Malayalam

കോടമഞ്ഞു പുണരുന്ന നാട്ടില്‍

വാഗമണ്‍
വാഗമണ്‍
Spread the love

ഈ യാത്ര നാഷണല്‍ ജോഗ്രഫിക്ക് ട്രാവല്‍സില്‍ ഉള്‍പ്പെടുത്തിയ പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ വാഗമണ്ണിലേക്കാണ്. വാഗമണ്‍ തേയിലതോട്ടങ്ങളും, മൊട്ടകുന്നുകളും, പുല്‍ത്തകിടികളും, ഷോലമലകളും, കോടമഞ്ഞുകളും, ഇവയെല്ലാം കൂടിയുള്ള ഒരു മനോഹരമായ സംഗമ സ്ഥലം. ഇവിടെ എന്തിനും പച്ചകളറാണ്, അത്രക്ക് പച്ചപ്പ്‌ മൂടിയ ഒരു പച്ചസ്വര്‍ഗ്ഗമാണ് വാഗമണ്‍. ധാരാളം പുഷ്പങ്ങൾ, പ്രത്യേകിച്ച് ഓർക്കിഡുകൾ, പുൽമേടുകൾ, പൈൻ വനങ്ങൾ, കോടമഞ്ഞ്‌, വെള്ളച്ചാട്ടങ്ങൾ, ഇങ്ങനെ പ്രകൃതിയുടെ കയ്യിലുള്ളതെല്ലാം വാഗമണ്ണിലുണ്ട്. ഇവിയുള്ള മൂന്ന് പ്രസിദ്ധമായ കുന്നുകളാണ് തങ്ങള്‍ പാറ, മുരുകന്‍മല, കുരിശുമല, ഇവ മൂന്നും മത സൗഹാര്‍ദ്ദം ഉറക്കെ വിളിച്ചോതി തലയുയര്‍ത്തി നിലകൊള്ളുന്നു.

വാഗമണ്‍

ബ്രിട്ടീഷുകാർ ഉണ്ടാക്കിയ പൈൻ ഫോറസ്റ്റ് ചലച്ചിത്ര പ്രവർത്തകരുടെയും, ആല്‍ബങ്ങള്‍ നിര്‍മ്മിക്കുന്ന വരുടെയും പ്രിയപ്പെട്ട സ്ഥലമാണ്. വാഗമണ്ണില്‍ കണ്ണുംമനവും നിറയുന്ന കാഴ്ചകളാണ് എങ്ങും. ശാന്തസുന്ദരമായ തടാകവും, പച്ചപട്ടിലെ വെള്ളകസവുപോലുള്ള വെള്ളച്ചാട്ടങ്ങളും, പ്രക്രതിയും മതങ്ങളും ഒന്നിക്കുന്ന തങ്ങള്‍ പാറ, മുരുകന്‍മല, കുരിശുമലയും, മനോഹരമായ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും പേരുകേട്ട, കൊടമഞ്ഞ് വാരിപുണരുന്ന കുന്നുകളും, വെള്ളച്ചാട്ടവും കൂടിച്ചേർന്ന മുണ്ടകയം ഘട്ടും തുടങ്ങിയ അനവധി കാഴ്ചകളാണ് നമുക്ക് വേണ്ടി പ്രകൃതി ഒരുക്കിയിരിക്കുന്നത്. ഇതിനെല്ലാം പുറമേ ആകാശത്ത് പക്ഷികളെപോലെ പറന്നു നടക്കുവാന്‍ പാരാഗ്ലൈഡിംഗും.

വാഗമണ്‍

ബൈക്ക് ടൂറിസ്റ്റുകളുടെ സ്വര്‍ഗ്ഗമാണ് വാഗമണ്‍. വാഗമണ്ണില്‍ പൊതുവേ തണുപ്പ്കാലാവസ്ഥയാണ്, മഴകാലത്ത് മഴക്കാര്‍ മൊട്ട കുന്നുകളിലേയ്ക്ക് ഇറങ്ങിവന്ന് മഴ പെയ്യും, അതൊരു സ്വര്‍ഗ്ഗിയ കാഴ്ചതന്നെയാണ്. കോടമഞ്ഞുള്ളപ്പോള്‍ നട്ടുച്ചയ്ക്കുപോലും വണ്ടികള്‍ ലൈറ്റിട്ടുവേണം ഓടിക്കുവാന്‍. വാഗമണ്ണില്‍ എവടെ നോക്കിയാലും പ്രകൃതിയുടെ മനോഹാരിത നിറഞ്ഞു നില്‍ക്കുകയാണ്. ഇടുക്കി, കോട്ടയം ജില്ലകളിലായി പടര്‍ന്നു കിടക്കുന്ന ഒരു മനോഹര മലമ്പ്രദേശമാണ് വാഗമണ്‍.

വാഗമണ്‍

വാഗമണ്‍ വഴി മനോഹരമായ കാഴ്ചകളുടെ ഉത്സവമാണ്, ഒരു വശത്ത് അഗാധമായ കൊക്കയും മറുവശത്ത് കോടമഞ്ഞ്‌ മൂടിയ കരിമ്പാറ അരിഞ്ഞിറക്കിയ മലകളുമാണ്. ഈരാറ്റുപേട്ട, പീരിമേട്, ഹൈവേയില്‍ ആറു കിലോമീറ്റര്‍ കരിമ്പാറ അരിഞ്ഞിറക്കിയ വഴികളാണുള്ളത്. തൊടുപുഴയില്‍ നിന്നും ഏദേശം 39 കി, മി, പാലയില്‍ നിന്നും 33 കി, മി, കുമളിയില്‍ നിന്നും 45 കി, മി, കോട്ടയത്തുനിന്നും 65 കി, മി ദൂരമുള്ള വഴികള്‍ വാഗമണ്ണിലേക്കുണ്ട്. വാഗമണ്ണിലേ ഒരു വില്ലന്‍ ഇടിമിന്നലാണ്. മഴയില്ലാത്തപ്പോഴും ശക്തമായ ഇടിമിന്നലുണ്ടാകാറുണ്ട്. വാഗമണ്ണില്‍ ഒരു ദിവസം മുഴുവന്‍ അലഞ്ഞു നടന്ന് പ്രക്രിതിയേ മുഴുവന്‍ മനസ്സിലേക്കാവാഹിച്ച്, വാഗമണ്ണിനോട് ഇനിയും വരാമെന്നു പറഞ്ഞു വിടവാങ്ങി…….

What is your reaction?

Excited
0
Happy
0
In Love
0
Not Sure
0
Silly
0

You may also like

വശ്യപ്പാറ Malayalam

കേരളത്തിലെ മസായി മാര.

Spread the loveഒരു വലിയ ഓന്ത് നമ്മടെ നാട്ടില്‍ ഇല്ലാത്തത് ഭംഗിയുള്ള കളറുകളും അതിനാല്‍ അതിന്‍റെ പുറകെ ശ്യാസം പിടിച്ചു ...
ജിഞ്ചി കോട്ട Malayalam

ചരിത്ര വിസ്മയമായി ജിഞ്ചി കോട്ട.

Spread the loveഅധികാരത്തിനും ധനത്തിനും രാജാക്കന്‍മാര്‍ തമ്മിലുള്ള ചതികളുടെയും, വഞ്ചനകളുടെയും ഫലമായി ഉണ്ടായ രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും, നാടുകടത്തലുകളുടേയും ഒരു കാലമായിരുന്നു ...

Leave a reply

More in:Malayalam