Malayalam

ശ്രീലങ്കയിലെ ലിറ്റില്‍ ഇംഗ്ലണ്ട്

നൂവറ എളിയ
നൂവറ എളിയ
Spread the love

ശ്രീലങ്കയിലെ ഒരു തീരദേശ പട്ടണമാണ് ബെന്‍ടോട്ട. മനോഹരമായ ബീച്ചും ഹോട്ടലുകളുമായി ടൂര്‍ പ്രാധാന്യമുള്ള ഒരു പട്ടണമാണ് ഇത്. ഇവിടുന്ന് ഏകദേശം 11, k. m, പോയാല്‍ ഒരു തീരദേശ പട്ടണമായ കൊസ്ഗോഡയില്‍ എത്താം. ഇവിടെ കടലാമകളുടെ കണ്‍സര്‍വേഷന്‍ പദ്ധതി കാണുവാനാണ് വന്നത്. കടലാമാകളുടെ മുട്ടകള്‍ വിരിയിച്ച് കടലിലേക്ക് വിടുന്നതാണ് കടലാമ ഹാച്ചറി. ഇവിടെ പ്രവേശിക്കുവാന്‍ 300 ശ്രീലങ്കന്‍ രൂപയാണ് ഫീസ്‌. അകത്തു കയറിയാല്‍ കടലാമാകളുടെ മുട്ട വിരിയിച്ച് കടലില്‍ വിടുന്നതുവരയുള്ള പല ഘട്ടങ്ങള്‍ നമുക്ക് വിശദീകരിച്ചു തരുന്നതിന് ഒരു ഗൈഡ് നമ്മുടെ കൂടെ വരും. ആമകളുടെ പല വളര്‍ച്ചാ ഘട്ടങ്ങള്‍ കാണേണ്ടതു തന്നെയാണ്.

വെള്ള ആമ

വളരെ അപൂര്‍വ്വമായ വെള്ള ആമയും ഇവിടെ ഉണ്ട്. പച്ചകളറുള്ള ആമകളുടെ മുട്ട വിരിയിക്കുബോള്‍ രണ്ടുലക്ഷത്തില്‍ ഒന്ന് എന്ന ക്രമത്തില്‍ വളരെ അപൂര്‍വ്വമായി വിരിയുന്ന ആമയാണ് വെള്ള ആമ. പച്ച ആമ, പക്ഷിചുണ്ടുള്ള ആമ, നക്ഷത്രയാമ, എന്നിങ്ങനെ പലതരം ആമകള്‍ ഉണ്ടിവിടെ. ആമ വിശേഷങ്ങള്‍ കേട്ട് അവിടുന്ന് നേരെ ദീപങ്ങളുടെ നഗരമായ നൂവറ എളിയിലേക്കാണ് പോയത്. ബെന്‍ടോട്ടയില്‍ നിന്നും 211 k, m ആണ് നൂവറ എളിയിലേക്ക്. സമുദ്രനിരപ്പില്‍ നിന്ന് 1868. മീറ്റര്‍ ഉയരത്തിലുള്ള മനോഹരമായൊരു ഹില്‍സ്റ്റേഷന്‍. ഊട്ടിയും, മൂന്നാറും, ഒരുമിച്ച് ഒരു സ്ഥലത്തായാല്‍ എങ്ങനെയിരിക്കുമോ അതുപോലെയാണ് നൂവറ എളിയ.

കടലാമ ഹാച്ചറിയിലെ ആമ കുഞ്ഞുങ്ങള്‍

തേയില കുന്നുകളും, കുളിരുള്ള കാലാവസ്ഥയും, മനോഹര തടാകങ്ങളും നൂവറ എളിയെ അതിസുന്ദരിയാക്കുന്നു. ബ്രിട്ടീഷ് ഗ്രാമങ്ങളുടെ ഒരു ചെറിയ പതിപ്പായും നൂവറ എളിയെ നമുക്ക് തോന്നാം. ഇവിടുത്തെ പിങ്ക് പോസ്റ്റാഫീസും, ക്ലോക്ക് ടവറിന്‍റെ രൂപവും, ബംഗ്ലാവുകളുടെ രൂപവും, സൂര്യപ്രകാശമധികം അടിക്കാത്ത കുളിരുള്ള കാലാവസ്ഥയും കൂടി ശരിക്കും ഒരു ഇംഗ്ലീഷ് കൊളോണിയല്‍ കാലഘട്ടത്തിലെ ഒരു സ്ഥലം പോലെയാണ് നൂവറ എളിയ. എല്ലാത്തിനും ഒരു ഇംഗ്ലീഷ് ടച്ച്‌, അതു കൊണ്ടുകൂടിയാണ് ഈ ഹില്‍സ്റ്റേഷന് ലിറ്റില്‍ ഇംഗ്ലണ്ട് എന്നുകൂടി പേരുള്ളത്. അതിമനോഹരമായ ഗോള്‍ഫ് മൈതാനം സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരിക്കുന്നു.

നൂവറ എളിയ

നൂവറ എളിയയിലെ വിക്ടോറിയ പാര്‍ക്ക് വളരെ പ്രസിദ്ധവും മനോഹരവുമാണ്. 27, ഏക്രയാണ് പാര്‍ക്കിന്‍റെ വിസ്തൃതി. പാര്‍ക്കിന്‍റെ അടുത്തുള്ള മനുഷ്യനിര്‍മ്മിതമായ ഗ്രിഗറി തടാകം അതിവിശാലവും മനോഹരവുമാണ്. ഈ തടാകത്തില്‍ ബോട്ടിംഗ്, പെടല്‍ ബോട്ടിംഗ്, തുടങ്ങിയ വിനോദങ്ങളും തടാകത്തിന്‍റെ അരികുവഴി നടക്കുവാനുള്ള പാതയും വിശാലമായ മൈതാനങ്ങളും കൂടി ഈ സ്ഥലത്ത് കാഴ്ചകളുടെ ഉത്സവമൊരുക്കുന്നു. വിക്ടോറിയ പാര്‍ക്കിന്‍റെ ഒരു സൈഡില്‍ കുതിര പന്തയം നടക്കുന്ന മൈതാനമാണ്. പാതയ്ക്ക് ചുറ്റുമുള്ള കുന്നുകള്‍ പക്ഷിനിരീക്ഷകര്‍ക്ക് സ്വര്‍ഗ്ഗഭൂമിയാണ്. അനേകതരം പക്ഷികള്‍ ഉണ്ട് ഇവിടെ.

നൂവറ എളിയ തടാകം

ഇവിടെയുള്ള മനോഹര മലനിരകള്‍ ട്രക്കിങ്ങിനു പേരുകേട്ടതാണ്. ഈ മലനിരകളിലാണ് റാംബോഡ വെള്ളച്ചാട്ടം, ഡെവന്‍ വെള്ളച്ചാട്ടം, ലാക്സ്പന വെള്ളച്ചാട്ടം, എന്നീ പേരു കേട്ട വെള്ളച്ചാട്ടങ്ങള്‍ ഉള്ളത്. ഏകദേശം 750, ല്‍പരം സസ്യജാലങ്ങലാല്‍ സമൃദ്ധമാണ് നൂവറ എളിയ. ശ്രീലങ്കയിലെ രണ്ടാമത്തെ വലിയ ബോട്ടാണിക്കല്‍ ഗാഡന്‍ നൂവറ എളിയയിലാണ്. വിശാലമായ ഈ ബോട്ടാണിക്കല്‍ ഗാഡന്‍ ഹകില കൊടുമുടിയുടെ കീഴിലായി സ്ഥിതിചെയ്യുന്നു. പല രാജ്യത്തേയും പലതരത്തിലുള്ള വൃക്ഷ ശ്രേണി തന്നെയുണ്ട് ഇവിടെ. ഗ്രിഗറി തടാകത്തില്‍ നിന്ന് വലത്ത് വശത്തുള്ള റോഡില്‍ കൂടി 5 K, M പോയാല്‍ രാമായണ കഥയുമായി ബന്ധപ്പെട്ട സീതാക്ഷേത്രം കാണുവാന്‍ കഴിയും.

സീതാക്ഷേത്രം

അശോക വനത്തില്‍ കഴിഞ്ഞിരുന്ന സീതാദേവി ഇവിടെയുള്ള നദിയില്‍ കുളിച്ച് രാവണന്‍റെ കൈയില്‍ നിന്നുള്ള മോചനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന സ്ഥലമാണെന്ന് വിശ്വസിക്കുന്നു. ചെറിയൊരു ക്ഷേത്രമാണിത്. ക്ഷേത്രത്തിന്‍റെ എതിര്‍വശത്തുള്ള വനം അശോകവനമെന്നും വിശ്വസിക്കുന്നു. നൂവറ എളിയയില്‍ നിന്നും 15. k, m കൊളംബോ റൂട്ടില്‍ പോയാല്‍ വേള്‍ഡ് എന്റ്നില്‍ എത്തും അതായത് ലോത്തിന്‍റെ അറ്റം. ഇവിടുന്നുള്ള കാഴ്ചകള്‍ മനോഹരമാണ്. മുന്നോട്ടു തള്ളിനില്‍ക്കുന്ന മലയുടെ അറ്റത്തുനിന്നാല്‍ ശരിക്കും ഭൂമിയുടെ അറ്റത്താണെന്ന് തോന്നും.

അശോക വനം

മതപരമായും പ്രത്യേകതയുള്ള സ്ഥലമാണിത്. ബുദ്ധമതക്കാര്‍ ഇത് ബുദ്ധന്‍റെ ഇടത്തു കാലാണെന്ന് വിശസിക്കുന്നു, ഹിന്ദുക്കള്‍ ശിവന്‍റെ പാദമായി കാണുന്നു, കൃസ്ത്യാനികള്‍ ആദംമലയെന്ന് വിശ്വസിക്കുന്നു. എന്തായാലും മനോഹരമായൊരു വ്യു പോയന്‍റ്റാണ് ഈ ലോകത്തിന്‍റെ അറ്റം. നൂവറ എളിയയിലെ കാഴ്ച്ചകള്‍ ഇനിയും വളരെ കാണുവാനുണ്ട്. ഇനിയൊരിക്കല്‍ വരുവാന്‍ പറ്റുമെങ്കില്‍ കാണാന്‍ കഴിയുമെന്നാശിച്ച് ഈ ചെറിയ ഇംഗ്ലണ്ടിനോട് വിടവാങ്ങി. ശ്രീലങ്കാ സന്ദര്‍ശനം നാല് ദിവസത്തെ ഓട്ടപ്രദിക്ഷണമായിരുന്നു അതിനാല്‍ കുറച്ചുസ്ഥലങ്ങള്‍ ഒന്നോടിച്ചുകണ്ടു ഇനിയൊരിക്കല്‍ ബാക്കിയുള്ള കാഴ്ച്ചകള്‍. തിരികെ നാട്ടിലേക്ക്. ;;;;;;;;;;;;;;;;;;;;;;;

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam