Malayalam

അവശിഷ്ടങ്ങളുടെ നഗരം ഭാഗം 2

ഹംപി
ഹംപി
Spread the love

അവശിഷ്ടങ്ങളുടെ നഗരം ഭാഗം ഒന്നില്‍ പറഞ്ഞു നിര്‍ത്തിയത് തകര്‍ന്നടിഞ്ഞ ഒരു സാമ്രാജ്യത്തിന്‍റെ നടുവില്‍കൂടി ഉള്ള കാഴ്ചകളുടെ വിവരണങ്ങള്‍ ആയിരുന്നു. അതെ മനുഷ്യന്‍ നിര്‍മ്മിച്ചു മനുഷ്യരാല്‍ തന്നെ ഇല്ലാതാക്കിയ ഒരു സാമ്രാജ്യ അവശിഷ്ടങ്ങളില്‍ കൂടി എന്തോ കണ്ടെടുക്കാനുള്ള വെമ്പലോടെ ഓടിനടക്കുന്ന ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍ വീണ്ടും. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം ഹംപിയിലെ അച്ചുതരായ ക്ഷേത്രത്തിന്‍റെ തനി മാതൃകയിലാണ് പണിതിരിക്കുന്നത്. ഇതു പണിതിരിക്കുന്നതാകട്ടെ രണ്ടും, രണ്ടു നൂറ്റാണ്ടുകളില്‍.

വിറ്റാലക്ഷേത്രം

അച്ചുതരായ ക്ഷേത്രത്തിന്‍റെ വാസ്തുവിദ്യ ഭംഗിഅതിമനോഹരമാണ്. ഓരോകല്ലിലും ജീവന്‍തുടിക്കുന്ന പ്രതിമകള്‍, കൊത്തുപണികള്‍ കണ്ടാലും, കണ്ടാലും മതിവരില്ല. മിക്കവാറും എല്ലാത്തിന്‍റെയും കൈ, കാലുകളും, തലകളും തകര്‍ക്കപ്പെട്ട നിലയിലാണ്. മനുഷ്യന് എത്രത്തോളം അധ;പതിക്കമെന്നതിന്‍റെ ഉദാഹരണമാണിതെല്ലാം. ഇതിനു മുന്നിലുള്ള വിശാലമായ മാര്‍ക്കറ്റിനുള്ളില്‍ കൂടിയാണ് മറ്റൊരു പ്രധാന ക്ഷേത്രമായ വിറ്റാലക്ഷേത്രം കാണുവാന്‍ പോയത്‌. ഈ മാര്‍ക്കറ്റിന്‍റെ ഒരുവശത്തായി ഒരു പുഷ്കരണിയുണ്ട്. പുഷ്കരണിയെന്നു പറഞ്ഞാല്‍ നാലുവശങ്ങളും വളരെ മനോഹരമായി കെട്ടിയെടുത്തിട്ടുള്ള കുളം. മനോഹരമായ കൊത്തുപണികളാല്‍ നയനമനോഹരമാണ് പുഷ്കരണി. ഹംപിയില്‍ ഇത്തരം പുഷ്കരണികള്‍ വളരെയധികമുണ്ട്.

കരിങ്കല്‍ രഥം

വിറ്റാല ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ നിന്നുനോക്കിയാല്‍ ആഞ്ജനേയ മല കാണുവാന്‍ സാധിക്കും. വഴിവക്കില്‍ അനേകം തകര്‍ന്നടിഞ്ഞ മണിമാളികളുടെ തറകളും, കൂറ്റന്‍ ഒറ്റക്കല്‍ തൂണുകളും, നൂറ്റാണ്ടുകളിലേക്ക് വിരല്‍ചൂണ്ടുന്ന പോലെ നില്ക്കുന്നു. വിറ്റാലക്ഷേത്രം എന്നതിനുപരി ക്ഷേത്രസമുച്ചയം എന്നുപറയുന്നതാവും ശരി. ഇതിന്‍റെ കിഴക്കെനടയില്‍ ഒരു പടുകൂറ്റന്‍ കല്‍രഥമാണ് നമ്മേ എതിരേല്‍ക്കുന്നത്. അതിമനോഹരമായ ഈ രഥത്തിന്‍റെ ചക്രങ്ങളെല്ലാം കല്ലുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇവിടുത്തെ മറ്റൊരു ആകര്‍ഷണം ആയിരംകല്‍മണ്ഡപമാണ്, സപ്തതസ്വരങ്ങള്‍ മീട്ടുവാന്‍ കഴിയുന്ന കല്‍ത്തൂണുകളാല്‍ പണിത മനോഹരമായ കല്‍മണ്ഡപം.

കരിങ്കല്‍ വാതലുകള്‍

വാസ്തുവിദ്യയുടെയും, ശില്പ്പചാരുതയുടെയും ഭംഗിയും ശില്‍പ്പികളുടെ കരവിരുതും ഒരു പോലെ സമ്മേളിക്കുന്ന ഒരു കേന്ദ്രബിന്ദുവാണ് വിറ്റാല ക്ഷേത്രം. ഇതിന്‍റെ മനോഹാരിത പറഞ്ഞറിയുക്കുവാന്‍ സാധിക്കുകയില്ല. കമലാപുരിയില്‍നിന്നും വിറ്റാലക്ഷേത്രവഴിയില്‍ ഒരു ജൈനക്ഷേത്രമുണ്ട്, ഇതിന്‍റെ ശില്പ്പചാതുരി ഒന്നു വേറെതന്നെയാണ്. ഇവിടുന്നു മഹാരാജാവിന്‍റെ ആദ്യ ഭാര്യയായ തിരുമലചിന്നാംബികയ്ക്ക് കുളിക്കുവനുണ്ടാക്കിയ ക്യുന്‍സ്ബാത്ത് കാണുവാനാണ് പോയത്. അതിമനോഹരമായ ഒരു കുളം അതിന്‍റെ നിര്‍മ്മിതിയും, ഗാംഭീര്യവും നമ്മെ വിസ്മയിപ്പിക്കും. ഇതിന്‍റെ അടുത്താണ് മഹാനവമി മണ്ഡപം. ഈ മണ്ഡപത്തിനു രണ്ടുനില കെട്ടിടത്തിന്‍റെ ഉയരമുണ്ട്. ഇതിനുമുകളില്‍ ഇരുന്നാണ് രാജാക്കന്മ്മാര്‍ ദസറ പോലുള്ള ആഘോഷങ്ങള്‍ കണ്ടിരുന്നത്‌.

ലോട്ടസ്മഹല്‍

ഈ മണ്ഡപത്തിന്‍റെ പ്രവേശനകവാടത്തില്‍ വച്ചിരുന്ന രണ്ട് ഭീമാകാരങ്ങളായ കരിങ്കല്‍ വാതലുകള്‍ തറയില്‍ കിടപ്പുണ്ട്. അതിശയകരമായ ഒരു നിര്‍മ്മിതിയാണിത്‌. ഇവിടുന്നു ഹസാരരാമ ക്ഷേത്രത്തിലേക്കാണ് പോയത്, ഇതും ശില്പ്പകലയുടെ പൂര്‍ണ്ണത നിറഞ്ഞുനില്ക്കു ഒരു സൃഷ്ടിയാണ്. ഈ ക്ഷേത്രകവാടത്തിനു മുകളിയായിയുള്ള മനോഹരമായ ശില്പ്പങ്ങളുടെ തലകളെല്ലാം അറുത്തനിലയിലാണ് കാണുന്നത്, കണ്ടാല്‍ തരിച്ചു നിന്നുപോകും.

എലിഫന്‍റെ സ്റ്റെബിള്‍

ഹംപിയിലെ മിക്കചുമരുകളിലും കൊട്ടാര ജീവിതവുമായും, സാധാരണ ജനജീവിതവുമായും ബന്ധപ്പെട്ട ചിത്രങ്ങളാണ് കൊത്തി വച്ചിരിക്കുന്നത്. യുദ്ധവും, തോഴിമാരും, കച്ചവടരംഗങ്ങളും, ആനപ്പുറത്തും കുതിരപ്പുറത്തുമുള്ള സഞ്ചാരങ്ങളും ഗ്രാമജീവിതുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റുജീവിത ചിത്രങ്ങളുമൊക്കെയാണ് കൊത്തി വച്ചിരിക്കുന്നത്. ഹംപിയിലെ പരുക്കേല്‍ക്കാത്ത അപൂര്‍വ്വം നിര്‍മ്മതിതികളില്‍ ഒന്നാണ് ലോട്ടസ്മഹല്‍, ഇതു പണിതിരിക്കുന്നത് ഇഷ്ട്ടികയും ചാന്തും ഉപയോഗിച്ചാണ്‌. ഹംപിയിലെ മറ്റു നിര്‍മ്മിതികളില്‍ നിന്നും വ്യത്യസ്ഥമായി ഒരു മുകള്‍ ടച്ചിലാണ് ഇതിന്‍റെ നിര്‍മ്മിതി. മുകളില്‍ നിന്നു നോക്കിയാല്‍ വിരിഞ്ഞ താമര പോലെയിരിക്കും. ഇതിന്‍റെ ഉള്‍വശം വളരെ മനോഹരമായ ആര്‍ച്ചുകളാല്‍ ചുറ്റപ്പെട്ട ഒരു സുന്ദരമായ നിര്‍മ്മിതികളില്‍ ഒന്നാണിത്.

നരസിംഹമ്മൂര്‍ത്തി പ്രതിമ

ലോട്ടസ്മഹലിന്‍റെ അടുത്തായിട്ടാണ് എലിഫന്‍റെ സ്റ്റെബിള്‍ [ ആനപന്തി ] സ്ഥിതിചെയ്യുന്നത്.11 ആനകളെ നിര്‍ത്തുവാനുള്ള രീതിയില്‍ വളരെ മനോഹരമായി നിര്‍മ്മിച്ചിരിക്കുന്നു. ഇതിനടുത്ത് ഒരു ചെറിയ മ്യുസിയം ഉണ്ട് മ്യുസിയത്തില്‍ ഹംപിയില്‍ ചിതറിക്കിടന്ന ശില്പ്പങ്ങളെ അവയുടെ പേരുകള്‍സഹിതം സ്ഥാപിച്ചിരിക്കുന്നു. ഇവിടെനിന്നും കുറച്ചു ദൂരെയായി കര്‍ണ്ണാടക ഡിപ്പാര്‍ട്ട്മെന്‍റെ ആര്‍ക്കിയോളജി മ്യൂസിയവും ഉണ്ട്. ഇതിനടുത്താണ് അണ്ടര്‍ഗ്രവുണ്ട് ശിവക്ഷേത്രം. ഇവിടെ മുട്ടിനു വെള്ളത്തിലാണ് അമ്പലവും പ്രതിഷ്ഠയും. പിന്നീട് ഹംപിയിലെ തന്നെ ഏറ്റവും വലിയതും അതിശയകരവുമായ ഒറ്റക്കല്‍ നരസിംഹമ്മൂര്‍ത്തിയുടെ പ്രതിമ കാണുവാന്‍ പോയി. ഇതിനടുത്തായി വളരെയധികം വലിപ്പവുമുള്ള ഒറ്റക്കല്‍ ശിവലിംഗവുമുണ്ട്. ഹംപി എണ്ണിയാല്‍ തീരാത്തത്ര കാഴ്ചകളുടെ കലവറയാണ്. എല്ലാം കാണുവാനുള്ള സമയക്കുറവു മൂലം ഇത്രയും കൊണ്ട് തൃപ്തിപ്പെട്ടു. നൂറ്റാണ്ടുകളുടെ സ്മൃതിമണ്ഡപത്തില്‍ നിന്നും പതിയെ തിരികെ പോന്നു, പോരുമ്പോള്‍ ഒന്നുകൂടി തിരിഞ്ഞു നോക്കി എന്തിനു വേണ്ടിയായിരുന്നു ഇതെല്ലാം. എന്നിട്ട് എന്തു നേടി ആവോ അല്ലേ. ;;;;;;;;;;;;

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam