Malayalam

സഹ്യന്‍റെ മടിത്തട്ടില്‍

നെല്ലിയാമ്പതി
നെല്ലിയാമ്പതി
Spread the love

വീണ്ടും കാടിന്‍റെ കുളിരണിയാന്‍ ഒരു യാത്ര. അതെ പാലക്കാട്ടുനിന്നും 60 k, m ദൂരെയുള്ള പ്രസിദ്ധമായ ഹില്‍സ്റ്റേഷന്‍ നെല്ലിയാമ്പതിയിലേക്ക്. പാലക്കാട്ടുനിന്നും നെന്മാറയിലെത്തി വലത്തോട്ട് 8 k, m പോയാല്‍ പോത്തുണ്ടി ഡാം. മണ്ണുകൊണ്ടു ഉണ്ടാക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ഡാമാണ് പോത്തുണ്ടി ഡാം. ഇതു സ്ഥിതിചെയ്യുന്നതാകട്ടെ നയനമനോഹരമായ നെല്ലിയാമ്പതി മലയുടെ താഴ്വാരത്തില്‍. ഡാമിനുമുകളില്‍ നിന്നു നോക്കിയാല്‍ നെല്ലിയാമ്പതി മലനിരകളുടെ ഹരിതഭംഗി ആവോളം ആസ്വദിക്കാം.

നെല്ലിയാമ്പതി

പോത്തുണ്ടി ഡാമാണ് നെല്ലിയാമ്പതി കാനന കാഴ്ചകളുടെ കവാടം. പത്തോളം ഹേര്‍പിന്‍ വളവുകളുള്ള നെല്ലിയാമ്പതി റൂട്ട് സഹ്യപര്‍വ്വതനിരകളിലെ മനോഹരമായ കാടുകളില്‍ കൂടിയാണ് അതുകൊണ്ടുതന്നെ ഈ യാത്ര വളരെ ഹരം പകരുന്നതാണ്. ജൈവആവാസ വ്യവസ്ഥ യുടെ കലവറയാണ് നെല്ലിയാമ്പതി. തേയില, കാപ്പി ആണ് ഇവിടുത്തെ പ്രധാന കൃഷി. ശീതളമായ കാലാവസ്ഥയാണിവിടെ. ഓറഞ്ചു തോട്ടമുള്ള കേരളത്തിലെ ഒരേഒരു വിനോദ സഞ്ചാര കേന്ദ്രമാണ് നെല്ലിയാമ്പതി.

പോത്തുണ്ടി ഡാം

മഞ്ഞുമൂടിയ മലനിരകളും, ചെറിയപൂക്കള്‍ പൂത്തുലയുന്ന താഴ്വരകളും, ഓറഞ്ചുതോട്ടങ്ങളും നെല്ലിയാമ്പതി മലനിരകളെ മനോഹരിയാക്കുന്നു. അപൂര്‍വ്വ സസ്യജാലങ്ങളുടെയും വൈവിധ്യമാര്‍ന്ന പുഷ്പ്പങ്ങളുടെയും താഴ്വരകൂടിയാണ് നെല്ലിയാമ്പതി. ഇവിടെ രണ്ട് തേയില എസ്റ്റേറ്റുകളുണ്ട് മണലൂരും, ചന്ദ്രമലഎസ്റ്റേറ്റും. ഇവിടെ നല്ല തേയില വിലകുറച്ച് മേടിക്കാം. കൈകാട്ടിക്കടുത്താണ് സര്‍ക്കാരിന്‍റെ ഓറഞ്ചു തോട്ടവും, പച്ചക്കറി തോട്ടവും. ഇവിടുന്നു പലവിധ പഴങ്ങളും പച്ചകറികളും അവയുടെ വിത്തുകളും വാങ്ങിക്കാം. കേശവന്‍ എന്ന സ്ഥലത്തുനിന്നു നോക്കിയാല്‍ നെല്ലിയാമ്പതി താഴ്വാരത്തിന്‍റെ വശ്യത ആവോളം നുകരാം.

നെല്ലിയാമ്പതി

പാലക്കാടിന്‍റെ മനോഹരമായ ദ്രിശ്യവിസ്മയ കാഴ്ചയാണ് സീതാരുകുണ്ടില്‍ നിന്നു നോക്കിയാല്‍ കാണുന്നത്. ഇവിടുന്നു നേരെ മാട്ടുമല വ്യു പോയന്‍റിലേക്ക്. നെല്ലിയാമ്പതിയില്‍ നിന്നും കൊല്ലംങ്കോട് ഫോറസ്റ്റ്റേഞ്ചില്‍ കൂടി ഒരു ജീപ്പ് ട്രെക്കിംങ്ങ്. ഒരു കല്ലില്‍ നിന്നും അടുത്ത കല്ലിലേക്ക് ചാടിചാടിയാണ് ജീപ്പ് നീങ്ങുന്നത്‌. ഈ ട്രെക്കിംങ്ങ് ശരിക്കും ഒരു ആയുര്‍വേദ ചികിത്സയാണ് ഉഴിച്ചിലും പിഴിച്ചിലും. കുറെ പോയപ്പോള്‍ ഒരു പരന്ന പാറയില്‍ വണ്ടി നിര്‍ത്തി. ഇതാണ് പിന്നാമ്പാറ ഇതൊരു വ്യൂ പോയന്‍റ്റാണ്. കോടമഞ്ഞ്‌ വന്ന് മൂടിയതിനാല്‍ കാഴ്ച തരമായില്ല. പിന്നാമ്പാറയില്‍ നിന്നും മാട്ടുമല ലക്ഷ്യമാക്കി ജീപ്പ് അതിന്‍റെ പ്രയാണം തുടര്‍ന്നു. പക്ഷികളുടെ കളകൂജനങ്ങളും, കോടമഞ്ഞും, വീശിയടിക്കുന്ന കാറ്റും പ്രകൃതിയില്‍ ലയിച്ചൊരു യാത്ര. കുറച്ചുകൂടി മുന്നോട്ടു പോയപ്പോള്‍ കാര്യശ്ശൂരി എന്ന സ്ഥലത്ത് എത്തി.

നെല്ലിയാമ്പതി

തമ്മില്‍ തമ്മില്‍ കാണാന്‍ പറ്റാത്ത വിധം വന്ന കോടമഞ്ഞ്‌ മാറിയപ്പോള്‍ മുമ്പില്‍ സ്വര്‍ഗ്ഗം പോലെ മനോഹരമായ പ്രകൃതിഭംഗി തെളിയുകയായി, കൂട്ടിന് ഒരു മലദൈവവും. കാര്യശ്ശൂരി അമ്മന്‍ എന്നാണ് ഈ മലദൈവത്തിന്‍റെ പേര്‍. ഇവിടെ വര്‍ഷത്തില്‍ ഉത്സവം ഉണ്ടാകാറുണ്ട്, അതിന് നെല്ലിയാമ്പതിയുടെ സ്വന്തം മക്കള്‍ കാടിറങ്ങി വരും. ഇവിടുന്നു കുറച്ചുചെന്നാല്‍ കാട്ടുമല വ്യു പോയന്‍റ്റായി. പ്രകൃതിയൊരുക്കുന്ന ദ്രിശ്യവിസ്മയങ്ങളുടെ ഒരു മായാകാഴ്ചയാണ് കാട്ടുമല വ്യു പോയന്‍റ്. ഇവിടുന്നു നിറയെ കാര്‍ഷിക വിളകള്‍ നിറഞ്ഞുകിടക്കുന്ന ഒരു എസ്റ്റേറ്റിലുള്ള വ്യു പോയന്‍റ്റായ സീതാര്‍കുണ്ടിലേക്കാണ് പോയത്. ഇവിടെയും പ്രകൃതിയുടെ മനോഹരകാഴ്ചകളാണ്. ജനുവരി- മാര്‍ച്ച്‌ ആണ് നെല്ലിയാമ്പതിയിലെ സീസണ്‍ ഈ സീസണില്‍ നല്ല കാറ്റും കോടമഞ്ഞുമായി നല്ല കാലാവസ്ഥയായിരിക്കും.

നെല്ലിയാമ്പതി

എന്നാല്‍ ജൂലൈ- സെപ്തംബര്‍ മണ്‍സൂണില്‍ പോയാല്‍ നെല്ലിയാമ്പതി വേറൊരനുഭവമായിരിക്കും കാട്ടിലെ ശക്ത്തമായ മഴയും കാറ്റും കാണുക തന്നെ വേണം. നെല്ലിയാമ്പതിയിലുളള ഒരു ഗ്രീന്‍ഫാമാണ് ഗ്രീന്‍ലാന്‍റ്റ്. ഇവിടെ ധാരാളം പക്ഷിമൃഗങ്ങളെ പരിപാലിക്കുന്നു. ഇവിടെ ടൂറിസ്റ്റുകള്‍ക്ക് താമസ സൗകര്യമുണ്ട് . ഈ ഫാമിലെ ആടുകളെ മേയ്ക്കുന്നത് രണ്ടു കുരങ്ങന്‍മാരാണ്. ഇതു നേരില്‍ കണ്ടാല്‍ അത്ഭുതപ്പെട്ടുപോകും. അത്ര ശ്രദ്ധയോടെയാണ് ഈ കുരങ്ങന്‍മാര്‍ ആടുകളെ നോക്കുന്നത്. ഒരു ദിവസം മുഴുവന്‍ നെല്ലിയാമ്പതിയില്‍ കറങ്ങിത്തിരിഞ്ഞ് തിരികെ നാട്ടിലേക്ക്…..

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam