Malayalam

നീലഗിരിയുടെ മടിയില്‍

മസിനഗുഡി കാഴ്ച
മസിനഗുഡി കാഴ്ച
Spread the love

കാടിന്‍റെ സൗന്ദര്യം നുകരുവാനുള്ള യാത്രയാണിത്‌. മസിനഗുഡി കാട്ടുമൃഗങ്ങളെ കാണുന്നതിന് കേരളത്തിനടുത്ത് ഇത്രയുംപറ്റിയ വേറെയൊരു സ്ഥലമില്ല. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ്‌ മുതുമല നാഷണല്‍പാര്‍ക്ക്. മുതുമല നാഷണല്‍പാര്‍ക്കിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം മസിനഗുഡിയാണ്. കൊച്ചിയില്‍ നിന്നും ഏകദേശം 271 k. m ആണ് മസിനഗുഡിക്ക്. തൃശൂര്‍, പട്ടാമ്പി, പെരുന്തല്‍മണ്ണ, നിലമ്പൂര്‍, ഗൂഡല്ലൂര്‍, മുതുമല നാഷണല്‍ പാര്‍ക്ക്, ‌മസിനഗുഡി, ഇതാണ് റൂട്ട്.

മസിനഗുഡി കാഴ്ച

ഗൂഡല്ലൂരില്‍ ചെക്ക്പോസ്റ്റ് ഉണ്ട് രാത്രി 7. 30 ന് അടക്കും. രാത്രിയില്‍ മൃഗങ്ങളെ കാണണമെങ്കില് 7. 30. ന് ഉള്ളില്‍ ചെക്ക്പോസ്റ്റ്‌ കടന്ന് മസിനഗുഡിക്ക് പോകുക. ഞാന്‍ ചെക്ക്പോസ്റ്റില്‍ ചെന്നപ്പോള്‍ സമയംവൈകിയിരുന്നു ഗാഡിന്‍റെ കയ്യും, കാലും പിടിച്ച് ഒരുവിധം അകത്തുകടന്നു. റോഡിലൂടെഏകദേശം 5,6,k m പോയികാണണം റോഡുസൈഡില്‍ ഒരു കാട്ടുപോത്ത് നില്‍ക്കുന്നു. വണ്ടിയുടെ ലൈറ്റില്‍ അവനങ്ങനെ തിളങ്ങി നില്ക്കുന്നു. അവിടുന്നും കുറേദൂരം പോയപ്പോള്‍ ഒരു കാട്ടുകൊമ്പന്‍ നില്ക്കുന്നു, മണ്ണില്‍ കുളിച്ച് തലയാട്ടിയുള്ള ആ നില്പ്പ് ഒന്നു കാണേണ്ടതാണ്.

മസിനഗുഡി കാഴ്ച

അവിടുന്നും പോയി 9. 30. ന് മസിനഗുഡിയില്‍ ചെന്നു. അവിടെ ഒരു മലയാളിയുടെ ലോഡ്ജുണ്ട് സെന്‍റെ;സേവിയേഷ് ലോഡ്ജ്. മസിനഗുഡിയില്‍ ജീപ്പ് സഫാരിയാണ് മുഖ്യമായ ആകര്‍ഷണം. മസിനഗുഡിയില്‍ സ്വകാര്യമായിട്ട് രാത്രിയില്‍ സഫാരിക്കു കൊണ്ട്പോകുന്ന വണ്ടിക്കാരുണ്ട്. പിറ്റേദിവസത്തേയ്ക്ക് ഒരു ജീപ്പ് ഏര്‍പ്പാടാക്കി. പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു ഒരു ചൂട് കട്ടന്‍ കുടിച്ചപോഴേക്കും സഫാരിക്കുക്കുള്ള ജീപ്പ് വന്നു. നീലഗിരിയിലെ വളരെയധികം കട്ടികൂടിയ കാടുകളാണ് ഇവിടെയുള്ളത്. വഴിയില്‍ ആനകൂട്ടങ്ങളും, കാട്ടുപോത്തുകളും, മാന്കൂകട്ടങ്ങളും, കാട്ടു മുയലുകളും, വളരെയധികം കാണുവാന്‍ സാധിച്ചു. അതിരാവിലെയുള്ള കാനനഭംഗി അവര്‍ണ്ണനീയമാണ്. വളരെയധികം ആനന്ദമായൊരു യാത്രയായിരുന്നു അത്.

മസിനഗുഡി

ഒരു കുന്നിന്‍മുകളില്‍ ഒരമ്പലമുണ്ട് ഗോപാലസ്വാമിബെട്ട്‌. ഈ കുന്നിന്‍ മുകളില്‍ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. മഞ്ഞില്ലാത്തപ്പോള്‍ താഴെയായി ഉറുമ്പുകളെ പോലെ ആന കൂട്ടങ്ങളെയും കാട്ടു പോത്തുകളെയും കാണാവുന്നതാണ്. മസിനഗുഡി ഏകദേശം 320 k, m, ചുറ്റളവിലുള്ള റിസര്‍വ് ടൈഗര്‍ ഫോറസ്റ്റ് ആണ്. ഇവിടെ 3 k, m, ചുറ്റളവില്‍ ഒരു കടുവ വീതം ഉണ്ടന്നാണ് കണക്ക്. മസിനഗുഡിയില്‍ ഏതുസമയം പോയാലും ആനകളെയും, കാട്ടുപോത്തുകളെയും, മയിലുകളും, വളരെയധികം മാന്‍കൂട്ടങ്ങളെയും കാണുവാന്‍ സാധിക്കും. മസിനഗുഡിയില്‍ പ്രധാനമായും കടുവ, പുലി, കരടി, ആന, കാട്ടുപോത്തുകള്‍, ഗോള്‍ഡന്‍ കുറുക്കന്‍, കഴുതപ്പുലികള്‍, പറക്കും അണ്ണാന്‍, മയിലുകള്‍, കഴുകന്‍, വേഴാംമ്പല്‍, എന്നുവേണ്ട ഒട്ടനവധി പക്ഷികളും, മൃഗങ്ങളും വളരെ സുലഭമായ സ്ഥലമാണ്‌ മാസിനഗുഡി.

മസിനഗുഡി

മുതുമല നാഷണല്‍പാര്‍ക്കില്‍ നിന്ന് 20 k ,m, ആണ് മസിനഗുഡിക്ക്. മസിനഗുഡിയില്‍ നിന്ന് മൈസൂര്‍ക്കുള്ള റൂട്ടിലാണ് ബന്ദിപ്പൂര്‍ നാഷണല്‍പാര്‍ക്ക്. ഈ വഴിയുള്ള സഞ്ചാരത്തില്‍, ആനകളെയും, കാട്ടുപോത്തുകളെയും, മയിലുകളെയും സിംഹവാലന്‍ കുരങ്ങുകളെയും, മാന്‍കൂട്ടങ്ങളെയും കാണുവാന്‍ സാധിക്കും. ഈ റൂട്ടില്‍ ഫോറസ്റ്റിന്‍റെ ഒരു ആന സവാരി കേന്ദ്രമുണ്ട്, ആനപ്പുറത്തുള്ള കാട്ടിലേക്കുള്ള സവാരി ഒരു അനുഭവമായിരിക്കും. ഇവിടെ ഇപ്പോള്‍ 28 ആനകളുണ്ട്. ഒരു കാര്യം പ്രത്യേകം പറയുന്നു അതിരാവിലെയുള്ള സഫാരിയാണ് കാടിനെ അടുത്തറിയാനും, പുലര്‍കാല കാടിന്‍റെ ഭംഗി ആവോളം നുകരുവാനും, മൃഗങ്ങളെ കാണുവാനും പറ്റിയ സമയം. സഫാരി സമയം രാവിലെ 6. 30 a, m, മുതല്‍ വൈകുന്നേരം 6.30 വരെയാണ്. നീലഗിരി കാടിന്‍റെ വശ്വതകളും ,കാട്ടുമൃഗങ്ങളെയും കണ്ട് മനസ്സ് നിറഞ്ഞ് മസിനഗുഡിയോട് വിടപറഞ്ഞു, ,,,,,,,,,,,,,,,

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam