Malayalam

ഞാന്‍ കണ്ട വയനാട് ഭാഗം മൂന്ന്

പൂക്കോട് തടാകം
പൂക്കോട് തടാകം
Spread the love

ഞാന്‍ കണ്ട വയനാട് ഭാഗം രണ്ടില്‍ ചേടാറ്റിന്‍ കാവിന്‍റെ വിശേഷങ്ങള്‍ ആണ് പറഞ്ഞ് നിര്‍ത്തിയത്. ചേടാറ്റിന്‍ കാവില്‍ നിന്നും 6 k, m പോയാല്‍ അതിപ്രാചീനമായ ഒരു ക്ഷേത്രമുണ്ട് അതാണ്‌ വേലിയംമ്പം ശിവ ക്ഷേത്രം. പരശുരാമനാണ് പ്രതിഷ്ഠ നടത്തിയതെന്നു പറയപ്പെടുന്നു. കടുപ്പം കുറഞ്ഞ ഒരു തരം കരിങ്കല്‍ ചെത്തിയാണ്‌ ക്ഷേത്രം പണിതിരിക്കുന്നത്. വൃത്താകൃതിയില്‍ മനോഹരമായ ശ്രീകോവില്‍ ക്ഷേത്രത്തിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. കരിങ്കല്ലുകളാല്‍ പണിത ചുമരും മേല്‍കൂരയും ഉള്ള ഒരു ചെറിയ ശ്രീകോവില്‍ ആണിത്. ക്ഷേത്രത്തിന്‍റെ അടുത്ത് പഴക്കം പറയാന്‍ പറ്റാത്ത ഒരു കൂവളമരം നില്‍പ്പുണ്ട്. ഇവിടുന്ന് ബത്തേരി റൂട്ടില്‍ 18 k, m ദൂരം പോയാല്‍ ഇരുളം സീതാദേവി ലവകുശ ക്ഷേത്രം.

വേലിയംമ്പം ശിവ ക്ഷേത്രം

രാമന്‍ സീതയെ ഉപേക്ഷിച്ച് പോയപ്പോള്‍ ഇവിടെ എത്തിയപ്പോള്‍ സന്ധ്യയായി അപ്പോള്‍ ഇവിടെ തങ്ങുകയും അതിനാല്‍ ഈ സ്ഥലത്തിനു ഇരുളം എന്ന പേരുവന്നു എന്നാണ് ഐഹിത്യം. ബത്തേരി, മൈസൂര്‍ റൂട്ടില്‍ 12 k, m പോയാല്‍ പൊന്‍കുഴി എന്ന സ്ഥലത്തെത്തും. ശ്രീരാമാനാല്‍ ഉപേക്ഷിക്കപ്പെട്ട സീതദീവി ഇരുന്ന് കരഞ്ഞ സ്ഥലമാണ് പൊന്‍കുഴി എന്ന് വിശ്വസിക്കുന്നു. ക്ഷേതത്തിന്‍റെ നേരെ എതിര്‍ വശത്ത്‌ ഒരു കുളമുണ്ട് പൊന്‍കുഴി എന്നാണ് ഇത് അറിയപെടുന്നത്. രാമവിരഹത്താല്‍ സീതാ ദേവി കരഞ്ഞ് ഉണ്ടായ പൊയ്കയാണ് ഇതെന്ന് വിശ്യസിക്കുന്നു. ഈ പൊയ്കയും നാശത്തിന്‍റെ വക്കിലാണ്. ഇവിടെ ഒരു ക്ഷേത്രവും ഉണ്ട് ക്ഷേത്രത്തിലെ പ്രതിഷ്ഠ സീതാദേവിയാണ്.

കുറുവദ്വീപ്

ഇവിടുന്നു പുല്‍പ്പള്ളി, ദാസക്കര റൂട്ടിലാണ്‌ ടൂര്‍ പ്രാധാന്യം വളരെയുള്ള കുറുവദ്വീപ്. കമ്പനി നദിയുടെ കൈവഴികള്‍ പലതായി പിരിഞ്ഞ് ഉണ്ടായ ചെറിയ ചെറിയ തുരുത്തുകളാണ് കുറുവദ്വീപ്. അപൂര്‍വ്വ സസ്യജാലങ്ങള്‍ക്ക് പേരുകേട്ടതാണ് കുറുവദ്വീപ്. ഇവിടെ പെഡല്‍ ബോട്ടിംഗ് സൗകര്യമുണ്ട്. പക്ഷികളുടെ പാട്ടുകേട്ട് കാടിന്‍റെ അന്തരീക്ഷത്തില്‍ ഒരു ദിവസം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണിത്. ഇനി മടക്കയാത്ര പോരുന്നവഴിക്ക് പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പൂക്കോട് തടാകത്തിലും കൂടി കയറി. വൈത്തിരിയിലാണ് ഈ തടാകം. തടാകത്തില്‍ നീല ഇനത്തില്‍പ്പെട്ട ഒരുതരം ആമ്പലുകള്‍ വിടര്‍ന്ന് നില്‍കുന്ന കാഴ്ച്ച കണ്ണിനു കുളിര്‍മ്മയേകുന്നു.

പൂക്കോട് തടാകം

തടാകത്തിനു ചുറ്റും ഇടതൂര്‍ന്ന വനങ്ങളും, മലകളുമാണ്. തടാകത്തിനു ചുറ്റും നടക്കുവാനുള്ള നടപ്പാത കെട്ടിയിട്ടുണ്ട്. ബോട്ടിംങ്ങ് സൗകര്യങ്ങള്‍, കുട്ടികളുടെ പാര്‍ക്ക്, കരകൗശല സുഗന്ധവ്യഞ്ജന സ്റ്റാളുകള്‍ എന്നീ സൗകര്യങ്ങളും, ഒരു ശ്രീനാരായണ ഗുരുകുലവും ഇവിടെയുണ്ട്. തടാകത്തെ തഴുകിവരുന്ന കുളിര്മ്മയേറിയ കാട്ടുമേറ്റ് കുറച്ചുനേരം അവിടെ ഇരുന്നു. ഇനി തിരിച്ച് നാട്ടിലേക്ക്. കാഴ്ചകളുടെയും, ഐഹിത്യങ്ങളുടെയും ഖനിയാണ് വയനാട്. ബാണാസുരസാഗര്‍ ഡാം, ചെമ്പ്രകൊടുമുടി, ലക്കിടി, പക്ഷിപാതാളം, മുത്തങ്ങ, സൂചിപ്പാറ വെള്ളച്ചാട്ടം, മീന്‍മുട്ടി വെള്ളച്ചാട്ടം, തോല്‍പ്പെട്ടി വന്യജീവിസങ്കേതം, അങ്ങനെ പോകുന്നു വയനാടന്‍ കാഴ്ചകള്‍. ഇവയൊക്കെ പിന്നീട് കാണാമെന്ന വിശ്വാസത്തോടെ വയനാടിനോടു വിടവാങ്ങി. ;;;;;;;;;

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam