Malayalam

ഞാന്‍ കണ്ട വയനാട് ഭാഗം രണ്ട്

പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം
പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം
Spread the love

ഞാന്‍ കണ്ട വയനാട് ഭാഗം ഒന്നില്‍ പണ്ട് അടിമവ്യാപാരം നടന്നിരുന്ന വള്ളിയൂര്‍ കാവില്‍ ആണ് യാത്രാ വിവരണം നിര്‍ത്തിയത്. വള്ളിയൂര്‍ കാവ് ക്ഷേത്രത്തില്‍ നിന്ന് ബത്തേരിയിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജൈന ക്ഷേത്രത്തിലേക്കാണു പോയത്. തീര്‍ഥങ്കര ക്ഷേത്രമെന്നും ഇതു അറിയപ്പെടുന്നു. ഈ ക്ഷേത്രനിര്‍മ്മിതി കരിങ്കല്‍ പാളികള്‍ കൊണ്ടാണ്. ഈ ക്ഷേത്രത്തിനകത്ത് ഒരു ഗുഹയുണ്ട് ഈ ഗുഹ മൈസൂര്‍ വരെ പോകുന്നു എന്നു പറയപ്പെടുന്നു. ടിപ്പുവിന്‍റെ പടയോട്ട കാലത്ത് ജൈന വിശ്വാസികളെ ഓടിച്ച് ഈ ഗുഹ ടിപ്പുവിന്‍റെ ആയുധപുരയാക്കി മാറ്റി. അങ്ങനെയാണ് ഗണപതിവട്ടം എന്നു പേരുള്ള ഈ സ്ഥലം സുല്‍ത്താന്‍ബത്തേരി ആയത് എന്നു പറയപ്പെടുന്നു.

ജൈനക്ഷേത്രം

ക്ഷേത്രത്തിലുള്ള ഒരു തൂണില്‍ ചുറ്റിപിണഞ്ഞു കിടക്കുന്ന രീതിയിലുള്ള നാഗ ശില്പ്പമുണ്ട്. ഇവിടെ നിധിയുണ്ടന്ന വിശ്വാസത്തില്‍ കുറെ സാമൂഹിയ ദ്രോഹികള്‍ ക്ഷേത്രം കുറെയേറെ നശിപ്പിച്ചു. ബത്തേരിയില്‍ നിന്ന് അമ്പലവയല്‍ റൂട്ടില്‍ 1 k, m പുറകിലായി അമ്പുകുത്തി മലയിലാണ് ലോകപ്രസിദ്ധമായ എടക്കല്‍ കേവ്. ഇതു കണ്ടു പിടിച്ചത് ഫോസെറ്റ് എന്ന സായിപ്പാണ്‌. ശ്രീരാമന്‍ അമ്പെയ്തു കൊണ്ട സ്ഥലമാണ് അമ്പുകുത്തിമല എന്നു വിശ്വസിക്കുന്നു. ഈ സായിപ്പ് ഒരിക്കല്‍ ഒരു പുലിയെ വെടിവച്ചു വെടി കൊണ്ട പുലി ഓടി ഉന്നം തെറ്റാത്ത സായിപ്പിന് വാശികയറി പുലിയുടെ പുറകെ പോയി കുറെ തിരഞ്ഞപ്പോള്‍ പുലി ഒരു ഗുഹയില്‍ ചത്തു കിടക്കുന്നതു കണ്ടു. ഈ ഗുഹയാണ് എടക്കല്‍ ഗുഹ എന്ന് പറയപ്പെടുന്നു.

ക്ഷേത്രതൂണിലെ നാഗശില്‍പ്പം

വേട രാജാക്കന്മാരുടെ കാലത്തുള്ള ചിത്രലിപികളാണ് ഗുഹയിലുള്ളത്. ഈ ലിപികള്‍ പണ്ടു കാലത്തുള്ള ബ്രാഹ്മി ലിപികളാണ്‌. മൂര്‍ച്ചയുള്ള കല്ലു ഉയോഗിച്ചാണ് ഇതു വരച്ചിരിക്കുന്നത്. അന്നത്തെ ഒരു നല്ല ഗോത്ര സംസ്കാരത്തിന്‍റെ തെളിവുകളാണ് ഈ പ്രാചീന ലിപികള്‍. രണ്ട് പാറകളുടെ മുകളില്‍ മറ്റൊരു പാറ വീണരീതിയിലാണ് ഇതിന്‍റെ ഇരിപ്പ് അതാണ്‌ ഇതിനു എടക്കല്‍ ഗുഹ എന്നു പേരു വരുവാന്‍ കാരണം. ഗുഹയുടെ മുന്നില്‍ നിന്നു നോക്കിയാല്‍ മനോഹരമായ വയനാടിന്‍റെ വിദൂര കാഴ്ചയാണുള്ളത്. ഗുഹയില്‍നിന്നും ഇറങ്ങി ഫാന്‍റം റോക്ക് കാണുവാന്‍ പോയി. മീനങ്ങാടിയില്‍ നിന്നും അമ്പലവയല്‍ റൂട്ടിലാണ്‌ ഫാന്‍റം റോക്ക്.

എടക്കല്‍ ഗുഹയിലെ ബ്രാഹ്മി ലിപികള്‍

ഫാന്‍റത്തിന്‍റെ ആകൃതിയിലുള്ള വലിയ പാറകള്‍ ഉള്ള ഒരു മനോഹരമായ സ്ഥലമാണിത്. ഇപ്പോള്‍ ഈ സ്ഥങ്ങളില്‍ കരിങ്കല്‍ കൊറികള്‍ പ്രവര്‍ത്തിക്കുന്നു. താമസ്സിക്കാതെ ഈ മനോഹരമായ സ്ഥലം ഓര്‍മ്മയാകും എന്ന കാര്യത്തില്‍ സംശയമില്ല. പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം അതിപ്രാചീനമായ ഒരു ക്ഷേത്രമാണിത്. ശ്രീരാമന്‍, സീതാദേവി, ലവകുശന്മാര്‍ ഇവരുടെ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തില്‍ ഉള്ളത്.

ഫാന്‍റം റോക്ക്

ഇവിടുന്ന് ഒരു കിലോമീറ്റര്‍ പോയാല്‍ ചേടാറ്റിന്‍ കാവിലെത്താം. സീതാ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇവിടെയാണ് സീതാദേവി ഭൂമി പിളര്‍ന്ന് താഴ്ന്ന് പോയതെന്ന് പറയപ്പെടുന്നു. ദേവി താഴ്ന്നുപോയി എന്നു പറയുന്ന സ്ഥലം ഇപ്പോഴും ഇവിടെയുണ്ട്. ദേവി താഴേക്കു പോയപ്പോള്‍ ശ്രീരാമന്‍ മുടിയില്‍ പിടിക്കുകയും മുടി പറിഞ്ഞു ദേവി താഴേക്കു പോയി ശ്രീരാമന്‍റെ കൈയില്‍ മുടി മാത്രമായി. ഈ ക്ഷേത്ര പരിസരങ്ങളിലെ വൃക്ഷങ്ങളില്‍ മുടി പോലെ നാരുകള്‍ താഴേക്ക് തൂങ്ങിക്കിടന്നിരുന്നു. കുറേക്കാലം മുന്‍പ് വരെ ഈ നാരുകള്‍ വൃക്ഷങ്ങളില്‍ ഉണ്ടായിരുന്നു എന്ന് ഇവിടുത്തെ പ്രായമായ ആളുകള്‍ പറയുന്നു. എന്തോ ഇപ്പോള്‍ കുറെയായി ഇതു കാണാനില്ല.

ചേടാറ്റിന്‍ കാവ്

മുടി മുറിഞ്ഞ് സീതാദേവി താഴ്ന്ന് പോയതിനാലാണ് ഈ സ്ഥലത്തിന് ജഡയറ്റകാവ് എന്നാണ് അറിയപ്പെടുന്നത്. ജഡയറ്റകാവ് എന്നത് പിന്നീട് ചേടാറ്റിന്‍ കാവായി. ഈ ക്ഷേത്രം തച്ചുശാസ്ത്രത്തിന്‍റെ മിഴിവ് വിളിച്ചോതുന്നതാണ്. കാറ്റത്താടുന്ന ഒരു വാഴകുടപ്പനും, ചക്കയും മനോഹരമായി കഴുക്കോലില്‍ കൊത്തിവച്ചിരിക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. അങ്ങനെ രാമായണത്തെ ബന്ധപ്പെടുത്തിയുള്ള കഥകള്‍ ഉറങ്ങുന്ന ചേടാറ്റിന്‍ കാവില്‍ നിന്നുമിറങ്ങി. ബാക്കി വയനാടന്‍ വിശേഷങ്ങള്‍ അടുത്ത ഭാഗത്തില്‍. ;;;;;;;;;;;;;;

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam