Malayalam

ഭൂമിയിലെ സ്വര്‍ഗ്ഗം – കൊളുക്കുമല

കൊളുക്കുമല
കൊളുക്കുമല
Spread the love

ഈ യാത്ര ഭൂമിയിലെ സ്വര്‍ഗ്ഗം കാണുവാനാണ്, അതേ കൊളുക്കുമലയിലെ സൂര്യോദയം കാണുവാന്‍. അത് അവര്‍ണ്ണനീയമാണ്, അനുഭവമാണ്, സ്വപ്ന തുല്ല്യമാണ് കടലിലെ തിരമാലകള്‍ പോലെ നമുക്ക് വര്‍ണ്ണിക്കാന്‍ പറ്റാത്ത വര്‍ണ്ണങ്ങളില്‍ മലകള്‍ക്കിടയിലൂടെ മേഘങ്ങള്‍ തിരയടിക്കുന്നത് ഒരു അപൂര്‍വ്വ കാഴ്ചയാണ്.

കൊളുക്കുമല

മൂന്നാറില്‍ നിന്നും ഏകദേശം 38 കി. മി. ദൂരം വരും കൊളുക്കുമലക്ക്. മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍, സൂര്യനെല്ലി, കൊളുക്കുമല, ഇതാണ് റൂട്ട്. തലേദിവസം ചിന്നക്കനാല്‍, ദേവികുളം എന്നീ സ്ഥലങ്ങള്‍ കണ്ട് വൈകുന്നേരം സൂരിയനെല്ലിയില്‍ താമസിക്കുക. കൊളുക്കുമലക്കുള്ള വഴി ഓഫ്‌ റോഡാണ് അതുകൊണ്ട് വൈകുന്നേരം തന്നെ ജീപ്പ് [ 4*4 ] ബുക്ക് ചെയ്യുക. ഈ വഴിയിലൂടെയുള്ള ജീപ്പ് സവാരി ഒരു അനുഭവം തന്നെയാണ്. സൂരിയനെല്ലിയില്‍ നിന്നും ഏകദേശം 50 മിനിട്ടുകള്‍ വേണം കൊളുക്കുമലക്ക്. രാവിലെ 4. 45, 5, മണിയോടെ പുറപ്പടണം എന്നാലാണ് പ്രകൃതിയുടെ പുലര്‍കാല രമണീയതകള്‍ കണ്ട് സൂര്യോദയം കാണുവാന്‍ കഴിയുകയുള്ളൂ.

കൊളുക്കുമല

ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണ് അതിതാണ്. ;;; എന്ന് ആരോപറഞ്ഞ പോലെ ഇതൊരു സ്വര്‍ഗീയ കാഴ്ച തന്നെയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജൈവ തേയിലത്തോട്ടം കൊളുക്കുമലയിലാണ്‌. 1935 ല്‍ ആണ് ഇവിടുത്തെ ടീ ഫാക്ടറി സ്ഥാപിച്ചത്‌. ബ്രിട്ടീഷുകാർ സ്ഥാപിച്ച കൊളുക്കുമല ടീ എസ്റ്റേറ്റ് ഇന്നും പ്രവർത്തിക്കുന്നു. പരമ്പരാഗത രീതി ഉപയോഗിച്ചാണ് ഇന്നും ഇവിടെ തേയില ഉണ്ടാക്കുന്നത്‌. സമുദ്രനിരപ്പില്‍ നിന്നും 7,130 ft അടി ഉയരമുണ്ട് കൊളുക്കുമലക്ക്. കൊളുക്കുമലയിലെ സൂര്യോദയം പോലെ തന്നെയാണ് സൂര്യാസ്തമയ കാഴ്ചകള്‍.

കൊളുക്കുമല

ഇവിടെനിന്ന് തേനിയുടെ മനോഹരമായ കാഴ്ചകള്‍ കാണാം. കൊളുക്കുമല തമിഴ്നാട് അതിര്‍ത്തിയാണ് കൊളുക്കുമലയുടെ സൂര്യോദയവും, സൂര്യാസ്തമയ കാഴ്ചകളും കണ്ടു ഇതൊരു സ്വപനമല്ലാ എന്നു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട് ഇനിയും വരുമെന്ന പ്രതിജ്ഞയോടെ ആ സുന്ദരമായ കാഴ്ചകളില്‍ നിന്നും പിന്‍വാങ്ങി.

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam