Malayalam

കണ്ണുകളില്‍ ഒതുങ്ങാത്ത വിസ്മയം – ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌

ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌
ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌
Spread the love

കണ്ണുകളില്‍ ഒതുങ്ങാത്ത വിസ്മയം അതാണ്‌ ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌. ഹൈദരാബാദില്‍നിന്ന് ഏകദേശം 10 k, m ദൂരമാണ് ഗോല്‍ക്കൊണ്ട ഫോര്‍ട്ടിലേക്ക്, 8 k, m വ്യാപിച്ചുകിടക്കുന്ന അതിവിശാലമായൊരു കോട്ട. പതിമൂന്നാം നൂറ്റാണ്ടില്‍ കഗാത്തിയ രാജാക്കന്‍മാരാണ് കോട്ട നിര്‍മ്മിച്ചത് എന്നു പറയപ്പെടുന്നു. പിന്നീട് ഖുത്ബുഷാഹി രാജാക്കന്മാരുടെ ഭരണകാലത്താണ് ഇത് എട്ടു ഗേറ്റുകളും 86 ഓളം കൊത്തളങ്ങളും ഒക്കെയായി കോട്ട വലുതാക്കി ഇന്നു കാണുന്ന രൂപത്തിലാക്കിയത്. പഴയ ഗൊൽക്കൊണ്ട രാജ്യത്തിന്‍റെ തലസ്ഥാനമായകോട്ട ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കോട്ടകളിലൊന്നാണ്. ഇന്നും അനവധി ചരിത്ര സംഭവങ്ങളുടെ ഒരു സാക്ഷിയായി ഈ കോട്ട നിലനില്‍ക്കുന്നു.

ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌

ശരിക്കും ഒരുദിവസം പോര ഇതു കണ്ടു തീരണമെങ്കില്‍. കോട്ടയിലെ കാഴ്ച്കള്‍ മനോഹരങ്ങളാണ്. ഗോല്‍ക്കൊണ്ട ഹൈദരാബാദ് റൂട്ടില്‍ മുത്തുകളുടെയും, വജ്രങ്ങളുടെയും, രത്‌നങ്ങളുടെയും പ്രശസ്തമായ നിരവധി മാര്‍ക്കറ്റുകള്‍ ഉണ്ട്. കോട്ടയുടെ കവാടത്തില്‍ നിന്നും കൈകൊട്ടിയാല്‍ കുന്നിന്‍മുകളില്‍ വരെ ആ ശബ്ദം കേള്‍ക്കാന്‍ കഴിയും. ഈ കോട്ടയില്‍ പ്രത്യേകം നിര്‍മ്മിച്ച വെന്‍റിലേറ്ററുകള്‍ കാരണം ചൂടുകാലത്തും ഇതിനുള്ളില്‍ നല്ല തണുത്ത കാറ്റു കിട്ടും.

ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌

ഇവിടുത്തെ ജലവിതരണ സംവിധാനം നമ്മേ അമ്പരപ്പിക്കും, കുന്നിന്‍ മുകളില്‍വരെയും വെള്ളം കിട്ടുന്നസംവിധാനമാണുള്ളത്‌. കൊട്ടാരങ്ങള്‍, കൊത്തളങ്ങള്‍, കുറ്റവാളികള്‍ക്കുള്ള ശിക്ഷാ സാമ്രിഗിരികള്‍, ജലവിതരണ സംവിധാനങ്ങള്‍ എന്നിവയാണ് കോട്ടയിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. കോട്ടയുടെ മുകളില്‍ നിന്നുള്ള ദൂരകാഴ്ച് മനോഹരമാണ്. കോട്ടയുടെ മുകളില്‍ രണ്ട് വലിയ പാറകളുണ്ട് രണ്ട് ഇണപക്ഷികള്‍ ഇരിക്കുന്നതുപോലെ തോന്നും ഇതു കണ്ടാല്‍. കോട്ടയുടെ മുകളില്‍നിന്ന് താഴെക്കു നോക്കിയാല്‍ ഹംപിയെ ഓര്‍മ്മിക്കും.

ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌

ശരിക്കും ഇന്ത്യയുടെ വാസ്തുവിദ്യാ വിസ്മയകാഴ്ചയാണ് ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌. കോട്ടയില്‍നിന്നും ഒരു കിലോമീറ്റര്‍ ദൂരെയാണ് ഖുത്ബുഷാഹി രാജാക്കന്മാരുടെ ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പൂന്തോട്ടങ്ങളും, നിര്‍മ്മാണ രീതികൊണ്ടും മനോഹരമാണ് ഈ കുടീരങ്ങള്‍. സമയകുറവ് കാരണം കോട്ട ഒന്ന് ഓടിച്ചു കാണാനേ പറ്റിയുളൂ. കോട്ടയില്‍ നിന്നും ഇറങ്ങി ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി, അനവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായും, രാജഭരണ കാലത്തിന്‍റെ കഥകളും, ഓര്‍മ്മകളും, അയവിറക്കി ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌. ;;;;;;

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam