ഹൈവേയില്‍ കൂടി നേരെ ഒരുമണിക്കൂര്‍ പോയാല്‍ റാമോജി ഫിലിം സിറ്റിയായി. ഫിലിം സിറ്റിയുടെ കമാനം തന്നെ അതിമനോഹരമാണ്.

റാമോജി ഫിലിം സിറ്റിയിലെ കാഴ്ച

രാവിലെ 8 മുതല്‍ 9 വരെയാണ് പ്രവേശനം. ഒരാള്ക്ക് ‌1000 രൂപയാണ് ഫീസ്‌. ഫിലിംസിറ്റിയിലെ ഓപ്പണ്‍ ബസ്സില്‍ നമ്മളെ കൊണ്ടുപോയി എല്ലാ സ്ഥലങ്ങളും കാണിക്കുകയും വിവരിച്ചു തരുകയും ചെയ്യും. ഈ ഫിലിംസിറ്റിയെ കുറിച്ച് വാക്കുകളില്‍ വിവരിക്കുക പ്രയാസമാണ് കണ്ടുതന്നെ അറിയണം. നമ്മുടെ പാലക്കാടന്‍ റെയില്‍വേസ്റ്റേഷന്‍ മുതല്‍ ഹോളിവുഡ് വരെയുണ്ട് ഇവിടെ. നിമിഷങ്ങള്‍ കൊണ്ട് നഗരങ്ങള്‍ ഗ്രാമങ്ങളായും, ഗ്രാമങ്ങള്‍ വലിയ കൊട്ടാരങ്ങളായും ഇവ പെട്ടന്നു തന്നെ ഹോളിവുഡായി മാറുകയും ചെയ്യും.

റാമോജി ഫിലിം സിറ്റിയിലെ കാഴ്ച

മനോഹരമായ മുഗള്‍ കൊട്ടാരങ്ങളും ലണ്ടന്‍ തെരുവുകളും കാണേണ്ടകാഴ്ച തന്നെയാണ്. ചൈന സിറ്റില്‍ കയറിയാല്‍ ശരിക്കും ചൈനയിചെന്ന പ്രതീതിയാണ് തോന്നുക. മഹാഭാരതം സീരിയല്‍ സെറ്റ് കാണേണ്ടത് തന്നെയാണ്. യൂറോപ്യന്‍ തെരുവുകള്‍, ലിബര്ട്ടി ഓഫ് സ്റ്റാച്ചു, മുഗള്‍കൊട്ടാരങ്ങള്‍ എന്നു വേണ്ട ലോകത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എല്ലാംതന്നെ ഫിലിംസിറ്റിയില്‍ കാണാവുന്നതാണ്. പല ഭാഷകളിലുള്ള ഹിറ്റ് സിനിമകളുടെ ഷൂട്ടിങ്ങുകള്‍ ഇവിടെ നടന്നിട്ടുണ്ട്.

റാമോജി ഫിലിം സിറ്റിയിലെ കാഴ്ച

ബട്ടര്‍ഫ്ലൈ പാര്‍ക്ക്, പല തീം പാര്‍ക്കുകള്‍, സിനിമാ ഷൂട്ടിങ്ങ് ടെക്കിനിക്കുകള്‍ കാണിക്കുന്ന തീയറ്റര്‍, സ്റ്റണ്ട് ഷൂട്ടിംങ്ങ്, കലാപ്രകടനങ്ങള്‍, സര്‍ക്കസ്, മാജിക്ക് ഷോ, വാട്ടര്‍ തീം പാര്‍ക്ക് എന്നീ വിനോദപരമായ എല്ലാം ഈ ഫിലിംസിറ്റിയിലുണ്ട്. പലസ്ഥലങ്ങളിലായി വച്ചിരിക്കുന്ന ആര്‍ട്ട് വര്‍ക്കുകള്‍, കൊത്തുശില്പ്പങ്ങള്‍ എന്നിവ മനോഹരങ്ങളാണ്. പലതരം കലാപ്രകടനങ്ങള്‍ ഇതിനകത്തുണ്ട് ഡ്രാമകള്‍, വിവിധയിനം ഡാന്‍സുകള്‍, വിവിധ നാടുകളിലെ കലാപ്രകടനങ്ങള്‍ എന്നിവ എല്ലാം കണ്ട്, കണ്ട് നമ്മുടെ കണ്ണും, മനവും നിറയുന്നു.

റാമോജി ഫിലിം സിറ്റിയിലെ കാഴ്ച

ഇതെല്ലാം കണ്ടു തീര്‍ക്കുവാന്‍ ഒരു ദിവസം വേണം. ഇവിടെ രാമോജി ഗ്രൂപ്പിന്‍റെ പാക്കേജുകള് ഉണ്ട് ഇവിടെ താമസിച്ച് ഫിലിംസിറ്റി കാണുവാനുള്ള അവസരമുണ്ട്. താമസം ഭക്ഷണ൦ വിനോദം എന്നിവ ഉള്‍പ്പെടുന്നതാണ് പാക്കേജ്. ഈ ചെറിയ വിവരണം കൊണ്ടു തീരുന്നതല്ല റാമൊജിയിലെ വിശേഷങ്ങള്‍ അത് കണ്ട് തന്നെ അറിയണം. എല്ലാം ഒന്നോടിച്ച് കണ്ട് ഇന്ത്യയുടെ അഭിമാനമായ റാമോജി ഫിലിം സിറ്റിയില്‍നിന്നും തിരികെ. ;;;;;;;;;

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam